#RohitSharma | 'സ്വപ്നങ്ങള്‍ പൂവണിഞ്ഞത് അവിടെയാണ്'; ബാർബഡോസ് പിച്ചിലെ മണ്ണ് രുചിച്ചതിന്‍റെ കാരണമിതെന്ന് രോഹിത്‌

#RohitSharma | 'സ്വപ്നങ്ങള്‍ പൂവണിഞ്ഞത് അവിടെയാണ്'; ബാർബഡോസ് പിച്ചിലെ മണ്ണ് രുചിച്ചതിന്‍റെ കാരണമിതെന്ന് രോഹിത്‌
Jul 2, 2024 01:35 PM | By VIPIN P V

ബാര്‍ബഡോസ്: (truevisionnews.com) ലോകകപ്പ് വിജയത്തിന്റെ ആഘോഷത്തിലും ആവേശത്തിലുമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍.

ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ത്രില്ലര്‍ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ ലോകകിരീടത്തില്‍ മുത്തമിട്ടത്. വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ബാര്‍ബഡോസ് പിച്ചിലെ ഒരു തരി മണ്ണ് രുചിച്ച് നോക്കുന്ന ദൃശ്യങ്ങള്‍ ആരാധകരുടെ മനസ്സ് കീഴടക്കിയിരുന്നു.

സോഷ്യല്‍ മീഡിയ ഏറ്റെടുത്ത സംഭവത്തെ കുറിച്ച് പ്രതികരിച്ച് രോഹിത് തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. 'ഒന്നും മുന്‍കൂട്ടി തീരുമാനിച്ചതായിരുന്നില്ല.

ആ നിമിഷം അനുഭവിക്കുക മാത്രമാണ് ഞാന്‍ ചെയ്തിരുന്നത്. ആ പിച്ചാണ് ഞങ്ങള്‍ക്ക് ലോകകപ്പ് സമ്മാനിച്ചത്. ആ പ്രത്യേക പിച്ചില്‍ കളിച്ചാണ് ഞങ്ങള്‍ മത്സരം വിജയിച്ചത്.

ആ ഗ്രൗണ്ടും പിച്ചും ജീവിതകാലം മുഴുവനും എന്റെ ഓര്‍മ്മയിലുണ്ടാവും. അതുകൊണ്ടുതന്നെ അതിന്റെ ഒരു ഭാഗം എന്നോടൊപ്പം എപ്പോഴും വേണമെന്ന് ഞാന്‍ ആഗ്രഹിച്ചു.

അങ്ങനെയൊരു ആഘോഷത്തിന് പിന്നിലെ വികാരം അതായിരുന്നു', ബിസിസിഐ പോസ്റ്റ് ചെയ്ത വീഡിയോയില്‍ രോഹിത് പറഞ്ഞു.

17 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ടീം ഇന്ത്യ ട്വന്റി 20 ലോകകപ്പ് ഉയര്‍ത്തിയത്. ബാര്‍ബഡോസില്‍ നടന്ന കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തകര്‍ത്താണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്.

വിജയത്തിന്റെ ആവേശവും സന്തോഷവും ആഘോഷിക്കുന്ന ടീമംഗങ്ങളുടെ ഓരോ ചിത്രവും ഇന്ത്യന്‍ ആരാധകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു.

#dreams #bloom #Rohit #said #because #Tasted #soil #Barbadospitch

Next TV

Related Stories
#INDvsZIM | തകര്‍ന്നടിഞ്ഞ് ഇന്ത്യൻ യുവനിര; ലോകകപ്പ് നേട്ടത്തിന് പിന്നാലെ സിംബാബ്‌വെക്കെതിരെ ഞെട്ടിക്കുന്ന തോല്‍വി

Jul 6, 2024 08:37 PM

#INDvsZIM | തകര്‍ന്നടിഞ്ഞ് ഇന്ത്യൻ യുവനിര; ലോകകപ്പ് നേട്ടത്തിന് പിന്നാലെ സിംബാബ്‌വെക്കെതിരെ ഞെട്ടിക്കുന്ന തോല്‍വി

ഇന്ത്യക്കായി ധ്രുവ് ജുറേല്‍, അഭിഷേക് ശര്‍മ, റിയാന്‍ പരാഗ് എന്നിവര്‍ ടി20 അരങ്ങേറ്റം നടത്തി. അഭിഷേകും പരാഗും ഇന്ത്യന്‍ ജഴ്സിയില്‍ ഇതാദ്യമായാണ്...

Read More >>
#IndianCricketTeam | ആവേശത്തിരമാല തീർത്ത് മുംബൈയില്‍ ടീം ഇന്ത്യയുടെ വിക്ടറി മാര്‍ച്ച്; വാംഖഡെയില്‍ വീരോചിത സ്വീകരണം

Jul 4, 2024 11:06 PM

#IndianCricketTeam | ആവേശത്തിരമാല തീർത്ത് മുംബൈയില്‍ ടീം ഇന്ത്യയുടെ വിക്ടറി മാര്‍ച്ച്; വാംഖഡെയില്‍ വീരോചിത സ്വീകരണം

വിസ്താര വിമാനത്തില്‍ മുംബൈയിലെത്തിയ ഇന്ത്യൻ ടീമിന് വാട്ടര്‍ സല്യൂട് നല്‍കിയാണ് അഗ്നിശമനസേന വിമാനത്താവളത്തില്‍...

Read More >>
#indiancricketteam | വിശ്വവിജയികൾ ജന്മനാട്ടിൽ; പ്രൗഢ സ്വീകരണം, സഞ്ജുവും സംഘത്തില്‍; മോദിക്കൊപ്പം പ്രഭാതഭക്ഷണം

Jul 4, 2024 07:22 AM

#indiancricketteam | വിശ്വവിജയികൾ ജന്മനാട്ടിൽ; പ്രൗഢ സ്വീകരണം, സഞ്ജുവും സംഘത്തില്‍; മോദിക്കൊപ്പം പ്രഭാതഭക്ഷണം

രാവിലെ 9 മണിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോകുന്ന താരങ്ങൾ നരേന്ദ്ര മോദിക്കൊപ്പം പ്രഭാത ഭക്ഷണം...

Read More >>
#HardikPandya | ഐസിസി ടി20 ഓൾ റൗണ്ടർമാരുടെ റാങ്കിങ്ങ്, ഹർദിക് പാണ്ഡ്യ ഒന്നാമത്

Jul 3, 2024 03:38 PM

#HardikPandya | ഐസിസി ടി20 ഓൾ റൗണ്ടർമാരുടെ റാങ്കിങ്ങ്, ഹർദിക് പാണ്ഡ്യ ഒന്നാമത്

രോഹിത്തിന്‍റെ പിന്‍ഗാമിയാവുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 2026 ലോകകപ്പിലേക്ക് ഇനിയും ഏറെ സമയമുണ്ടെന്നും രോഹിത്തിനും കോലിക്കും ഒപ്പം...

Read More >>
#t20worldcup | ത്രസിപ്പിക്കുന്ന തിരിച്ചുവരവ്! ടി20 ലോകകപ്പുയര്‍ത്തി ഇന്ത്യ, രണ്ടാം കിരീടം! ദക്ഷിണാഫ്രിക്ക തോറ്റത് ഏഴ് റണ്ണിന്

Jun 30, 2024 06:02 AM

#t20worldcup | ത്രസിപ്പിക്കുന്ന തിരിച്ചുവരവ്! ടി20 ലോകകപ്പുയര്‍ത്തി ഇന്ത്യ, രണ്ടാം കിരീടം! ദക്ഷിണാഫ്രിക്ക തോറ്റത് ഏഴ് റണ്ണിന്

ഹെന്റിച്ച് ക്ലാസനാണ് (27 പന്തില്‍ 52) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ക്വിന്റണ്‍ ഡി കോക്ക് (31 പന്തില്‍ 39), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (21 പന്തില്‍...

Read More >>
Top Stories