#nationalhighway | എൻഎച്ച് 66ൽ യാത്രക്കാര്‍ക്ക് ആശ്വാസ പ്രഖ്യാപനം, ആറുവരിപ്പാത പണി പൂര്‍ത്തിയാക്കുക 2025 ഡിസംബറോടെ എന്ന് മന്ത്രി

#nationalhighway | എൻഎച്ച് 66ൽ യാത്രക്കാര്‍ക്ക് ആശ്വാസ പ്രഖ്യാപനം, ആറുവരിപ്പാത പണി പൂര്‍ത്തിയാക്കുക 2025 ഡിസംബറോടെ എന്ന് മന്ത്രി
Jul 3, 2024 10:17 PM | By ADITHYA. NP

തിരുവനന്തപുരം: (www.truevisionnews.com)ദേശീയപാത 66ന്റെ നിർമാണ പ്രവർത്തനങ്ങള്‍ 2025 ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്നും മഴക്കാലത്തോടനുബന്ധിച്ചുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ദേശീയപാത അതോറിറ്റി ആവശ്യമായ നടപടികൾ അടിയന്തിരമായി കൈക്കൊള്ളുമെന്നും പൊതുമരാമത്ത് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.

നിയമസഭയിൽ സബ്മിഷനായി വിവിധ എംഎൽഎമാർ ഉന്നയിച്ച പ്രശ്‌നങ്ങളും ജില്ലകളിൽ നിന്ന് ജനപ്രതിനിധികളും മറ്റും ഉന്നയിച്ച പ്രശ്‌നങ്ങളും പരിശോധിക്കുന്നതിനായി വിളിച്ചുചേർത്ത കളക്ടർമാരുടേയും ദേശീയപാത അതോറിറ്റി അധികൃതരുടേയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

വിവിധ സ്ഥലങ്ങളിൽ വെള്ളക്കെട്ടുകൾ ഉണ്ടാകുന്നതും സർവീസ് റോഡുകളിൽ വിള്ളലുണ്ടാകുന്നതും ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.

ഇവ ദേശീയപാത അതോറിട്ടി പ്രൊജക്ട് ഡയറക്ടർമാരുടെ നേതൃത്വത്തിൽ പരിശോധിച്ച് പരിഹാരം കാണും. അതോടൊപ്പം ഗതാഗതം വഴിതിരിച്ചുവിടുന്ന റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ സത്വര നടപടികളെടുക്കാനും വഴിതിരിച്ചുവിടുന്നിടങ്ങളിൽ കൃത്യമായും വ്യക്തമായും അടയാള ബോർഡുകൾ സ്ഥാപിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

17 റീച്ചുകളായാണ് തിരുവനന്തപുരം മുതൽ കാസർകോട് വരെ 9 ജില്ലകളിലൂടെ കടന്നുപോകുന്ന ദേശീയപാത 66 നിർമിക്കുന്നത്. 45 മീറ്ററിൽ നിർമിക്കുന്ന ആറുവരിപ്പാത 2025 ഡിസംബറോടെ ഏതാണ്ട് പൂർണമായും പണിതീർക്കാനാകുമെന്നാണ് കരുതുന്നത്.

ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരും ദേശീയപാത അതോറിറ്റിയും ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നത്. പണിതീരുന്ന റീച്ചുകൾ ഓരോന്നും അതതുസമയത്തുതന്നെ തുറന്നുകൊടുക്കും.

ദേശീയപാത പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ ഗതാഗതരംഗത്ത് വലിയ കുതിച്ചുചാട്ടമായിരിക്കും ഉണ്ടാകുകയെന്ന് മന്ത്രി പറഞ്ഞു. ദേശീയപാത നിർമാണം തടസ്സപ്പെടുന്നതും വൈകുന്നതും കഴിയുന്നതും ഒഴിവാക്കാൻ ആവശ്യമായ നടപടികളെടുക്കണമെന്നും ഓരോ പ്രവർത്തനവും കൃത്യമായി റിപ്പോർട്ടാക്കി യഥാസമയം സർക്കാരിനെ അറിയിക്കണമെന്നും കളക്ടർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ.ബിജു, ദേശീയപാത അതോറിറ്റി ഓഫ് ഇൻഡ്യ റീജ്യണൽ ഡയറക്ടർ ബി.എൽ. മീണ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ജില്ലാ കളക്ടർമാരും എൻഎച്ച്എഐ പ്രൊജക്ട് ഡയറക്ടർമാരും ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത്

#announcing #relief #commuters #nh66 #six #laning #completed #december #2025 #says #minister

Next TV

Related Stories
#accident | സ്കൂട്ടര്‍ ചെളിക്കുണ്ടിൽ തെന്നിവീണ് പരിക്കേറ്റ ലോട്ടറിക്കട ജീവനക്കാരൻ മരിച്ചു

Jul 6, 2024 07:38 PM

#accident | സ്കൂട്ടര്‍ ചെളിക്കുണ്ടിൽ തെന്നിവീണ് പരിക്കേറ്റ ലോട്ടറിക്കട ജീവനക്കാരൻ മരിച്ചു

തളിക്കുളം കുമാർ ലോട്ടറി കടയിലെ ജീവനക്കാരനായ മനാഫ് കടയടച്ച് കണ്ടശാംകടവിലെ മറ്റൊരു ലോട്ടറി കടയിലേയ്ക്ക് പോകുമ്പോഴായിരുന്നു...

Read More >>
#suicide | ടിവിയുടെ റിമോട്ടിനെ ചൊല്ലി അമ്മയുമായി വഴക്കിട്ടു; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

Jul 6, 2024 07:31 PM

#suicide | ടിവിയുടെ റിമോട്ടിനെ ചൊല്ലി അമ്മയുമായി വഴക്കിട്ടു; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

12 വയസായിരുന്നു. ടിവി കാണുന്നതുമായി ബന്ധപ്പെട്ട് വീട്ടിൽ അമ്മയോട് വഴക്കിട്ട ശേഷമായിരുന്നു ആത്മഹത്യയെന്ന് പൊലീസ്...

Read More >>
#wallcollapsed | വടകരയിൽ  കിണറിന്റെ ആൾമറയും ഭിത്തിയും താഴ്ന്നു

Jul 6, 2024 07:17 PM

#wallcollapsed | വടകരയിൽ കിണറിന്റെ ആൾമറയും ഭിത്തിയും താഴ്ന്നു

വെള്ളം കോരുന്ന ബക്കറ്റും കപ്പിയും കയറുമെല്ലാം കിണറിലേക്ക്...

Read More >>
#case | പൊള്ളലേറ്റ മൂന്ന് വയസുകാരന്‍ ശരിയായ ചികിത്സ ലഭിക്കാതെ മരിച്ചു; അച്ഛനും നാട്ടുവൈദ്യനുമെതിരെ കേസ്

Jul 6, 2024 07:15 PM

#case | പൊള്ളലേറ്റ മൂന്ന് വയസുകാരന്‍ ശരിയായ ചികിത്സ ലഭിക്കാതെ മരിച്ചു; അച്ഛനും നാട്ടുവൈദ്യനുമെതിരെ കേസ്

ജൂണ്‍ ഒമ്പതിനാണ് ചൂടുവെള്ളം നിറച്ച ബക്കറ്റില്‍ വീണ് കുട്ടിക്ക് പൊള്ളലേറ്റത്....

Read More >>
#accident | പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഞ്ചരിച്ച കാര്‍ എസ്കോര്‍ട്ട് വാഹനത്തിൽ ഇടിച്ച് അപകടം

Jul 6, 2024 07:12 PM

#accident | പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഞ്ചരിച്ച കാര്‍ എസ്കോര്‍ട്ട് വാഹനത്തിൽ ഇടിച്ച് അപകടം

വാഹനത്തിന്റെ മുൻവശം പൂർണമായും തകർന്നു. പിറകിലായിരുന്നതിനാൽ പ്രതിപക്ഷ നേതാവ് പരുക്കുകളില്ലാതെ...

Read More >>
#traindeath |  റെയിൽവേ ലൈൻ ക്രോസ് ചെയ്യുന്നതിനിടെ അപകടം; കൊയിലാണ്ടിയിൽ മധ്യവയസ്‌ക ട്രെയിൻ തട്ടി മരിച്ചു

Jul 6, 2024 05:30 PM

#traindeath | റെയിൽവേ ലൈൻ ക്രോസ് ചെയ്യുന്നതിനിടെ അപകടം; കൊയിലാണ്ടിയിൽ മധ്യവയസ്‌ക ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക്...

Read More >>
Top Stories