#attack | വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിക്ക് ആള്‍ക്കൂട്ട മര്‍ദ്ദനം

#attack | വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിക്ക് ആള്‍ക്കൂട്ട മര്‍ദ്ദനം
Jun 27, 2024 10:57 AM | By Susmitha Surendran

ഷില്ലോംഗ്: (truevisionnews.com) വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിയെ ഒരു കൂട്ടം പുരുഷന്‍മാര്‍ ചേര്‍ന്ന് വളഞ്ഞിട്ട് മര്‍ദ്ദിച്ചു.

മേഘാലയയിലെ വെസ്റ്റ് ഗാരോ ഹിൽസിലെ ദാദേങ്‌ഗ്രെയിലാണ് സംഭവം. സ്ത്രീയെ പൊതുസ്ഥലത്ത് വച്ച് ക്രൂരമായി ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

യുവതിയെ മര്‍ദ്ദിക്കുമ്പോള്‍ പുരുഷന്‍മാരും സ്ത്രീകളുമടങ്ങുന്ന കൂട്ടം നിശ്ശബ്ദരായി നോക്കിനില്‍ക്കുന്നത് വീഡിയോയില്‍ കാണാം. സംഭവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

യുവതിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് പ്രതികൾ ആരോപിച്ചതായി പൊലീസ് പറഞ്ഞു.സംഭവം സ്ത്രീ ശാക്തീകരണത്തിനായുള്ള മേഘാലയ നിയമസഭാ കമ്മിറ്റി ചെയർപേഴ്സണായ സുത്ംഗ സായ്പുങ് എം.എൽ.എ സാന്താ മേരി ഷില്ലയുടെ ശ്രദ്ധയില്‍ പെടുകയും പൊലീസിൽ നിന്ന് റിപ്പോർട്ട് തേടുകയും ചെയ്തു.

സ്ത്രീകൾക്കെതിരായ ഏത് തരത്തിലുള്ള കുറ്റകൃത്യങ്ങൾക്കെതിരെയും ജാഗ്രത പാലിക്കാൻ മേഘാലയയിലെ 12 ജില്ലകളിലെയും പൊലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെടുമെന്നും അവർ പറഞ്ഞു.

#woman #beatenup #mob #allegedly #extra #marital #affair

Next TV

Related Stories
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു

May 19, 2025 07:47 AM

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍...

Read More >>
ഇന്ത്യക്ക് പിന്നാലെ പാകിസ്താനും; വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കും

May 18, 2025 08:56 AM

ഇന്ത്യക്ക് പിന്നാലെ പാകിസ്താനും; വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കും

ഇന്ത്യക്ക് പിന്നാലെ പാകിസ്താനും വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ...

Read More >>
ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

May 17, 2025 08:51 AM

ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

2030 കളോടെ ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുമെന്നും ഓൺലൈനിലേക്ക് മാത്രമായി മാറുമെന്നും ബിബിസി മേധാവി ടിം...

Read More >>
ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

May 16, 2025 07:48 AM

ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

ഇറാനുമായുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്‍റെ കൂടിക്കാഴ്ച...

Read More >>
Top Stories