#police | ജോലി ഭാരവും മാനസിക സമ്മര്‍ദ്ദവും; പൊലീസ് സേനയില്‍ പിരിമുറക്കം

#police | ജോലി ഭാരവും മാനസിക സമ്മര്‍ദ്ദവും; പൊലീസ് സേനയില്‍ പിരിമുറക്കം
Jul 2, 2024 07:39 AM | By ADITHYA. NP

തിരുവനന്തപുരം: (www.truevisionnews.com)ജോലി ഭാരവും മാനസിക സമ്മര്‍ദ്ദവും കൂടുന്നതോടെ പൊലീസ് സേനയില്‍ അതൃപ്തി പുകയുന്നു. പൊലീസ് ജോലി മടുത്ത് സ്വയം വിരമിക്കുന്നവരുടെ എണ്ണം കുത്തനെ കൂടി.

അപേക്ഷകള്‍ വര്‍ദ്ധിച്ചതോടെ തല്‍ക്കാലം കൂടുതല്‍ പേര്‍ക്ക് സ്വയം വിരമിക്കലിന് അനുമതി നല്‍കേണ്ടതില്ലെന്ന് തീരുമാനം എടുത്തിരിക്കുകയാണ് ആഭ്യന്തര വകുപ്പ്.

വിശ്രമമില്ലാത്ത ജോലിയാണ് സേനയില്‍ അതൃപ്തി പുകയാന്‍ പ്രധാന കാരണം. മേലുദ്യോഗസ്ഥരുടെ മോശമായ പെരുമാറ്റത്തിലും പ്രതിഷേധമുണ്ട്.

ഒരാഴ്ചയ്ക്കിടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരാണ് ജീവനൊടുക്കിയത്. ജോലി സമ്മര്‍ദ്ദം സഹിക്കാതെ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന പൊലീസുകാരുടെ എണ്ണം കൂടുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്.

തുടര്‍ച്ചയായ ഡ്യൂട്ടി മാനസികമായും ശാരീരികമായും ഉണ്ടാക്കുന്ന ആഘാതം ചെറുതല്ല.ജോലി സമ്മര്‍ദ്ദം കൂടിയതോടെ സ്വയം വിരമിക്കുന്നവരുടെ എണ്ണവും കൂടി.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ 148 പേരാണ് പൊലീസ് സേനയോട് 'ബൈ' പറഞ്ഞത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ 165 പൊലീസ് ഉദ്യോഗസ്ഥരാണ് സ്വയം വിരമിക്കാന്‍ അപേക്ഷ നല്‍കിയത്.

അപേക്ഷ നല്‍കുന്നവരുടെ എണ്ണം കുത്തനെ കൂടിയതോടെ സ്വയം വിരമിക്കാന്‍ കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ആഭ്യന്തര വകുപ്പ്.

നേരത്തെ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള നിരവധി പേര്‍ പൊലീസ് സേനയുടെ ഭാഗമായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരുമുണ്ട്.

സമ്മര്‍ദ്ദം വര്‍ദ്ധിച്ചതോടെ പലര്‍ക്കും ജോലി മടുത്തു. പുതുതായി പൊലീസ് സേനയിലേക്കുള്ള പ്രൊഫഷനലുകളുടെ വരവും കുറഞ്ഞു.ആള്‍ക്ഷാമമാണ് പൊലീസ് സേനയില്‍ ജോലിഭാരം കൂടാന്‍ കാരണം.

118 പേര്‍ വേണ്ടിടത്ത് ശരാശരി 44 പൊലീസുകാര്‍ മാത്രമാണ് നിലവിലുള്ളത്. ഇതുമൂലം വാരാന്ത്യ അവധി പോലും ലഭിക്കാത്ത അവസ്ഥയാണ്.

ആത്മഹത്യയില്‍ നിന്ന് രക്ഷ നേടാന്‍ സ്വയം വിരമിക്കലിനുപുറമെ തസ്തിക മാറ്റവും വര്‍ദ്ധിച്ചു. ഇതിനുപുറമെ ദീര്‍ഘാവധിയും. ഒരു മാസത്തിനിടെ നാല് പൊലീസുകാരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്.

ഇത്തരം ആത്മഹത്യകളെ കുടുംബപ്രശ്‌നം എന്ന വാക്കിലൊതുക്കി നിര്‍വഹിക്കുകയാണ് അധികൃതര്‍. മിക്കപ്പോഴും വീക്ക്ലി ഓഫ് പോലും കിട്ടാത്ത സാഹചര്യമാണ്.

രു ദിവസം എട്ട് മണിക്കൂര്‍ ജോലി എന്നത് കടലാസ്സില്‍ മാത്രം.18,929 അധിക തസ്തികകള്‍ വേണമെന്ന് 2017ല്‍ ഡിജിപി സര്‍ക്കാറിന് റിപ്പോര്‍ട്ട് ല്‍കിയിരുന്നു.

എന്നാല്‍, ഏഴ് വര്‍ഷമായിട്ടും ഈ റിപ്പോര്‍ട്ടില്‍ നടപടിയില്ല. 400 പേര്‍ക്ക് ഒരു പൊലീസുകാരന്‍ എന്നാണ് അന്താരാഷ്ട്ര നിലവാരം. എന്നാല്‍, കേരളത്തില്‍ ഇത് 656 പേര്‍ക്ക് ഒന്ന് എന്നാണ് കണക്ക്.

#workload #and #stress #tension #police #force

Next TV

Related Stories
#KeralaAssembly | പത്താം ക്ലാസ് പാസായവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്നത് സര്‍ക്കാര്‍ നിലപാടല്ലെന്ന് വിദ്യാഭ്യാസ മന്ത്രി

Jul 4, 2024 10:09 AM

#KeralaAssembly | പത്താം ക്ലാസ് പാസായവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്നത് സര്‍ക്കാര്‍ നിലപാടല്ലെന്ന് വിദ്യാഭ്യാസ മന്ത്രി

അത് മൊത്തത്തിൽ കേരളത്തിൽ പ്രശ്നമാക്കേണ്ടതില്ല. ഓൾ പാസ് യുഡിഎഫ് കാലത്തും ഇപ്പോഴും...

Read More >>
#straydog | കോഴിക്കോട് സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു

Jul 4, 2024 09:37 AM

#straydog | കോഴിക്കോട് സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു

പരിക്കേറ്റ വിദ്യാര്‍ത്ഥിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ...

Read More >>
#Stabbed | കാറിലെത്തിയ സംഘം സുഹൃത്തുക്കളെ വെട്ടിപ്പരുക്കേൽപ്പിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

Jul 4, 2024 09:33 AM

#Stabbed | കാറിലെത്തിയ സംഘം സുഹൃത്തുക്കളെ വെട്ടിപ്പരുക്കേൽപ്പിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

ടോണിയെ തൃശൂർ മെഡിക്കൽ കോളജിലും പ്രസാദിനെ പാലക്കാട് ജില്ലാ ആശുപത്രിയിലും...

Read More >>
#VNVasavan | ‘വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റൺ അടുത്ത ആഴ്ച; ബൈപ്പാസ് നിർമ്മാണം ഉടൻ പൂർത്തിയാകും’ - മന്ത്രി വി എൻ വാസവൻ

Jul 4, 2024 09:28 AM

#VNVasavan | ‘വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റൺ അടുത്ത ആഴ്ച; ബൈപ്പാസ് നിർമ്മാണം ഉടൻ പൂർത്തിയാകും’ - മന്ത്രി വി എൻ വാസവൻ

റിംഗ് റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കും. ഇത് രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മന്ത്രി...

Read More >>
#complaint | വിവാഹമോചന കേസുമായെത്തിയ യുവതിയ വിവാഹ വാഗ്ദാനം നൽകി അഭിഭാഷകൻ പീഡിപ്പിച്ചതായി പരാതി

Jul 4, 2024 09:07 AM

#complaint | വിവാഹമോചന കേസുമായെത്തിയ യുവതിയ വിവാഹ വാഗ്ദാനം നൽകി അഭിഭാഷകൻ പീഡിപ്പിച്ചതായി പരാതി

ഇവിടെ നിന്ന് ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഒരു സംഘം ആക്രമണം നടത്തിയെന്നും യുവതി...

Read More >>
#BodyFound | കണ്ണൂർ ഇരിട്ടി പുഴയിൽ കാണാതായ രണ്ട് പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

Jul 4, 2024 08:48 AM

#BodyFound | കണ്ണൂർ ഇരിട്ടി പുഴയിൽ കാണാതായ രണ്ട് പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

നാട്ടുകാരുടെ സഹായത്തോടെയാണ് തെരച്ചിൽ പുര​ഗമിക്കുന്നത്. പുഴയുടെ താഴ്ഭ​ഗത്ത് പഴശി...

Read More >>
Top Stories