#accident | സ്കൂട്ടറിൽ മകനെ ആശുപത്രിയിൽ കൊണ്ടുപോകവേ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചു; വീട്ടയ്ക്ക് ദാരുണാന്ത്യം

#accident | സ്കൂട്ടറിൽ മകനെ ആശുപത്രിയിൽ കൊണ്ടുപോകവേ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചു; വീട്ടയ്ക്ക് ദാരുണാന്ത്യം
Jun 26, 2024 09:23 PM | By VIPIN P V

അങ്കമാലി: (truevisionnews.com) അപകടത്തിൽ പരിക്കേറ്റ മകനെ തുടർ ചികിത്സക്കായി ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ സ്കൂട്ടറിന് പിന്നിൽ ടാങ്കർ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു.

സ്കൂട്ടറിന് പിന്നിൽ സഞ്ചരിച്ച മകന് സാരമായി പരുക്കേറ്റു. അങ്കമാലി വേങ്ങൂർ പട്ടിക ജാതി നഗറിൽ താമസിക്കുന്ന മഠത്തിപ്പറമ്പിൽ വീട്ടിൽ ഷാജിയുടെ ഭാര്യ ഷിജിയാണ് (44) മരിച്ചത്.

പരിക്കേറ്റ മകൻ രാഹുലിനെ (22) ചാലക്കുടി സെൻറ് ജയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാവിലെ 11.15 ഓടെ കൊരട്ടി ചിറങ്ങരയിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ ഷിജിയെ അവശനിലയിൽ കറുകുറ്റി അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇക്കഴിഞ്ഞ ഞായറാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ രാഹുലിന്റെ കാലിന് പരുക്കേറ്റിരുന്നു.

തുടർചികിത്സക്കായി ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിലേക്ക് പോകുംവഴിയാണ് ദുരന്തമുണ്ടായത്.

അങ്കമാലിയിലെ സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടൻറാണ് ഷിജി. മറ്റൂർ പനപ്പറമ്പിൽ കുടുംബാംഗമാണ്. മൃതദേഹം ചാലക്കുടി സർക്കാർ ആശുപത്രി മോർച്ചറിയിൽ.

ഭർത്താവ് ഷാജി കെട്ടിട നിർമാണ തൊഴിലാളിയാണ്. മറ്റൊരു മകൻ: അതുൽ (പ്ലസ് ടു വിദ്യാർഥി, സെൻറ് ജോസഫ് സ്കൂൾ, കിടങ്ങൂർ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന്.

#taking #son #hospital #scooter #collided #tankerlorry #tragic #end #house

Next TV

Related Stories
#GRAnil |  റേഷൻ വ്യാപാര മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും  -ഭക്ഷ്യ മന്ത്രി ജി ആർ അനിൽ

Jun 29, 2024 04:05 PM

#GRAnil | റേഷൻ വ്യാപാര മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും -ഭക്ഷ്യ മന്ത്രി ജി ആർ അനിൽ

കെ സ്റ്റോറുകളുടെ പ്രവർത്തനം കേരളത്തിലെ പൊതുവിതരണ മേഖലയ്ക്ക് പുതുജീവൻ നൽകിയതായി മന്ത്രി...

Read More >>
#suicidecase | മൃതദേഹവുമായി സഹകരണസംഘം ഓഫീസിനുമുന്നിൽ പ്രതിഷേധം; പ്രസിഡന്റിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

Jun 29, 2024 04:00 PM

#suicidecase | മൃതദേഹവുമായി സഹകരണസംഘം ഓഫീസിനുമുന്നിൽ പ്രതിഷേധം; പ്രസിഡന്റിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

ചിട്ടി പിടിച്ച പണം നല്‍കാത്തതിനാലാണ് ബിജുകുമാര്‍ ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ പരാതി. സഹകരണ സംഘം പ്രസിഡന്റ് ജയകുമാറിനെതിരെയാണ്...

Read More >>
#kozhikkodemedicalcollege  | രാജ്യത്ത് തന്നെ അപൂര്‍വ്വ  ശസ്ത്രക്രിയ; മൂന്ന് കുട്ടികള്‍ കേള്‍വിയുടെ ലോകത്തേക്ക്

Jun 29, 2024 03:50 PM

#kozhikkodemedicalcollege | രാജ്യത്ത് തന്നെ അപൂര്‍വ്വ ശസ്ത്രക്രിയ; മൂന്ന് കുട്ടികള്‍ കേള്‍വിയുടെ ലോകത്തേക്ക്

മൂന്ന് പേര്‍ക്ക് ഒറ്റ ദിവസം ഇത്തരം ശസ്ത്രക്രിയ നടത്തിയത് രാജ്യത്ത് ആദ്യമായാണ്....

Read More >>
#Malaria | നാദാപുരത്ത് അതിഥി തൊഴിലാളിക്ക് മലമ്പനി; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

Jun 29, 2024 03:27 PM

#Malaria | നാദാപുരത്ത് അതിഥി തൊഴിലാളിക്ക് മലമ്പനി; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ്...

Read More >>
#lottery | 80 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ? അറിയാം കാരുണ്യ ലോട്ടറി ഫലം

Jun 29, 2024 03:22 PM

#lottery | 80 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ? അറിയാം കാരുണ്യ ലോട്ടറി ഫലം

80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം...

Read More >>
#accident  | സൈനിക റിക്രൂട്ട്മെന്റിനു പോയ യുവാക്കളുടെ കാർ ആന്ധ്രയിൽ അപകടത്തിൽപ്പെട്ടു; ഒരു മരണം

Jun 29, 2024 02:52 PM

#accident | സൈനിക റിക്രൂട്ട്മെന്റിനു പോയ യുവാക്കളുടെ കാർ ആന്ധ്രയിൽ അപകടത്തിൽപ്പെട്ടു; ഒരു മരണം

ഒപ്പമുണ്ടായിരുന്ന 2 യുവാക്കളെ പരുക്കുകളോടെ ആശുപത്രിയിൽ...

Read More >>
Top Stories