കോഴിക്കോട് : ( www.truevisionnews.com ) എം.ടി വാസുദേവന്‍ നായര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് മന്ത്രി എ.കെ ശശീന്ദ്രന്‍.
എംടി മരിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ ഭൗതികദേഹം മാത്രമേ നമ്മളില്‍ നിന്ന് ഇല്ലാതാവുന്നുള്ളൂയെന്നും അദ്ദേഹം പറഞ്ഞു
'ഞാനൊരു ആരാധകനും അദ്ദേഹമൊരു മഹാമനുഷ്യനുമാണ്. ഞങ്ങൾ തമ്മിൽ സൗഹൃദം എന്ന് പറയുന്നത് പ്രയോഗിക്കാൻ കഴിയുന്ന ഉചിതമായ വാക്കാണോ എന്നറിയില്ല.
ഞാനും അദ്ദേഹവും കോഴിക്കോട് ജനിച്ചിട്ടില്ല. കോഴിക്കോട്ടുകാരനായി ജീവിച്ച് കോഴിക്കോടൻ വികാര വിചാരങ്ങളെ മലയാളി മനസുകളിലേക്ക് എത്തിക്കുന്നതിനുള്ള ഒരു വലിയ ഇടപെടൽ അദ്ദേഹം തന്റെ രചനയിലൂടെ നടത്തിയിട്ടുണ്ട്.
നമ്മുടെ ഗ്രാമീണ ജീവിതത്തിന്റെ നേർകാഴ്ചകളാണ് അദ്ദേഹത്തിന്റെ എഴുത്തിലെ പ്രധാനപ്പെട്ട ഭാഗം'- മന്ത്രി അനുസ്മരിച്ചു
'ഒരു വിമർശകൻ എന്ന നിലയിൽ അദ്ദേഹം രാഷ്ട്രീയമുൾപ്പെടെയുള്ള കാര്യങ്ങൾ നിരീക്ഷിക്കുകയും അഭിപ്രായം പറയേണ്ടിടത്ത് മാത്രം അഭിപ്രായം പറയുകയും ചെയ്യുന്ന മിതഭാഷിണിയായ വിമർശകനായിരുന്നു.
അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഓരോ വാക്കിനും ഓരോ അക്ഷരത്തിനും അതിന്റേതായ കരുത്തും വ്യാപ്തിയുമുണ്ട് എന്ന് കേരളം പലപ്പോഴും അറിഞ്ഞിട്ടുള്ളതാണ്.
ഇനി ആരിൽ നിന്നാണ് അങ്ങനെയൊരു അനുഭവം ഉണ്ടാവുക എന്നതാണ് നമുക്ക് അന്വേഷിക്കാനുള്ളത്.
നോക്കുമ്പോൾ മുൻപിൽ ശൂന്യത മാത്രമാണ്'. അദ്ദേഹത്തിന്റെ വിയോഗം മലയാളത്തിനുള്ള നഷ്ടമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
#fan #great #man #MT #One #not #die #only #physical #body #perishes #Minister #AKSaseendran