#deepumurder | ദീപുവിന്റെ കൊലപാതകം: സുനില്‍കുമാറിനെ കണ്ടെത്താനായില്ല, ഗൂഢാലോചനയില്‍ പങ്കെടുത്ത ഒരാള്‍ റിമാന്‍ഡിൽ

#deepumurder |  ദീപുവിന്റെ കൊലപാതകം: സുനില്‍കുമാറിനെ കണ്ടെത്താനായില്ല, ഗൂഢാലോചനയില്‍ പങ്കെടുത്ത ഒരാള്‍ റിമാന്‍ഡിൽ
Jun 30, 2024 10:38 AM | By Athira V

പാറശ്ശാല: ( www.truevisionnews.com  ) ക്വാറി ഉടമയുടെ കൊലപാതകക്കേസില്‍ മുഖ്യപ്രതിയെ സഹായിച്ച സുനില്‍കുമാറിനെ അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല. എന്നാല്‍ സുനില്‍കുമാറിന്റെ കാര്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കേസില്‍ കഴിഞ്ഞദിവസം പിടിയിലായ പ്രദീപ് ചന്ദ്രനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സുനില്‍കുമാറിനായി പോലീസ് അന്വേഷണം നടത്തിവരവെയാണ് ശനിയാഴ്ച രാവിലെ കുലശേഖരത്തിന് സമീപം റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കാര്‍ കണ്ടെത്തിയത്. റോഡരുകില്‍ ഒരു ദിവസത്തിലധികമായി ഉപേക്ഷിച്ച നിലയില്‍ കേരള രജിസ്ട്രേഷന്‍ വാഹനം കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം പ്രത്യേക അന്വേഷണസംഘത്തെ അറിയിച്ചത്.

ഇതേ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി കാര്‍ സുനില്‍കുമാറിന്റേതെന്ന് ഉറപ്പുവരുത്തിയശേഷം കസ്റ്റഡിയിലെടുത്തു. കാര്‍ ഉപേക്ഷിച്ചശേഷം മറ്റേതെങ്കിലും വാഹനത്തില്‍ ഈയാള്‍ രക്ഷപ്പെട്ടിരിക്കാമെന്ന നിഗമനത്തില്‍ പോലീസ് പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുലശേഖരം മേഖലയില്‍ വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനാല്‍ സുനില്‍കുമാര്‍ തമിഴ്നാട്ടിലേക്ക് കടന്നിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. വെള്ളിയാഴ്ച പാറശ്ശാലയില്‍ നിന്ന് തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്ത സുനില്‍കുമാറിന്റെ രണ്ട് സുഹൃത്തുക്കളെയും ചോദ്യം ചെയ്യലിനുശേഷം രാത്രി വിട്ടയച്ചു.

ദീപുവിനെ കൊലപ്പെടുത്തുന്നതിനായി ഉപയോഗിച്ച സര്‍ജിക്കല്‍ ബ്ലേഡും, ഗ്ലൗസും, ക്ലോറോഫോമും സുനില്‍കുമാറാണ് നല്‍കിയതെന്ന് പ്രധാന പ്രതി ചൂഴാറ്റുകോട്ട അമ്പിളിയുടെ മൊഴിയെ തുടര്‍ന്നാണ് പോലീസ് സുനില്‍കുമാറിനായി അന്വേഷണം നടത്തിവരുന്നത്.

വ്യാഴാഴ്ച നെയ്യാറ്റിന്‍കരയില്‍ നിന്ന് പിടികൂടിയ അതിയന്നൂര്‍ സ്വദേശി പ്രദീപ് ചന്ദ്രനെ വെള്ളിയാഴ്ച രാത്രി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സുനില്‍കുമാറും അമ്പിളിയും നെയ്യാറ്റിന്‍കരയിലെ സര്‍ജിക്കല്‍ സെന്ററില്‍ ഇരുന്ന് കൊലപാതകത്തിനായുള്ള ഗൂഢാലോചന നടത്തിയപ്പോള്‍ ഇവരോടൊപ്പം പ്രദീപ് ചന്ദ്രനും ഉണ്ടായിരുന്നതായി അമ്പിളി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.


#kaliyakkavilai #deepu #murder #case #one #more #accused #remanded

Next TV

Related Stories
#kaliyikkavilamurder  | ഗുണ്ടകളോട് ആരാധന, ഗുണ്ടാപ്പകയുടെ കഥപറയുന്ന സിനിമകണ്ടത് പലതവണ; കൊലക്കേസ് പ്രതിയുടെ വെളിപ്പെടുത്തല്‍

Jul 2, 2024 09:41 AM

#kaliyikkavilamurder | ഗുണ്ടകളോട് ആരാധന, ഗുണ്ടാപ്പകയുടെ കഥപറയുന്ന സിനിമകണ്ടത് പലതവണ; കൊലക്കേസ് പ്രതിയുടെ വെളിപ്പെടുത്തല്‍

മൂന്നുദിവസമായി തമിഴ്‌നാട് പോലീസിന്റെ പ്രത്യേക അന്വേഷണസംഘം തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനത്തുമായി തിരച്ചിൽ നടത്തിവരവേയാണ് ഞായറാഴ്ച രാത്രി...

Read More >>
#arrested | സ്‌ഫോടകവസ്തു നിര്‍മാണം പഠിച്ചത് ജയിലില്‍ നിന്നെന്ന് മൊഴി; ഒരുമനയൂരിലെ സ്‌ഫോടനം, പ്രതി അറസ്റ്റില്‍

Jul 2, 2024 09:26 AM

#arrested | സ്‌ഫോടകവസ്തു നിര്‍മാണം പഠിച്ചത് ജയിലില്‍ നിന്നെന്ന് മൊഴി; ഒരുമനയൂരിലെ സ്‌ഫോടനം, പ്രതി അറസ്റ്റില്‍

വധശ്രമം, വീടിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കല്‍, സ്‌ഫോടകവസ്തുനിര്‍മാണം, മോഷണം, ആക്രമണം തുടങ്ങി 15-നടുത്ത് കേസുകളാണ് ഇയാളുടെ...

Read More >>
#jaundice | പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചല്ല; നിലവിൽ ചികിത്സയിലുള്ളത് 38 പേർ -മെഡിക്കൽ സംഘം

Jul 2, 2024 09:09 AM

#jaundice | പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചല്ല; നിലവിൽ ചികിത്സയിലുള്ളത് 38 പേർ -മെഡിക്കൽ സംഘം

ഇവരെല്ലാം മേയ് 16നു മൂന്നിയൂരിലെ ഓഡിറ്റോറിയത്തിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്തവരാണെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.ദേവദാസ്...

Read More >>
#death | അമ്മയെ നോക്കണം, വീട് വെക്കണം; പ്രതീക്ഷയോടെ കാനഡയിൽ പോയ അലിൻ തിരിച്ചെത്തുക ചേതനയറ്റ്, ഒന്നുകാണാൻ കാത്ത് കുടുംബം

Jul 2, 2024 08:52 AM

#death | അമ്മയെ നോക്കണം, വീട് വെക്കണം; പ്രതീക്ഷയോടെ കാനഡയിൽ പോയ അലിൻ തിരിച്ചെത്തുക ചേതനയറ്റ്, ഒന്നുകാണാൻ കാത്ത് കുടുംബം

അച്ഛൻ എട്ട് വർഷം മുമ്പ് മരിച്ചു. അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തിന് താങ്ങാകുമെന്ന പ്രതീക്ഷയിലാണ് കുടുംബ സ്വത്ത് വിറ്റ് അലിൻരാജ്...

Read More >>
Top Stories