#death | അമ്മയെ നോക്കണം, വീട് വെക്കണം; പ്രതീക്ഷയോടെ കാനഡയിൽ പോയ അലിൻ തിരിച്ചെത്തുക ചേതനയറ്റ്, ഒന്നുകാണാൻ കാത്ത് കുടുംബം

#death | അമ്മയെ നോക്കണം, വീട് വെക്കണം; പ്രതീക്ഷയോടെ കാനഡയിൽ പോയ അലിൻ തിരിച്ചെത്തുക ചേതനയറ്റ്, ഒന്നുകാണാൻ കാത്ത് കുടുംബം
Jul 2, 2024 08:52 AM | By Athira V

പാലക്കാട്: ( www.truevisionnews.com  )കാനഡയിൽ ഒരാഴ്ച മുമ്പ് മുങ്ങിമരിച്ച മകന്‍റെ മൃതദേഹം വിട്ടുകിട്ടാൻ കാത്തിരിക്കുകയാണ് പാലക്കാട് കിഴക്കഞ്ചേരിയിലെ കുടുംബം. ഒന്നര വർഷം മുമ്പ് കാനഡയിലേക്ക് പഠനത്തിനായി പോയ അലിൻ രാജ് കൂട്ടുകാർക്കൊപ്പം വെള്ളത്തിൽ കുളിക്കുമ്പോഴാണ് മുങ്ങി മരിച്ചത്.

അച്ഛൻ എട്ട് വർഷം മുമ്പ് മരിച്ചു. അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തിന് താങ്ങാകുമെന്ന പ്രതീക്ഷയിലാണ് കുടുംബ സ്വത്ത് വിറ്റ് അലിൻരാജ് കാനഡയിലേക്ക് പോയത്.

കഴിഞ്ഞ തിങ്കളാഴ്ച കൂട്ടുകാർക്കൊപ്പം പുറത്തു പോയതാണ്. ബീച്ചിൽ ഇറങ്ങിയപ്പോൾ വെള്ളത്തിൽ മുങ്ങിപ്പോയി. ഒപ്പമുണ്ടായിരുന്ന രണ്ട് പേർ രക്ഷപ്പെട്ടു. രക്ഷാപ്രവർത്തകരെത്തി തെരച്ചിൽ നടത്തിയെങ്കിലും അലിനെ രക്ഷിക്കാനായില്ല.

കോഴ്സ് കഴിയാൻ ഇനിയും ഒന്നര വർഷം കൂടി ഉണ്ടായിരുന്നു. നല്ല ജോലി നേടണം. അമ്മയെ നോക്കണം. സ്വന്തമായി വീട് വെക്കണം- പ്രതീക്ഷകൾ ഏറെയായിരുന്നു. അലിൻ രാജിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. ഇനിയും ഒരാഴ്ചയെങ്കിലും ആകുമെന്നാണ് കാനഡയിൽ നിന്ന് അറിയിപ്പ് കിട്ടിയിരിക്കുന്നത്.

#malayali #student #drowned #death #canada #family #palakkad #painful #wait #body

Next TV

Related Stories
#straydog | കോഴിക്കോട് സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു

Jul 4, 2024 09:37 AM

#straydog | കോഴിക്കോട് സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു

പരിക്കേറ്റ വിദ്യാര്‍ത്ഥിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ...

Read More >>
#Stabbed | കാറിലെത്തിയ സംഘം സുഹൃത്തുക്കളെ വെട്ടിപ്പരുക്കേൽപ്പിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

Jul 4, 2024 09:33 AM

#Stabbed | കാറിലെത്തിയ സംഘം സുഹൃത്തുക്കളെ വെട്ടിപ്പരുക്കേൽപ്പിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

ടോണിയെ തൃശൂർ മെഡിക്കൽ കോളജിലും പ്രസാദിനെ പാലക്കാട് ജില്ലാ ആശുപത്രിയിലും...

Read More >>
#VNVasavan | ‘വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റൺ അടുത്ത ആഴ്ച; ബൈപ്പാസ് നിർമ്മാണം ഉടൻ പൂർത്തിയാകും’ - മന്ത്രി വി എൻ വാസവൻ

Jul 4, 2024 09:28 AM

#VNVasavan | ‘വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റൺ അടുത്ത ആഴ്ച; ബൈപ്പാസ് നിർമ്മാണം ഉടൻ പൂർത്തിയാകും’ - മന്ത്രി വി എൻ വാസവൻ

റിംഗ് റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കും. ഇത് രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മന്ത്രി...

Read More >>
#complaint | വിവാഹമോചന കേസുമായെത്തിയ യുവതിയ വിവാഹ വാഗ്ദാനം നൽകി അഭിഭാഷകൻ പീഡിപ്പിച്ചതായി പരാതി

Jul 4, 2024 09:07 AM

#complaint | വിവാഹമോചന കേസുമായെത്തിയ യുവതിയ വിവാഹ വാഗ്ദാനം നൽകി അഭിഭാഷകൻ പീഡിപ്പിച്ചതായി പരാതി

ഇവിടെ നിന്ന് ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഒരു സംഘം ആക്രമണം നടത്തിയെന്നും യുവതി...

Read More >>
#BodyFound | കണ്ണൂർ ഇരിട്ടി പുഴയിൽ കാണാതായ രണ്ട് പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

Jul 4, 2024 08:48 AM

#BodyFound | കണ്ണൂർ ഇരിട്ടി പുഴയിൽ കാണാതായ രണ്ട് പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

നാട്ടുകാരുടെ സഹായത്തോടെയാണ് തെരച്ചിൽ പുര​ഗമിക്കുന്നത്. പുഴയുടെ താഴ്ഭ​ഗത്ത് പഴശി...

Read More >>
#accident | കോഴിക്കോട് ടിപ്പർ ലോറിയിൽ ഇടിച്ച് സ്വകാര്യബസ് മറിഞ്ഞു; അപകടത്തില്‍ നിരവധി പേർക്ക് പരിക്ക്

Jul 4, 2024 08:35 AM

#accident | കോഴിക്കോട് ടിപ്പർ ലോറിയിൽ ഇടിച്ച് സ്വകാര്യബസ് മറിഞ്ഞു; അപകടത്തില്‍ നിരവധി പേർക്ക് പരിക്ക്

അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസാണ്...

Read More >>
Top Stories