(truevisionnews.com)തടികളുടെ രാജാവ് എന്നറിയപ്പെടുന്ന തേക്കിന്റെ സവിഷശതകളും പ്രാചീനതയും ഉൾക്കൊള്ളുന്ന കേരളത്തിലെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് നിലമ്പൂർ തേക്ക് മ്യൂസിയം.
മലപ്പുറത്തുനിന്നും 40 കിലോമീറ്ററും കോഴിക്കോട് നിന്നും 72 കിലോമീറ്റർ ദൂരവുമാണ് നിലമ്പൂരിലേക്കുള്ളത്.നിലമ്പൂരിൽ നിന്നും ഊട്ടി റൂട്ടിൽ 4 കിലോമീറ്റർ ആണ് മ്യൂസിയത്തിലേക്കുള്ളത്.
10 മണി മുതൽ 5 മണിവരെയാണ് മ്യൂസിയത്തിലേക്കുള്ള പ്രവേശനം. മുതിർന്നവർക്ക് 50 രൂപയാണ് ടിക്കറ്റ് നിരക്ക്.വിദ്യാർത്ഥികൾക്കും കുട്ടികൾക്കും 15 രൂപയും.
ഗവേഷണങ്ങൾക്കും പഠനങ്ങൾക്കുമായി നിരവധി പേരാണ് ഓരോ ദിവസവും ഇവിടേക്ക് എത്തിച്ചേരുന്നത് . ചാലിയാർ നദിയുടെ കരയിലുള്ള നിലമ്പൂരിലൂടെ യാത്ര ചെയ്യുമ്പോൾ ഓരോ യാത്രക്കാരന്റെയും ഹൃദയം കീഴടക്കാൻ അവിടുത്തെ തേക്കിൻ കാടിന്റെ സൗന്ദര്യത്തിന് സാധിക്കും.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കും നിലമ്പൂരിലാണുള്ളത്. കേരള ഫോറെസ്റ് ഇൻസ്റ്റിറ്റിയൂട്ടിന്റെ കീഴിൽ 1995 ലാണ് മ്യൂസിയം ആരംഭിക്കുന്നത്.
തേക്കിന് ആ പ്രദേശത്തുള്ള ചരിത്രപരമായ പ്രാധാന്യമാണ് മ്യുസിയം ഇവിടെ സ്ഥാപിക്കാൻ പ്രേരണ ആയത്. തേക്കുകളുമായി ബന്ധപ്പെട്ട സവിശേഷതകളും തേക്കിന്റെ ചരിത്രങ്ങളും ചിത്രങ്ങളും മറ്റു സവിശേഷതകളുമെല്ലാം സന്ദർശകർക്ക് മ്യൂസിയത്തിൽ നിന്നും ആസ്വദിക്കാവുന്നതാണ്.
തേക്കിന്റെ തടികൊണ്ടുണ്ടാക്കിയ നിരവധി നിത്യോപയോഗ സാധനങ്ങളും മ്യൂസിയത്തിൽ ലഭ്യമാണ്. മ്യൂസിയത്തിന്റെ പൂമുഖത്തു സ്ഥാപിച്ചിരിക്കുന്ന തേക്ക് മരത്തിന്റെ വേരുകൾക്ക് 55 വർഷം പഴക്കമുണ്ട്.
ഈ അടിവേരുകളാണ് മ്യൂസിയത്തിലേക്ക് എത്തുന്ന ഓരോ സന്ദർഷകരെയും സ്വാഗതം ചെയ്യുന്നത്. മ്യൂസിയത്തോട് ചേർന്നുള്ള 15 ഹെക്ടറിൽ വലിയ ഉദ്യാനം സന്ദർശകരെ ആകർഷിക്കുന്നു.
ഇവിടെ ഔഷധ സസ്യങ്ങൾ, നക്ഷത്ര വനം, ബാംബു ഹൗസ് തുടങ്ങിയ മനം കവരുന്ന കഴചകളും ഒരുക്കിയിട്ടുണ്ട്. പ്രകൃതിദത്തമായി വളരുന്ന 50 ഇനം വൃക്ഷങ്ങളും വംശനാശം നേരിടുന്ന 136 വൃക്ഷ ഇനങ്ങളും ഇവിടെ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
സ്ഥിരവാസക്കാരും ദേശാടനം നടത്തുന്ന പക്ഷികളുടെ സാന്നിധ്യവും ഈ പ്രദേശത്തു രേഖപ്പെടുത്തിയിട്ടുണ്ട്. ടാക്സോണമി പാർക്ക്, ഫേൺ ഹൌസ് ,മെഡിസിനാൽ ഗാർഡൻ ,ഹെർബൽ ഗാർഡൻ എന്നിവയാണ് മ്യൂസിയത്തിനോടനുബന്ധിച്ചുള്ള പാർക്കിലെ മുഖ്യ ആകർഷണങ്ങൾ.
വംശനാശം സംഭവിച്ച പക്ഷികളുടെ ശേഖരവും മ്യൂസിയത്തിനുള്ളിൽ കാണാവുന്നതാണ്. ലോകത്തു മറ്റൊരിടത്തും ആസ്വദിക്കാൻ കഴിയാത്ത പ്രകൃതിദത്തമായ ഒരു യാത്രയിലേക്ക് ഈ മ്യൂസിയം യാത്രക്കാരനെ കൊണ്ടുപോവുന്നു.
എങ്കിലും സന്ദർശകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. മുൻപ് കോവിഡ് മഹാമാരി കാരണം 2020 ൽ 8 മാസത്തോളമാണ് തേക്ക് മ്യൂസിയം അടച്ചിട്ടത്.
2020 നവമ്പർ 18 നാണ് പിന്നീട് മ്യൂസിയം തുറന്നിരുന്നത്. തേക്ക് മ്യൂസിയം കഴിഞ്ഞ ഒരു വർഷത്തിനിടെ സന്ദർശിച്ചത് ഏകദേശം 374000 പേരാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
#trip #to #the #teak #museum #Nilambur #where #teak #stories #are #told