#arrest | പ്രസിഡന്റിനോട് കൂടുതൽ അടുക്കാൻ മന്ത്രവാദം; മാലദ്വീപിൽ വനിതാ മന്ത്രി അറസ്റ്റിൽ, സ്ഥാനത്തുനിന്ന് നീക്കി

#arrest | പ്രസിഡന്റിനോട് കൂടുതൽ അടുക്കാൻ മന്ത്രവാദം; മാലദ്വീപിൽ വനിതാ മന്ത്രി അറസ്റ്റിൽ, സ്ഥാനത്തുനിന്ന് നീക്കി
Jun 28, 2024 01:13 PM | By Susmitha Surendran

ദില്ലി: (truevisionnews.com)  മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിനെതിരെ മന്ത്രവാദം നടത്തിയെന്നാരോപിച്ച് മാലദ്വീപ് പരിസ്ഥിതി മന്ത്രി ഫാത്തിമത്ത് ഷംമാസ് അലി സലീമിനെ അറസ്റ്റ് ചെയ്തു.

അറസ്റ്റിനെ തുടർന്ന് ഇവരെ മന്ത്രി സ്ഥാനത്തുനിന്ന് നീക്കി. മന്ത്രവാ​​ദമാണ് മന്ത്രിയുടെ അറസ്റ്റിന് പിന്നിലെന്ന് പൊലീസ് ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും മാലദ്വീപ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മറ്റ് രണ്ട് വ്യക്തികളും കൂടി ഉൾപ്പെട്ട കേസ് കൂടുതൽ അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. മാലദ്വീപിലെ പ്രധാന മന്ത്രിമാരിലൊരാളാണ് ഫാത്തിമത്ത് ഷംമാസ് അലി.

മന്ത്രവാദം മാലിദ്വീപിൽ ക്രിമിനൽ കുറ്റമല്ലെങ്കിലും ഇസ്ലാമിക നിയമപ്രകാരം ഇതിന് ആറ് മാസത്തെ ജയിൽ ശിക്ഷ ലഭിക്കും. സംഭവത്തിൽ ഷംനാസിൻ്റെ മുൻ ഭർത്താവും രാഷ്ട്രപതിയുടെ ഓഫീസിലെ മന്ത്രിയുമായ ആദം റമീസിനെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

ഷംനാസ് മുമ്പ് നഗരത്തിൻ്റെ മേയറായി സേവനമനുഷ്ഠിക്കുമ്പോൾ പ്രസിഡൻ്റ് മുയിസുവിനൊപ്പം മാലെ സിറ്റി കൗൺസിൽ അംഗമായി സേവനമനുഷ്ഠിച്ചിരുന്നുവെന്ന് മാലിദ്വീപിലെ പത്രമായ സൺ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ വർഷം മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന്, ഷംനാസ് കൗൺസിലിൽ നിന്ന് രാജിവച്ചിരുന്നു. മാലിദ്വീപ് പ്രസിഡൻ്റുമായി അടുത്തിടപഴകാനാണ് മന്ത്രവാദം ചെയ്തതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

#Spell #get #closer #president #Maldives #women #minister #arrested #removed #from #post

Next TV

Related Stories
#5peopledied |   ഒഴുക്കിൽപെട്ട് ഒരു കുടുംബത്തിലെ 5 പേർ മരിച്ചു; ദുരന്തം വെള്ളച്ചാട്ടത്തിൽ കുളിക്കുമ്പോൾ; സംഭവം മഹാരാഷ്ട്രയില്‍

Jun 30, 2024 11:31 PM

#5peopledied | ഒഴുക്കിൽപെട്ട് ഒരു കുടുംബത്തിലെ 5 പേർ മരിച്ചു; ദുരന്തം വെള്ളച്ചാട്ടത്തിൽ കുളിക്കുമ്പോൾ; സംഭവം മഹാരാഷ്ട്രയില്‍

യാതൊരു വിധത്തിലുള്ള സുരക്ഷ മാനദണ്ഡങ്ങളും ഇല്ലാതെയാണ് ഇവർ വെള്ളച്ചാട്ടത്തിൽ ഇറങ്ങിയത്....

Read More >>
#death |  കളിച്ചുകൊണ്ടിരിക്കെ ടെറസ് തകര്‍ന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

Jun 30, 2024 10:15 PM

#death | കളിച്ചുകൊണ്ടിരിക്കെ ടെറസ് തകര്‍ന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു....

Read More >>
#kradhakrishnan |  'കേന്ദ്ര ഏജൻസികൾ ഏറെക്കാലമായി ഇടതുപക്ഷ സർക്കാരിനെ വേട്ടയാടുന്നു' -  കെ രാധാകൃഷ്ണൻ

Jun 30, 2024 02:59 PM

#kradhakrishnan | 'കേന്ദ്ര ഏജൻസികൾ ഏറെക്കാലമായി ഇടതുപക്ഷ സർക്കാരിനെ വേട്ടയാടുന്നു' - കെ രാധാകൃഷ്ണൻ

സഹകരണ മേഖലയിൽ പ്രശ്നങ്ങൾ നടന്നിട്ടുണ്ടെങ്കിൽ കൃത്യമായ അന്വേഷണം വേണമെന്ന് നിലപാടാണ് സിപിഎം സ്വീകരിച്ചതെന്നും കെ രാധാകൃഷ്ണൻ ദില്ലിയിൽ...

Read More >>
#narendramodi | ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി; അട്ടപ്പാടിയിലെ കാർത്തുമ്പി കുടകളെ കുറിച്ച് മൻകി ബാത്തിൽ പരാമർശിച്ച് മോദി

Jun 30, 2024 02:28 PM

#narendramodi | ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി; അട്ടപ്പാടിയിലെ കാർത്തുമ്പി കുടകളെ കുറിച്ച് മൻകി ബാത്തിൽ പരാമർശിച്ച് മോദി

അവരുടെ നിർമാണ സഹകരണ സംഘത്തെയും കർത്തുമ്പി കുടകളെയും കുറച്ച ലോകത്തിലെ ജനങ്ങൾക്ക് വെളിപ്പെടുത്തി. കേരള സംസ്കാരത്തിൽ കുടകൾക്ക് പ്രത്യേക...

Read More >>
#imprisonment |ബലാത്സംഗത്തെ കുറിച്ച് ആംഗ്യഭാഷയിൽ വിവരിച്ച് ഇരയായ ഭിന്നശേഷി പെൺകുട്ടി; പ്രതിക്ക് ജീവപര്യന്തം

Jun 30, 2024 02:17 PM

#imprisonment |ബലാത്സംഗത്തെ കുറിച്ച് ആംഗ്യഭാഷയിൽ വിവരിച്ച് ഇരയായ ഭിന്നശേഷി പെൺകുട്ടി; പ്രതിക്ക് ജീവപര്യന്തം

സനേഹി പ്രായപൂർത്തിയാവാത്ത ഭിന്നശേഷി പെൺകുട്ടിയെ വീട്ടിൽക്കയറി ബലാത്സം​ഗം ചെയ്തതായി വിചാരണയ്ക്കിടെ പ്രോസിക്യൂട്ടർ ജയപ്രകാശ് പാട്ടീൽ കോടതിയെ...

Read More >>
Top Stories