(truevisionnews.com)മാമ്പഴം കഴിക്കാൻ ഇഷ്ടമല്ലാത്തവർ കുറവാണ്. സീസൺ അല്ലാത്ത സമയത്തും മാമ്പഴം കേടാകാതെ സൂക്ഷിക്കാൻ കഴിക്കും. പഴുത്ത മാങ്ങ ഒരാഴ്ചയെങ്കിലും കേടുകൂടാതെ സൂക്ഷിക്കാന്‍ ചില മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
മാമ്പഴം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
കടയില്‍ നിന്നും മാമ്പഴം വാങ്ങിക്കുമ്പോള്‍, ഞെക്കിയാല്‍ ഞെങ്ങാത്ത മാമ്പഴം വേണം തിരഞ്ഞെടുക്കാന്‍. ചതവുകളോ പാടുകളോ ഉള്ള മാമ്പഴങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഫ്രിജില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
മാമ്പഴം ഫ്രിജില്‍ ഒരാഴ്ച വരെ കേടുകൂടാതെ സൂക്ഷിക്കാം. ഇതിനായി ഓരോ മാമ്പഴവും വെവ്വേറെ പേപ്പർ ടവലിൽ പൊതിയുക. ഈ മാങ്ങകൾ റഫ്രിജറേറ്ററിൻ്റെ ക്രിസ്‌പർ ഡ്രോയറിൽ സൂക്ഷിക്കുക. ഈ ഡ്രോയറിലെ നിയന്ത്രിത ഈർപ്പം അവയുടെ പുതുമ നിലനിർത്താൻ സഹായിക്കും.
ഫ്രീസറില്‍ വയ്ക്കുക നല്ല പഴുത്ത മാമ്പഴം ചെറിയ സമചതുര കഷ്ണങ്ങളായി മുറിച്ച് സിപ് ലോക്ക് ബാഗിലാക്കി ഫ്രീസറില്‍ സൂക്ഷിക്കാം. ഇങ്ങനെ ശീതീകരിച്ച മാമ്പഴം 6 മാസം വരെ കേടാകാതെ സൂക്ഷിക്കാവുന്നതാണ്.
#Good #news #mango #lovers, #even #after #season, #mangoes #stored #long #time #without #spoiling