#fishmaggots | മീൻ കഴിക്കുമ്പോൾ .... പൊരിക്കാൻ ചട്ടിയിലിട്ട മത്സ്യത്തിൽ നിറയെ പുഴുക്കൾ

 #fishmaggots | മീൻ കഴിക്കുമ്പോൾ .... പൊരിക്കാൻ ചട്ടിയിലിട്ട മത്സ്യത്തിൽ നിറയെ പുഴുക്കൾ
Jun 30, 2024 10:27 PM | By Susmitha Surendran

 നാദാപുരം : (truevisionnews.com) സംസ്ഥാനത്ത് ട്രോളിംഗ് തുടങ്ങിയതോടെ പുറമേ നിന്ന് എത്തിക്കുന്ന മത്സ്യങ്ങൾ പഴകിയതാണെന്ന ആക്ഷേപം ശക്തം.

കഴിഞ്ഞ ദിവസം വളയം മേഖലയിൽ വിതരണം ചെയ്ത മത്സ്യത്തിൽ പുഴുക്കളെ കണ്ടെത്തി. പൊരിക്കാൻ ചട്ടിയിലിട്ട അയല മത്സ്യത്തിൽ ചൂട് തട്ടിയതോടെ നിറയെ പുഴുക്കൾ പുറത്ത് വന്നു.

വളയം ഒന്നാം വാർഡിലെ പ്രവാസിയായ കല്ലിക്കുനിയിൽ ഹാരിസിൻ്റെ വീട്ടിൽ ശനിയാഴ്ച്ച വാങ്ങിയ മത്സ്യമാണ് പുഴുക്കൾ നിറഞ്ഞ നിലയിൽ കണ്ടത്.

വീട്ടുകാർ ദൃശ്യം മൊബൈ ഫോണിൽ പകർത്തി നാട്ടുകാരുമായി പങ്ക് വെച്ചു. ഇതോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്.

സംഭവം ഗൗരവമായി കാണണമെന്നും വലിയ ആരോഗ്യ പ്രശ്നമാണ് ഉണ്ടാക്കുകയെന്നും ഗ്രാമ പഞ്ചായത്ത് അംഗം പി.പി സിനില പറഞ്ഞു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നാളെ പ്രദേശം സന്ദർശിക്കുമെന്നും മത്സ്യം വിതരണം ചെയ്തവരെ കുറിച്ച് വിവരം ലഭിച്ചതായും ആശാവർക്കർ കെ.കെ പ്രമീളയും പറഞ്ഞു.

മത്സ്യം പൊരിച്ചത് കൊണ്ട് മാത്രമാണ് അകത്തുള്ള പുഴുക്കളെ കണ്ടെത്താൻ കഴിഞ്ഞത്. നിരവധി വീട്ടുകാർ കറിവെച്ച് മത്സ്യം കഴിച്ചിട്ടുമുണ്ട്.

മത്സ്യവിതരണ കേന്ദ്രങ്ങളിൽ പരിശോധന നടത്തനമെന്നും ഗുണമേന്മയുള്ള മത്സ്യം മാത്രമേ വിതരണം ചെയ്യുന്നുവെന്ന് ഉറപ്പു വരുത്താൻ അധികൃതർ തയ്യാറാകണമെന്ന് വളയം നവധ്വനി ക്ലബ് എക്‌സിക്യുട്ടീവ് ആവശ്യപ്പെട്ടു.


#eating #fish #pan #fried #fish #full #maggots

Next TV

Related Stories
#kalamurder | കല കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് പൊലീസ്; ‘ഇസ്രയേലിലുള്ള അനിലിനെ നാട്ടിൽ എത്തിക്കും’

Jul 2, 2024 08:30 PM

#kalamurder | കല കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് പൊലീസ്; ‘ഇസ്രയേലിലുള്ള അനിലിനെ നാട്ടിൽ എത്തിക്കും’

കലയെ കാണാതായതായി കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും എസ്പി...

Read More >>
#accident | നാദാപുരത്ത് റോഡിലെ കുഴിയിൽ ബൈക്ക് വീണ് വീട്ടമ്മക്ക് പരിക്ക്

Jul 2, 2024 07:57 PM

#accident | നാദാപുരത്ത് റോഡിലെ കുഴിയിൽ ബൈക്ക് വീണ് വീട്ടമ്മക്ക് പരിക്ക്

ഇന്നലെ രാത്രി ഭർത്താവ് അയ്യൂബിൻ്റെ കൂടെ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ നാദാപുരം താലൂക്ക് ആശുപത്രിയുടെ മുന്നിൽ സംസ്ഥാന പാതയിലെ കുഴിയിൽ ബൈക്ക്...

Read More >>
#VineethaMurderCase | വിനീത കൊലക്കേസ്: പ്രതിയെ ഭയന്ന് സമീപത്ത് ആരും താമസിച്ചിരുന്നില്ലെന്ന് കെട്ടിട ഉടമ

Jul 2, 2024 07:37 PM

#VineethaMurderCase | വിനീത കൊലക്കേസ്: പ്രതിയെ ഭയന്ന് സമീപത്ത് ആരും താമസിച്ചിരുന്നില്ലെന്ന് കെട്ടിട ഉടമ

രാജേന്ദ്രന്‍ പണം അടയ്ക്കാന്‍ ഉപയോഗിച്ച പേയിങ് സ്ലിപ്പ്, മാനേജര്‍ കോടതിയില്‍ ഹാജരാക്കി. 2022 ഫെബ്രുവരി ആറിനാണ് പേരൂര്‍ക്കടയിലെ അലങ്കാര ചെടി...

Read More >>
#bypolls | സംസ്ഥാനത്ത് 49 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ജൂലൈ 30 ന്, പെരുമാറ്റച്ചട്ടം നിലവിൽ വന്നു

Jul 2, 2024 07:32 PM

#bypolls | സംസ്ഥാനത്ത് 49 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ജൂലൈ 30 ന്, പെരുമാറ്റച്ചട്ടം നിലവിൽ വന്നു

വോട്ടെണ്ണൽ ജൂലൈ 31 ന് രാവിലെ 10 മണിക്ക് നടക്കും. മാതൃകാ പെരുമാറ്റച്ചട്ടം ജൂലൈ രണ്ട് മുതൽ നിലവിൽ...

Read More >>
#kalamurdercase | കലയുടേതും അനിലിന്റേതും പ്രണയവിവാഹം, വിദേശത്ത് പോയതോടെ ബന്ധം വഷളായി; ഒളിച്ചോടിയെന്ന് പ്രചരിപ്പിച്ചു

Jul 2, 2024 07:17 PM

#kalamurdercase | കലയുടേതും അനിലിന്റേതും പ്രണയവിവാഹം, വിദേശത്ത് പോയതോടെ ബന്ധം വഷളായി; ഒളിച്ചോടിയെന്ന് പ്രചരിപ്പിച്ചു

കലയുടെ തിരോധാനം കൊലപാതകമാണോ എന്നതില്‍ കഴിഞ്ഞ പതിനഞ്ച് വർഷക്കാലം സംശയത്തിന് പോലും...

Read More >>
#drown | കണ്ണൂർ ഇരിട്ടി പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിനികളെ കാണാതായി

Jul 2, 2024 07:12 PM

#drown | കണ്ണൂർ ഇരിട്ടി പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിനികളെ കാണാതായി

വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സുമെത്തി തെരച്ചിൽ...

Read More >>
Top Stories










Entertainment News