#Deepumurder | കളിയിക്കാവിള കൊലപാതകം; ഒളിവിലുള്ള സുനിൽകുമാറിന്റെ കാർ കണ്ടെത്തി പൊലീസ്

#Deepumurder | കളിയിക്കാവിള കൊലപാതകം; ഒളിവിലുള്ള സുനിൽകുമാറിന്റെ കാർ കണ്ടെത്തി പൊലീസ്
Jun 29, 2024 01:21 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) തിരുവനന്തപുരം കളിയിക്കാവിളയിൽ ക്വാറി ഉടമയായ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലുള്ള രണ്ടാം പ്രതി സുനിൽകുമാറിന്റെ കാർ കണ്ടെത്തി.

കന്യാകുമാരി കുലശേഖരത്ത് റോഡ് വശത്ത് ഉപേക്ഷിച്ച നിലയിലാണ് കാർ കണ്ടെത്തിയത്. കാർ പൊലീസ് കസ്റ്റഡിയിൽ എടുത്ത് തക്കല ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചു.

അതേ സമയം ഒളിവിലുള്ള സുനിൽകുമാറിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കി. സുനിൽകുമാർ തമിഴ്നാട്ടിലേക്ക് കടന്നതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ഇന്നലെ സുനിലിന്റെ സുഹൃത്ത് പ്രദീപ് ചന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തിയിരുന്നു. ഗൂഡാലോചനയിൽ പൂവാർ പൂങ്കുളം സ്വദേശി പ്രദീപ് ചന്ദ്രനും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.

കൊലപാതകം സുനിലും പ്രേമചന്ദ്രനും അമ്പിളിയും ചേർന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നാണ് പൊലീസ് പറയുന്നത്.

കൊലപാതകത്തിനായി അമ്പിളിയെ കൊണ്ടുവിട്ടത് സുനിലും പ്രേമചന്ദ്രനും കൂടിയാണ് എന്നും പൊലീസ് പറയുന്നു. ഇരുവരുടെയും നിർദേശപ്രകാരമാണോ അമ്പിളി കൊല നടത്തിയതെന്നാണ് പൊലീസ് ഇപ്പോൾ പരിശോധിക്കുന്നത്.

ആശുപത്രി ഉപകരണങ്ങളുടെ വിതരണക്കാരനായ സുനിലാണ് മുഖ്യപ്രതി ചൂഴാറ്റുകോട്ട അമ്പിളിക്ക് കൊല നടത്താനുള്ള സർജിക്കൽ ബ്ലേഡ്, ക്ലോറോഫോം, കൈയുറകൾ, കൊലക്കുശേഷം മാറ്റാനുള്ള വസ്ത്രങ്ങൾ എന്നിവ എത്തിച്ചു നൽകിയിരുന്നത്.

ജെസിബി വാങ്ങാൻ കാറിൽ കരുതിയിരുന്ന പണം മാത്രം തട്ടി എടുക്കുകയാണോ പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശം ഇവർക്ക് ഉണ്ടോ എന്നതാണ് അന്വേഷണം സംഘം പരിശോധിക്കുന്നത്.

വ്യാഴാഴ്ച്ചയാണ് കൊലപാതകം ക്വട്ടേഷനാണെന്ന് മുഖ്യപ്രതി അമ്പിളി സമ്മതിച്ചത്.

കൊല്ലപ്പെട്ട ദീപു പറഞ്ഞിട്ടാണ് കൊല ചെയ്തതതെന്നും ഇൻഷുറൻസ് തുക നേടിയെടുക്കുന്നതിന്റെ ഭാഗമാണ് കൊല നടത്തിയത് എന്നുമായിരുന്നു അമ്പിളി ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്.

അമ്പിളിയുടെ മൊഴിയിലെ വൈരുധ്യങ്ങളാണ് കൂടുതൽ ചോദ്യം ചെയ്യലുകളിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസം അമ്പിളിയുടെ ഭാര്യയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

അമ്പിളിയുടെ വീടായ മലയത്തും കാറിൽ കയറിയ നെയ്യാറ്റിൻകരയിലും കൃത്യം നടത്തിയ കളിക്കാവിള ഒറ്റാമരത്തും പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു പ്രതി അമ്പിളിയെ, കന്യാകുമാരി എസ് പി സുന്ദരവദനത്തിന്റെ നേതൃത്വത്തിൽ പിടികൂടിയത്. അമ്പിളിയെ വ്യാഴാഴ്ച്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാത്രി 11 ഓട് കൂടി അമിത ശബ്ദത്തില്‍ ഇരമ്പിച്ച് കൊണ്ട് റോഡരികില്‍ നില്‍ക്കുന്നത് കണ്ട് കാർ നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് ഡ്രൈവിങ് സീറ്റില്‍ കഴുത്ത് മുറിഞ്ഞ നിലയില്‍ ദീപുവിന്റെ മൃതദേഹം കണ്ടത്.

കത്തിയും കണ്ടെത്തിയിരുന്നു. പുറകിലത്തെ സീറ്റില്‍നിന്ന് ഒരാള്‍ ബാഗുമായി ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിരുന്നു. മണ്ണുമാന്തിയന്ത്രങ്ങളുടെ വര്‍ക്ക്ഷോപ്പും സ്പെയര്‍ പാര്‍ട്സ് കടയും നടത്തുന്ന ആളാണ് ദീപു.

മണ്ണുമാന്തിയന്ത്രം വാങ്ങാന്‍ കോയമ്പത്തൂരിലേക്കു പോകുന്നുവെന്ന് പറഞ്ഞാണ് തിങ്കളാഴ്ച രാത്രി ഏഴരയോടെ ദീപു വീട്ടില്‍ നിന്ന് ഇറങ്ങിയത്.

#Kaliyikavilamurder #police #found #car #Sunilkumar #who #absconding

Next TV

Related Stories
#VSivankutty | ശുദ്ധ മനസ്സ് കൊണ്ട് പലതും പറഞ്ഞ് കുടുങ്ങിയിട്ടുണ്ട്, സജി ചെറിയാന് തിരുത്താൻ സമയം കൊടുക്കാം - മന്ത്രി ശിവൻകുട്ടി

Jul 3, 2024 03:09 PM

#VSivankutty | ശുദ്ധ മനസ്സ് കൊണ്ട് പലതും പറഞ്ഞ് കുടുങ്ങിയിട്ടുണ്ട്, സജി ചെറിയാന് തിരുത്താൻ സമയം കൊടുക്കാം - മന്ത്രി ശിവൻകുട്ടി

ദേശീയപാതയിലെ തുടർച്ചയായ അപകടങ്ങൾ യോഗം ചേർന്ന് വിലയിരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. പ്ലസ് വൺ പ്രവേശനം സംബന്ധിച്ചുള്ള ചോദ്യത്തിന് എല്ലാവരും...

Read More >>
#attack |  കണ്ണൂരിൽ പീഡന പരാതിയിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവിന്റെ മകന്റെ ഫിറ്റ്നസ് സെൻ്റർ അടിച്ചു തകർത്തു; അഞ്ചുപേർ അറസ്റ്റിൽ

Jul 3, 2024 02:39 PM

#attack | കണ്ണൂരിൽ പീഡന പരാതിയിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവിന്റെ മകന്റെ ഫിറ്റ്നസ് സെൻ്റർ അടിച്ചു തകർത്തു; അഞ്ചുപേർ അറസ്റ്റിൽ

ഫിസിയോ തെറാപ്പി ചെയ്യാൻ ഫിറ്റ്നസ് സെന്ററിലെത്തിയപ്പോൾ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് ഇരുപതുകാരി നൽകിയ പരാതിയിൽ...

Read More >>
#kalaMurderCase | മാന്നാറിലെ കൊലപാതകം: മൂന്ന് പ്രതികള്‍ അറസ്റ്റില്‍; ഒന്നാംപ്രതിയെ ഉടന്‍ നാട്ടിലെത്തിച്ചേക്കും

Jul 3, 2024 02:24 PM

#kalaMurderCase | മാന്നാറിലെ കൊലപാതകം: മൂന്ന് പ്രതികള്‍ അറസ്റ്റില്‍; ഒന്നാംപ്രതിയെ ഉടന്‍ നാട്ടിലെത്തിച്ചേക്കും

ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് കലയുടെ തിരോധാനത്തില്‍ വിശദമായ അന്വേഷണം നടത്തിയത്. അന്നുതന്നെ ഇസ്രയേലിലുള്ള അനില്‍കുമാറിനെ നാട്ടിലെത്തിക്കാനുള്ള...

Read More >>
#kalamurdercase |  'പലതും അറിയാമെന്ന ധാരണയിൽ കലയുടെ സഹോദരനെയും ചോദ്യം ചെയ്തു'; കലയുടെ കൊലപാതകത്തിൽ ഞെട്ടൽ മാറാതെ കുടുംബങ്ങളും

Jul 3, 2024 02:18 PM

#kalamurdercase | 'പലതും അറിയാമെന്ന ധാരണയിൽ കലയുടെ സഹോദരനെയും ചോദ്യം ചെയ്തു'; കലയുടെ കൊലപാതകത്തിൽ ഞെട്ടൽ മാറാതെ കുടുംബങ്ങളും

കല ജീവനോടെ തിരിച്ചുവരുമെന്നാണ് മകന്റെ പ്രതീക്ഷ. കാണാതായ കല കൊല്ലപ്പെട്ടന്ന് അറിഞ്ഞതിന്റെ ഞെട്ടലും രണ്ടു വീട്ടുകാർക്കും...

Read More >>
#ARREST | രഹസ്യവിവരം ലഭിച്ചു; മൂന്നു കോടിയിലധികം വില വരുന്ന രാസലഹരിയുമായി കണ്ണൂർ സ്വദേശി പിടിയിൽ

Jul 3, 2024 02:07 PM

#ARREST | രഹസ്യവിവരം ലഭിച്ചു; മൂന്നു കോടിയിലധികം വില വരുന്ന രാസലഹരിയുമായി കണ്ണൂർ സ്വദേശി പിടിയിൽ

ലഹരി മരുന്നു കടത്താൻ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ നിന്നും കണ്ടെത്തി ലഹരി വസ്തുവിന് മാർക്കറ്റിൽ മൂന്ന് കോടിയിലധികം വില...

Read More >>
Top Stories