#founddead | വർഷങ്ങളായി ഒറ്റയ്ക്ക് താമസിച്ചു വരുന്ന വയോധിക മരിച്ച നിലയിൽ

#founddead | വർഷങ്ങളായി ഒറ്റയ്ക്ക് താമസിച്ചു വരുന്ന വയോധിക മരിച്ച നിലയിൽ
Jun 30, 2024 10:02 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)   ബാലരാമപുരം വെടിവച്ചാൻകോവിലിന് സമീപത്ത് വയോധികയായ വീട്ടമ്മയെ വീടിന് മുന്നിൽ മരിച്ചനിലയിൽ കണ്ടെത്തി.

വെടിവച്ചാൽ കോവിൽ മേടവിള സജു ഭവനിൽ ഗോമതിയെ (80) ആണ് വീടിനു മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങൾക്ക് മുമ്പ് സ്പിന്നിങ് മിൽ ജീവനക്കാരനായ ഭർത്താവ് കൃഷ്ണൻ നാടാർ അപകടത്തിൽ മരണപ്പെട്ടിരുന്നു.

മൂന്ന് മക്കളാണ് ഇവർക്കുണ്ടായിരുന്നത്. അതിൽ മകൻ സാജു മറ്റൊരു അപകടത്തിൽ മരിച്ചിരുന്നു. ബിന്ദു, പ്രീജ എന്നീ രണ്ടു പെൺ മക്കളും ഉണ്ട്.

വയോധികയായ വീട്ടമ്മ വർഷങ്ങളായി ഒറ്റക്കാണ് താമസിച്ചിരുന്നത്. രാവിലെ വീടിനു മുന്നിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് നാട്ടുകാർ നരുവാമൂട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കൊലപാതകമാണോ അതോ കാല് തെറ്റി തറയിൽ വീണു മരണപ്പെട്ടതാണോ എന്ന് പോലീസ് അന്വേഷിച്ചുവരുന്നു.

#elderly #woman #who #living #alone #years #dead

Next TV

Related Stories
#death | അമ്മയെ നോക്കണം, വീട് വെക്കണം; പ്രതീക്ഷയോടെ കാനഡയിൽ പോയ അലിൻ തിരിച്ചെത്തുക ചേതനയറ്റ്, ഒന്നുകാണാൻ കാത്ത് കുടുംബം

Jul 2, 2024 08:52 AM

#death | അമ്മയെ നോക്കണം, വീട് വെക്കണം; പ്രതീക്ഷയോടെ കാനഡയിൽ പോയ അലിൻ തിരിച്ചെത്തുക ചേതനയറ്റ്, ഒന്നുകാണാൻ കാത്ത് കുടുംബം

അച്ഛൻ എട്ട് വർഷം മുമ്പ് മരിച്ചു. അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തിന് താങ്ങാകുമെന്ന പ്രതീക്ഷയിലാണ് കുടുംബ സ്വത്ത് വിറ്റ് അലിൻരാജ്...

Read More >>
#akgcenterattack | എകെജി സെന്ററിലേക്ക് പടക്കമെറിഞ്ഞിട്ട് രണ്ട് വർഷം; യൂത്ത് കോൺഗ്രസ് നേതാവ് ഡൽഹിയിൽ പിടിയിൽ

Jul 2, 2024 08:31 AM

#akgcenterattack | എകെജി സെന്ററിലേക്ക് പടക്കമെറിഞ്ഞിട്ട് രണ്ട് വർഷം; യൂത്ത് കോൺഗ്രസ് നേതാവ് ഡൽഹിയിൽ പിടിയിൽ

വിദേശത്തുനിന്നു ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു...

Read More >>
#beaten | പ്ലസ് വണ്ണിൽ ചേർന്ന വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര റാഗിങ്; മർദ്ദനമേറ്റതിനെ തുടർന്ന് ആശുപത്രിയിൽ

Jul 2, 2024 08:24 AM

#beaten | പ്ലസ് വണ്ണിൽ ചേർന്ന വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര റാഗിങ്; മർദ്ദനമേറ്റതിനെ തുടർന്ന് ആശുപത്രിയിൽ

സ്കൂളിൽ പരാതി നൽകുമെന്ന് പറഞ്ഞതിന്‍റെ പേരില്‍, സ്കൂള്‍ വിട്ട് പറത്തിറങ്ങിയപ്പോള്‍ സീനിയർ വിദ്യാർത്ഥികൾ മുഹമ്മദ് ഷിഫിനെ വളഞ്ഞിട്ട്...

Read More >>
#arrest | പുറമെ നോക്കിയാൽ വെറും കോഴിക്കട, അകത്ത് എംസിയുടെയും റോയൽ ആംസിന്റെയും ഒക്കെ അരയുടെ വിൽപ്പന; ഒരാൾ അറസ്റ്റിൽ

Jul 2, 2024 08:13 AM

#arrest | പുറമെ നോക്കിയാൽ വെറും കോഴിക്കട, അകത്ത് എംസിയുടെയും റോയൽ ആംസിന്റെയും ഒക്കെ അരയുടെ വിൽപ്പന; ഒരാൾ അറസ്റ്റിൽ

ഡ്രൈ ഡേയുടെ ഭാഗമായി കുറ്റിച്ചിറ മേഖലയിലെ പരിശോധനക്കിടിയിലാണ് ഇയാള്‍...

Read More >>
#police | ജോലി ഭാരവും മാനസിക സമ്മര്‍ദ്ദവും; പൊലീസ് സേനയില്‍ പിരിമുറക്കം

Jul 2, 2024 07:39 AM

#police | ജോലി ഭാരവും മാനസിക സമ്മര്‍ദ്ദവും; പൊലീസ് സേനയില്‍ പിരിമുറക്കം

ഒരു മാസത്തിനിടെ നാല് പൊലീസുകാരാണ് സംസ്ഥാനത്ത് ആത്മഹത്യ...

Read More >>
Top Stories