#python | ജോലി കഴിഞ്ഞ് വരുമ്പോള്‍ രാത്രി വീട്ടില്‍ കണ്ടത് ഭീമന്‍ പെരുമ്പാമ്പ്; പിടികൂടി വനം വകുപ്പിന് കൈമാറി

#python |  ജോലി കഴിഞ്ഞ് വരുമ്പോള്‍ രാത്രി വീട്ടില്‍ കണ്ടത് ഭീമന്‍ പെരുമ്പാമ്പ്; പിടികൂടി വനം വകുപ്പിന് കൈമാറി
Jul 3, 2024 11:20 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com  ) കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ വീട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി.

കാരശ്ശേരി പഞ്ചായത്തിലെ വേങ്ങേരി പറമ്പ് എന്‍ പി ഷംസുദ്ധീന്റ വീട്ടില്‍ നിന്നുമാണ് പെരുമ്പാമ്പിനെ പിടികൂടിയത്. ജില്ലയിലെ കിഴക്കന്‍ മലയോര മേഖലകളില്‍ പെരുമ്പാമ്പിന്റെ സാനിധ്യം വര്‍ധിക്കുന്നതായി നാട്ടുകാരുടെ പരാതിക്കിടെയാണ് സംഭവം.

രാത്രി ഒരു മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഷംസുദ്ധീന്റെ സഹോദരനാണ് കോലായില്‍ വലിയ പെരുമ്പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് കണ്ടത്. ഉടനെ മറ്റുള്ളവരെ വിവരം അറിയിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയായിരുന്നു.

തുടര്‍ന്ന് സ്‌നേക്ക് റസ്‌ക്യൂവര്‍ ബാബു എള്ളങ്ങല്‍ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. ഇതിനെ പിന്നീട് വനംവകുപ്പിന് കൈമാറി. വീടുകള്‍ ഉള്‍പ്പെടെ ജനവാസ മേഖലകളില്‍ നിന്നും തുടര്‍ച്ചയായി പെരുമ്പാമ്പിനെ പിടികൂടുന്നതാണ് നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നതാണ്.

#python #caught #house #kozhikode #handed #over #forest #department

Next TV

Related Stories
#sexuallyassault | പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 65 വര്‍ഷം കഠിന തടവും പിഴയും

Jul 6, 2024 08:30 PM

#sexuallyassault | പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 65 വര്‍ഷം കഠിന തടവും പിഴയും

നിരവധി തവണ പ്രതി പീഡിപ്പിച്ചതായി ആണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. റാന്നി പൊലീസാണ് കേസ്...

Read More >>
#Fever | സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് മൂന്ന് മരണം; 24 മണിക്കൂറിൽ 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

Jul 6, 2024 08:16 PM

#Fever | സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് മൂന്ന് മരണം; 24 മണിക്കൂറിൽ 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

ശമ്പളം കിട്ടാത്ത എൻ എച്ച് എം ജീവനക്കാർ നിസഹകരണം പ്രഖ്യാപിച്ചതോടെയാണ് ഏകികൃത കണക്ക് പ്രസിദ്ധീകരിക്കുന്നത്...

Read More >>
#accident | സ്കൂട്ടര്‍ ചെളിക്കുണ്ടിൽ തെന്നിവീണ് പരിക്കേറ്റ ലോട്ടറിക്കട ജീവനക്കാരൻ മരിച്ചു

Jul 6, 2024 07:38 PM

#accident | സ്കൂട്ടര്‍ ചെളിക്കുണ്ടിൽ തെന്നിവീണ് പരിക്കേറ്റ ലോട്ടറിക്കട ജീവനക്കാരൻ മരിച്ചു

തളിക്കുളം കുമാർ ലോട്ടറി കടയിലെ ജീവനക്കാരനായ മനാഫ് കടയടച്ച് കണ്ടശാംകടവിലെ മറ്റൊരു ലോട്ടറി കടയിലേയ്ക്ക് പോകുമ്പോഴായിരുന്നു...

Read More >>
#suicide | ടിവിയുടെ റിമോട്ടിനെ ചൊല്ലി അമ്മയുമായി വഴക്കിട്ടു; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

Jul 6, 2024 07:31 PM

#suicide | ടിവിയുടെ റിമോട്ടിനെ ചൊല്ലി അമ്മയുമായി വഴക്കിട്ടു; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

12 വയസായിരുന്നു. ടിവി കാണുന്നതുമായി ബന്ധപ്പെട്ട് വീട്ടിൽ അമ്മയോട് വഴക്കിട്ട ശേഷമായിരുന്നു ആത്മഹത്യയെന്ന് പൊലീസ്...

Read More >>
#wallcollapsed | വടകരയിൽ  കിണറിന്റെ ആൾമറയും ഭിത്തിയും താഴ്ന്നു

Jul 6, 2024 07:17 PM

#wallcollapsed | വടകരയിൽ കിണറിന്റെ ആൾമറയും ഭിത്തിയും താഴ്ന്നു

വെള്ളം കോരുന്ന ബക്കറ്റും കപ്പിയും കയറുമെല്ലാം കിണറിലേക്ക്...

Read More >>
#case | പൊള്ളലേറ്റ മൂന്ന് വയസുകാരന്‍ ശരിയായ ചികിത്സ ലഭിക്കാതെ മരിച്ചു; അച്ഛനും നാട്ടുവൈദ്യനുമെതിരെ കേസ്

Jul 6, 2024 07:15 PM

#case | പൊള്ളലേറ്റ മൂന്ന് വയസുകാരന്‍ ശരിയായ ചികിത്സ ലഭിക്കാതെ മരിച്ചു; അച്ഛനും നാട്ടുവൈദ്യനുമെതിരെ കേസ്

ജൂണ്‍ ഒമ്പതിനാണ് ചൂടുവെള്ളം നിറച്ച ബക്കറ്റില്‍ വീണ് കുട്ടിക്ക് പൊള്ളലേറ്റത്....

Read More >>
Top Stories