#MVD | രക്ഷകനായ ബസ് ഡ്രൈവര്‍ക്ക്‌ ആദരം; സ്‌കൂട്ടര്‍ യാത്രികന് അഞ്ചുദിവസത്തെ പരിശീലനം

#MVD | രക്ഷകനായ ബസ് ഡ്രൈവര്‍ക്ക്‌ ആദരം; സ്‌കൂട്ടര്‍ യാത്രികന് അഞ്ചുദിവസത്തെ പരിശീലനം
Jun 27, 2024 03:22 PM | By VIPIN P V

മുക്കം: (truevisionnews.com) സ്കൂട്ടർ തെന്നിമറിഞ്ഞ് നടുറോഡിലേക്കുവീണ യുവാവിനെ ബസ്സിനടിയിൽപ്പെടാതെ രക്ഷിച്ച ഡ്രൈവർക്ക് മോട്ടോർവാഹനവകുപ്പിന്റെ ആദരം.

മാവൂർ-നായർകുഴി-മുക്കം റൂട്ടിൽ സർവീസ് നടത്തുന്ന ആർമീസ് ബസിലെ ഡ്രൈവറും പൊറ്റശ്ശേരി സ്വദേശിയുമായ കെ.ടി. ചക്രവാണിയെയാണ് പ്രശംസാപത്രം നൽകി മോട്ടോർവാഹനവകുപ്പ് ആദരിച്ചത്.

കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ്‌ ആർ.ടി.ഒ. ബി. ഷെഫീഖ് പൊന്നാടയണിയിച്ചു.

അതിവേഗത്തിൽ സ്കൂട്ടർ ഓടിച്ച് അപകടം വരുത്തിവെച്ച നായർകുഴി സ്വദേശിയായ സംവൃതിനെ അഞ്ചുദിവസത്തെ പരിശീലനത്തിനായി എടപ്പാളിലെ ഐ.ഡി.ടി.ആർ. സെന്ററിലേക്ക് വിടുകയും ചെയ്തു.

മുക്കം നഗരസഭയിലെ പുൽപ്പറമ്പ് നായർകുഴി റോഡിൽ കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് സ്കൂട്ടർ തെന്നിമറിഞ്ഞത്.

കോഴിക്കോട്ട് നടന്ന പരിപാടിയിൽ എൻഫോഴ്സ്‌മെന്റ്‌ എം.വി.ഐ. പി.എസ്. ശ്രീശൻ, എ.എം.വി.ഐ. കെ. ജിതോഷ് എന്നിവർ സംബന്ധിച്ചു.

ഈസ്റ്റ് നായർകുഴിയിൽ നാട്ടുകാരുടെ നേതൃത്വത്തിലും ചക്രവാണിയെ ആദരിച്ചിരുന്നു. പഞ്ചായത്തംഗം ശിവദാസൻ ബംഗ്ലാവിൽ പൊന്നാടയണിയിച്ചു.

#Tribute #savior #busdriver #Five #days #training #scooter #rider

Next TV

Related Stories
#siddharthdeath | 'എസ്എഫ്ഐക്ക് ജാ​​ഗ്രതക്കുറവുണ്ടായി'; എസ്എഫ്ഐ വയനാട് ജില്ലാ സമ്മേളനത്തിൽ ചർച്ചയായി സിദ്ധാർത്ഥന്റെ മരണം

Jun 29, 2024 10:27 PM

#siddharthdeath | 'എസ്എഫ്ഐക്ക് ജാ​​ഗ്രതക്കുറവുണ്ടായി'; എസ്എഫ്ഐ വയനാട് ജില്ലാ സമ്മേളനത്തിൽ ചർച്ചയായി സിദ്ധാർത്ഥന്റെ മരണം

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനെ വിഷയം ബാധിച്ചെന്നും വിലയിരുത്തലിൽ...

Read More >>
#MuhammadRiaz | കോഴിക്കോട്-വയനാട് തുരങ്കപാതയുടെ ടെക്നിക്കൽ ബിഡ് പരിശോധന തുടങ്ങി-മന്ത്രി മുഹമ്മദ് റിയാസ്

Jun 29, 2024 10:10 PM

#MuhammadRiaz | കോഴിക്കോട്-വയനാട് തുരങ്കപാതയുടെ ടെക്നിക്കൽ ബിഡ് പരിശോധന തുടങ്ങി-മന്ത്രി മുഹമ്മദ് റിയാസ്

ഈ വർഷം തന്നെ തുരങ്കപാതയുടെ പ്രവൃത്തി തുടങ്ങാനാകുമെന്ന് കൊടുവളളിയിൽ നവീകരിച്ച കരുവൻപൊയിൽ-ആലുംതറ റോഡ്‌ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കവേ മന്ത്രി...

Read More >>
#Vehiclefitness  | വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്ക് വാഹന്‍ പോര്‍ട്ടലില്‍ ബുക്ക് ചെയ്യണം

Jun 29, 2024 10:10 PM

#Vehiclefitness | വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്ക് വാഹന്‍ പോര്‍ട്ടലില്‍ ബുക്ക് ചെയ്യണം

ബുക്ക് ചെയ്തശേഷം മാത്രമേ പരിശോധന നടത്താന്‍ സാധിക്കുകയുള്ളൂ എന്ന് കോഴിക്കോട് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍...

Read More >>
#heavyrain | ഉഗ്രശബ്ദത്തോടെ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

Jun 29, 2024 09:59 PM

#heavyrain | ഉഗ്രശബ്ദത്തോടെ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

നിമിഷനേരം കൊണ്ട് വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും ഭിത്തിയടക്കം താഴേക്ക് പതിക്കുകയായിരുന്നു....

Read More >>
#accident | ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് കെയർടേക്കർ മരിച്ചു

Jun 29, 2024 09:54 PM

#accident | ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് കെയർടേക്കർ മരിച്ചു

ടാങ്കിൽ നിന്ന് വെള്ളം ചോരുന്നത്...

Read More >>
Top Stories