#death | കളിച്ചുകൊണ്ടിരിക്കെ ടെറസ് തകര്‍ന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

#death |  കളിച്ചുകൊണ്ടിരിക്കെ ടെറസ് തകര്‍ന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം
Jun 30, 2024 10:15 PM | By Susmitha Surendran

ന്യൂഡല്‍ഹി: (truevisionnews.com)  കളിച്ചുകൊണ്ടിരിക്കെ ടെറസ് തകര്‍ന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം.

ഡല്‍ഹി ഹര്‍ഷ് വിഹാറില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം. വീടിന്റെ ടെറസില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഈ സമയത്ത്, ടെറസിന്റെ ഭാഗം തകരുകയും കുട്ടി താഴേയ്ക്ക് പതിക്കുകയും ചെയ്താണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

പഴക്കമുള്ള കെട്ടിടത്തിന്റെ മുകള്‍നിലയിലാണ് കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. സംഭവത്തിന് പിന്നാലെ കെട്ടിട ഉടമ, രാംജി ലാലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.

ഇയാള്‍ നിലവില്‍ ഒളിവിലാണ്. കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു രാംജി ലാലിന്റെ താമസം. സമീപത്തെ ഫാക്ടറിയില്‍ ജീവനക്കാരനായ പിതാവും മാതാവും ഒന്‍പതു വയസ്സുകാരിയായ സഹോദരിയും അടങ്ങുന്നതാണ് മരിച്ച കുട്ടിയുടെ കുടുംബം.

#six #year #old #boy #met #tragic #end #terrace #collapsed #playing.

Next TV

Related Stories
#hathrasstampede | ഹത്രസിൽ മതചടങ്ങിനിടെ അപകടം: തിക്കിലും തിരക്കിലും സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 27 പേർ മരിച്ചു

Jul 2, 2024 06:39 PM

#hathrasstampede | ഹത്രസിൽ മതചടങ്ങിനിടെ അപകടം: തിക്കിലും തിരക്കിലും സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 27 പേർ മരിച്ചു

പരിക്കേറ്റവരിൽ ചിലരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും ഇറ്റായിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഉമേഷ് കുമാർ...

Read More >>
#bandress | ഹിജാബിന് പിന്നാലെ ടീഷർട്ടും ജേഴ്സിയും കീറിയ ഡിസൈനുള്ള ജീൻസും നിരോധിച്ചു; ഡ്രസ് കോഡുമായി മുംബൈയിലെ കോളേജ്

Jul 2, 2024 03:58 PM

#bandress | ഹിജാബിന് പിന്നാലെ ടീഷർട്ടും ജേഴ്സിയും കീറിയ ഡിസൈനുള്ള ജീൻസും നിരോധിച്ചു; ഡ്രസ് കോഡുമായി മുംബൈയിലെ കോളേജ്

നികാബ്, ഹിജാബ്, ബുർഖ, സ്റ്റോൾ, തൊപ്പി, ബാഡ്ജ് തുടങ്ങിയവ കോളജിൽ സജജീകരിച്ചിരിക്കുന്ന മുറിയിൽ പോയി മാറ്റിയ ശേഷമേ ക്ലാസ്സിൽ പ്രവേശിക്കാവൂ എന്നും...

Read More >>
#murdercase | ഭാര്യാവീട്ടുകാർക്ക് മുന്നിൽ ആളാവാൻ മൊബൈൽ വേണം, 13 കാരനെ കൊന്ന് ഫോൺ തട്ടിയെടുത്ത യുവാവിന് ജീവപര്യന്തം

Jul 2, 2024 02:25 PM

#murdercase | ഭാര്യാവീട്ടുകാർക്ക് മുന്നിൽ ആളാവാൻ മൊബൈൽ വേണം, 13 കാരനെ കൊന്ന് ഫോൺ തട്ടിയെടുത്ത യുവാവിന് ജീവപര്യന്തം

ഈ ഫോണിൽ പങ്കജ് ബാഗേൽ തന്റെ സിം കാർഡ് ഇട്ട് ഉപയോഗിച്ചതാണ് കേസ് അന്വേഷണത്തിൽ...

Read More >>
#KeralaAssembly | സത്യത്തെ നീക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി; സഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്

Jul 2, 2024 12:34 PM

#KeralaAssembly | സത്യത്തെ നീക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി; സഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്

ജയറാം രമേശ് എന്നേക്കാൾ പ്ര​ഗൽഭനാണെന്നും, താൻ മോശമാണെന്നും അധ്യക്ഷന് തോന്നുന്നത് വർണാശ്രമ വ്യവസ്ഥ ഉള്ളിലുള്ളതുകൊണ്ടാണെന്ന് ഖർ​ഗെ...

Read More >>
#RajyaSabhaMP | കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്ന് രാജ്യസഭ എംപിമാർ സത്യപ്രതിജ്ഞ ചെയ്തു

Jul 2, 2024 11:35 AM

#RajyaSabhaMP | കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്ന് രാജ്യസഭ എംപിമാർ സത്യപ്രതിജ്ഞ ചെയ്തു

ബിനോയ് വിശ്വം, എളമരം കരീം, അബ്ദുൾ വഹാബ് എന്നിവരുടെ കാലാവധി കഴിഞ്ഞ ദിവസമാണ്...

Read More >>
Top Stories