#mustering | പാചകവാതകത്തിന് ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കുന്നു; എങ്ങനെ ചെയ്യാമെന്ന് അറിയാം

#mustering | പാചകവാതകത്തിന് ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കുന്നു; എങ്ങനെ ചെയ്യാമെന്ന് അറിയാം
Jun 30, 2024 10:30 AM | By Susmitha Surendran

പാലക്കാട്: (truevisionnews.com)  പാചകവാതക കണക്ഷൻ നിലനിർത്താൻ ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കുന്നു. പ്രധാനമന്ത്രി ഉജ്ജ്വൽ യോജനയിൽ ഉൾപ്പെട്ടവർക്കായിരുന്നു ഇതുവരെ മസ്റ്ററിങ്. കണക്ഷനുള്ള എല്ലാവരും ഇത്‌ നടത്തണമെന്ന് പാചകവാതക കമ്പനികൾ വിതരണക്കാർക്കുനൽകിയ സർക്കുലറിൽ പറയുന്നു.

മസ്റ്ററിങ് പൂർത്തിയാക്കേണ്ട അവസാനതീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. മസ്റ്ററിങ് നടത്താത്തവർക്ക് പാചകവാതകം ബുക്കുചെയ്യാനാവാതെ വരും.

ഉപഭോക്താവിനെ തിരിച്ചറിയുന്നതിനുമുമ്പ് നടത്തിയ കെ.വൈ.സി. (നോ യുവർ കസ്റ്റമർ) അപ്‌ഡേഷന്റെ ചുവടുപിടിച്ചാണ് ബയോമെട്രിക് മസ്റ്ററിങ്. ഇൻഡേൻ, ഭാരത്, എച്ച്.പി. എന്നീ പൊതുമേഖലാകമ്പനികളുടെ ഏജൻസി ഓഫീസുകളിലെത്തിയാണ് ഉപഭോക്താക്കൾ മസ്റ്ററിങ് നടത്തേണ്ടത്.

വിരലടയാളം പതിക്കാനും കണ്ണിന്റെ കൃഷ്ണമണി സ്‌കാൻ ചെയ്യാനുമുള്ള ബയോമെട്രിക് ഉപകരണങ്ങൾ ഏജൻസികൾ സജ്ജമാക്കും.

രണ്ടുമാസംമുമ്പ് പാചകവാതക കമ്പനികൾ ഏജൻസികൾക്ക് മസ്റ്ററിങ് സംബന്ധിച്ച് നിർദേശം നൽകിയിരുന്നു. എന്നാൽ, ഉപഭോക്താക്കൾ കാര്യമായി സഹകരിച്ചില്ല. ഈ സാഹചര്യത്തിലാണ് കർശനമാക്കുന്നത്.

കണക്ഷൻ മാറ്റാൻ

കണക്ഷൻ ഉടമ കിടപ്പുരോഗിയോ സ്ഥലത്തില്ലാത്തയാളോ പ്രായാധിക്യത്താൻ യാത്രചെയ്യാൻ പ്രയാസമുള്ള ആളോ ആണെങ്കിൽ, കുടുംബത്തിലെ റേഷൻകാർഡിൽ പേരുള്ള മറ്റൊരാളുടെ പേരിലേക്ക് മാറ്റി മസ്റ്ററിങ് നടത്താം.

കണക്ഷൻമാറ്റാൻ ആധാർ കാർഡ്, പാചകവാതക കണക്ഷൻ ബുക്ക്, റേഷൻകാർഡ് എന്നിവയുമായി ഏജൻസി ഓഫീലെത്തണം.

മസ്റ്ററിങ് നടത്താൻ

പാചകവാതക കണക്ഷനുള്ളയാൾ ആധാർകാർഡ്, പാചകവാതക കണക്ഷൻ ബുക്ക് എന്നിവയുമായി ഏജൻസി ഓഫീസിലെത്തണം. ഏജൻസി ഓഫീസിലെ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് വിരലടയാളമോ കണ്ണിന്റെ കൃഷ്ണമണിയോ പതിക്കണം.

രജിസ്റ്റർ ചെയ്ത മൊബൈൽനമ്പറിലേക്ക് ഇ.കെ.വൈ.സി. അപ്‌ഡേറ്റായെന്ന സന്ദേശം എത്തും.

പാചകവാതക കമ്പനികളുടെ മൊബൈൽ ആപ്പ് ഉപയോഗിച്ച് മസ്റ്ററിങ് നടത്താം.

ഇതിനായി മൊബൈൽ ആപ്ലിക്കേഷനും ആധാർ ഫേസ് റെക്കഗ്നിഷൻ ആപ്ലിക്കേഷനും ഡൗൺലോഡ് ചെയ്യണം.

#Mandatory #biometric #mustering #cooking #gas #Know #how #do #it

Next TV

Related Stories
#kaliyikkavilamurder  | ഗുണ്ടകളോട് ആരാധന, ഗുണ്ടാപ്പകയുടെ കഥപറയുന്ന സിനിമകണ്ടത് പലതവണ; കൊലക്കേസ് പ്രതിയുടെ വെളിപ്പെടുത്തല്‍

Jul 2, 2024 09:41 AM

#kaliyikkavilamurder | ഗുണ്ടകളോട് ആരാധന, ഗുണ്ടാപ്പകയുടെ കഥപറയുന്ന സിനിമകണ്ടത് പലതവണ; കൊലക്കേസ് പ്രതിയുടെ വെളിപ്പെടുത്തല്‍

മൂന്നുദിവസമായി തമിഴ്‌നാട് പോലീസിന്റെ പ്രത്യേക അന്വേഷണസംഘം തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനത്തുമായി തിരച്ചിൽ നടത്തിവരവേയാണ് ഞായറാഴ്ച രാത്രി...

Read More >>
#arrested | സ്‌ഫോടകവസ്തു നിര്‍മാണം പഠിച്ചത് ജയിലില്‍നിന്ന് മൊഴി; ഒരുമനയൂരിലെ സ്‌ഫോടനം, പ്രതി അറസ്റ്റില്‍

Jul 2, 2024 09:26 AM

#arrested | സ്‌ഫോടകവസ്തു നിര്‍മാണം പഠിച്ചത് ജയിലില്‍നിന്ന് മൊഴി; ഒരുമനയൂരിലെ സ്‌ഫോടനം, പ്രതി അറസ്റ്റില്‍

വധശ്രമം, വീടിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കല്‍, സ്‌ഫോടകവസ്തുനിര്‍മാണം, മോഷണം, ആക്രമണം തുടങ്ങി 15-നടുത്ത് കേസുകളാണ് ഇയാളുടെ...

Read More >>
#jaundice | പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചല്ല; നിലവിൽ ചികിത്സയിലുള്ളത് 38 പേർ -മെഡിക്കൽ സംഘം

Jul 2, 2024 09:09 AM

#jaundice | പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചല്ല; നിലവിൽ ചികിത്സയിലുള്ളത് 38 പേർ -മെഡിക്കൽ സംഘം

ഇവരെല്ലാം മേയ് 16നു മൂന്നിയൂരിലെ ഓഡിറ്റോറിയത്തിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്തവരാണെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.ദേവദാസ്...

Read More >>
#death | അമ്മയെ നോക്കണം, വീട് വെക്കണം; പ്രതീക്ഷയോടെ കാനഡയിൽ പോയ അലിൻ തിരിച്ചെത്തുക ചേതനയറ്റ്, ഒന്നുകാണാൻ കാത്ത് കുടുംബം

Jul 2, 2024 08:52 AM

#death | അമ്മയെ നോക്കണം, വീട് വെക്കണം; പ്രതീക്ഷയോടെ കാനഡയിൽ പോയ അലിൻ തിരിച്ചെത്തുക ചേതനയറ്റ്, ഒന്നുകാണാൻ കാത്ത് കുടുംബം

അച്ഛൻ എട്ട് വർഷം മുമ്പ് മരിച്ചു. അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തിന് താങ്ങാകുമെന്ന പ്രതീക്ഷയിലാണ് കുടുംബ സ്വത്ത് വിറ്റ് അലിൻരാജ്...

Read More >>
#akgcenterattack | എകെജി സെന്ററിലേക്ക് പടക്കമെറിഞ്ഞിട്ട് രണ്ട് വർഷം; യൂത്ത് കോൺഗ്രസ് നേതാവ് ഡൽഹിയിൽ പിടിയിൽ

Jul 2, 2024 08:31 AM

#akgcenterattack | എകെജി സെന്ററിലേക്ക് പടക്കമെറിഞ്ഞിട്ട് രണ്ട് വർഷം; യൂത്ത് കോൺഗ്രസ് നേതാവ് ഡൽഹിയിൽ പിടിയിൽ

വിദേശത്തുനിന്നു ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു...

Read More >>
#beaten | പ്ലസ് വണ്ണിൽ ചേർന്ന വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര റാഗിങ്; മർദ്ദനമേറ്റതിനെ തുടർന്ന് ആശുപത്രിയിൽ

Jul 2, 2024 08:24 AM

#beaten | പ്ലസ് വണ്ണിൽ ചേർന്ന വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര റാഗിങ്; മർദ്ദനമേറ്റതിനെ തുടർന്ന് ആശുപത്രിയിൽ

സ്കൂളിൽ പരാതി നൽകുമെന്ന് പറഞ്ഞതിന്‍റെ പേരില്‍, സ്കൂള്‍ വിട്ട് പറത്തിറങ്ങിയപ്പോള്‍ സീനിയർ വിദ്യാർത്ഥികൾ മുഹമ്മദ് ഷിഫിനെ വളഞ്ഞിട്ട്...

Read More >>
Top Stories