നാദാപുരം പുളിയാവിൽ ചുഴലി കാറ്റിൽ കനത്ത നാശം: വീടുകളും വൈദ്യുത ബന്ധവും തകർന്നു

നാദാപുരം പുളിയാവിൽ ചുഴലി കാറ്റിൽ കനത്ത നാശം: വീടുകളും വൈദ്യുത ബന്ധവും തകർന്നു
Jul 25, 2025 11:08 AM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) നിമിഷങ്ങൾ നീണ്ട ചുഴലിക്കാറ്റ് നാട്ടിനെ വിറപ്പിച്ചു. നാദാപുരം പുളിയാവിൽ ചുഴലി കാറ്റിൽ കനത്ത നാശനഷ്ടം. വീടുകൾക്ക് തകരാറും കൃഷി നാശവും വൈദ്യുത ബന്ധവും താറുമാറായി. ഇന്ന് പുലർച്ചെ വീശിയ ശക്തമായ കാറ്റാണ് ചെക്യാട് പഞ്ചായത്തിലെ പുളിയാവ് പ്രദേശത്ത് വലിയ നാശനഷ്ടങ്ങൾക്ക് കാരണമായത്.

നിരവധി വൃക്ഷങ്ങൾ കടപുഴകി വീണ് റോഡുകളും വീടുകളും വൈദ്യുത സംവിധാനങ്ങളും തകർന്നതോടെ പ്രദേശവാസികൾ ആശങ്കയിൽ കഴിയുകയാണ്. ചെറുവാതുക്കൽ മഹ്മൂദിന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് മേൽക്കൂരയുടെ ഓടുകൾ തകർന്നു. തൊട്ടടുത്ത അന്ദ്രുവിന്റെ വീടിന് മുകളിലേക്ക് പുളിമരം വീണ് ഷീറ്റ് തകർന്നു. പാലക്കൂൽ സമീറിന്റെ വീടിനു മുകളിൽ മരം വീണ് വീടിന്റെ മേൽക്കൂര തകർന്നു.

ആവുക്കൽ പറമ്പിലെ നിരവധി വീടുകൾക്ക് കേട് പാടുകൾ പറ്റി. പല വീടുകളീലും കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ച പൈപ്പ് ലൈൻ മരങ്ങൾ വീണ് തകർന്ന നിലയിലാണ്. ഏകദേശം എട്ട് ഇലക്ട്രിക് പോസ്റ്റുകൾ മരം വീണ് തകർന്നതോടെ, പ്രദേശത്തെ വൈദ്യുതിവിതരണം പൂർണ്ണമായും നിലച്ചു.

പ്രതീക്ഷിക്കാതെയാണ് കാറ്റ് വീശിയതെന്ന് പ്രദേശവാസികൾ പറയുന്നു. വൻ നാശനഷ്ടത്തിൽ നിന്ന് അത്ഭുതകരമായി വലിയ അപകടങ്ങൾ ഒഴിവായതായും അവർ പറഞ്ഞു. അടിയന്തരമായി വൈദ്യുതിബന്ധനങ്ങള്‍ പുനസ്ഥാപിക്കാൻ ബന്ധപ്പെട്ട അധികാരികളുടെ ഇടപെടൽ ആവശ്യമാണ്.കുടിവെള്ള വിതരണം മുടങ്ങിയത് ജനങ്ങളെ നേരിട്ട് ബാധിക്കുന്നത് പ്രദേശത്ത് വലിയ ആശങ്കയാണുള്ളത്.

Cyclone causes severe damage in Nadapuram Puliyavu Houses and electricity connections damaged

Next TV

Related Stories
കണ്ണൂരിൽ വീടിന് മുകളിൽ മരം വീണു; ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥന് ദാരുണാന്ത്യം

Jul 26, 2025 07:27 AM

കണ്ണൂരിൽ വീടിന് മുകളിൽ മരം വീണു; ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥന് ദാരുണാന്ത്യം

കണ്ണൂരിൽ വീടിന് മുകളിൽ മരം വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥന്...

Read More >>
'പരിശോധന നടന്നില്ല'; ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വന്‍ സുരക്ഷ വീഴ്ച്ചയെന്ന് റിപ്പോര്‍ട്ട്

Jul 26, 2025 07:08 AM

'പരിശോധന നടന്നില്ല'; ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വന്‍ സുരക്ഷ വീഴ്ച്ചയെന്ന് റിപ്പോര്‍ട്ട്

ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വന്‍ സുരക്ഷ വീഴ്ച്ചയെന്ന് റിപ്പോര്‍ട്ട്....

Read More >>
നാദാപുരത്ത് വീണ്ടും മിന്നൽ ചുഴലിക്കാറ്റ് ; മരങ്ങൾ വീണ് വലിയ നാശനഷ്ടം, വൈദ്യുതി ലൈനുകൾ തകർന്നു

Jul 26, 2025 06:28 AM

നാദാപുരത്ത് വീണ്ടും മിന്നൽ ചുഴലിക്കാറ്റ് ; മരങ്ങൾ വീണ് വലിയ നാശനഷ്ടം, വൈദ്യുതി ലൈനുകൾ തകർന്നു

തുടർച്ചയായി രണ്ടാം നാൾ നാദാപുരം മേഖലയിൽ വീണ്ടും മിന്നൽ ചുഴലിക്കാറ്റ് ആഞ്ഞു...

Read More >>
ഇന്ന് അവധിയാണല്ലോ ......! അതിശക്ത മഴക്ക് ശമനമില്ല, മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു

Jul 26, 2025 06:11 AM

ഇന്ന് അവധിയാണല്ലോ ......! അതിശക്ത മഴക്ക് ശമനമില്ല, മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അതിശക്ത മഴയും മഴക്കെടുതിയും രൂക്ഷമായ സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി...

Read More >>
Top Stories

Entertainment News

//Truevisionall