#arrest | സെലിബ്രിറ്റിക​​ളെ പരിചയപ്പെടുത്താമെന്നുപറഞ്ഞ്​ പണംതട്ടി; ഒരാൾ അറസ്റ്റിൽ

#arrest |  സെലിബ്രിറ്റിക​​ളെ പരിചയപ്പെടുത്താമെന്നുപറഞ്ഞ്​ പണംതട്ടി; ഒരാൾ അറസ്റ്റിൽ
Jun 26, 2024 08:38 PM | By Susmitha Surendran

പാമ്പാടി: (truevisionnews.com)  ഇവന്റ് മാനേജ്മെന്റിന് സെലിബ്രിറ്റികളെ പരിചയപ്പെടുത്താമെന്ന വ്യാജേന യുവാവിൽനിന്ന്​ പണം തട്ടിയയാളെ അറസ്റ്റ് ചെയ്തു.

തൃശൂർ പഴയന്നൂർ സ്വദേശി എം. ഹക്കീമാണ്​ (46) പിടിയിലായത്​. കോത്തല സ്വദേശിയായ യുവാവിനാണ്​ പല തവണയായി 64,000 രൂപ നഷ്ടമായത്​.

വാട്​സ്ആപ്​ കാൾ മുഖേനയാണ്​ ബന്ധപ്പെട്ടത്​. സെലിബ്രിറ്റികളെ പരിചയപ്പെടുത്തി നൽകണമെങ്കിൽ പണം വേണമെന്നു പറഞ്ഞാണ്​ 2023 ജൂൺ മുതൽ പലതവണകളായി യുവാവിൽനിന്ന്​ ഇയാൾ 64,000 രൂപ വാങ്ങിയത്​.

പണം നഷ്ടപ്പെട്ടതിനെത്തുടർന്ന് യുവാവ് പൊലീസിൽ പരാതി നൽകി. പാമ്പാടി പൊലീസ് കേസെടുത്ത്​ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്​കരിച്ച്​ നടത്തിയ പരിശോധനയിൽ, ഹക്കീം തട്ടിപ്പിനായി ആരംഭിച്ച അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തി.

കോയമ്പത്തൂരിൽനിന്നാണ്​ പിടികൂടിയത്​. ആഡംബര കാറിൽ സഞ്ചരിച്ചുവന്നിരുന്ന ഇയാളെ അതിസാഹസികമായാണ് പിടികൂടിയത്​.

11 മൊബൈൽ ഫോൺ, 20 സിംകാർഡ്​, 20ൽപരം എ.ടി.എം കാർഡ്​, വിവിധ ബാങ്കുകളുടെ പാസ്ബുക്കുകൾ, 115 ഗ്രാം സ്വർണാഭരണം, വിവിധ പേരുകളുള്ള സീലുകൾ, വാഹനങ്ങളുടെ ആർ.സി ബുക്കുകൾ എന്നിവ കണ്ടെടുത്തു. ഇയാളുടെ ആഡംബര കാറിൽ തന്നെയായിരുന്നു താമസിച്ചുവന്നിരുന്നത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

#Extorting #money #claiming #introduce #celebrities #One #person #arrested

Next TV

Related Stories
#Accident | താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞ് അപകടം;ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

Sep 28, 2024 11:08 PM

#Accident | താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞ് അപകടം;ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

അപകടത്തെ തുടർന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു....

Read More >>
#Tsiddique | മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിക്കണം: ടി.സിദ്ധിഖ്

Sep 28, 2024 10:33 PM

#Tsiddique | മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിക്കണം: ടി.സിദ്ധിഖ്

ജൂലൈ 30ന് ഉരുള്‍പ്പൊട്ടലുണ്ടായതിന് ശേഷം ഓഗസ്റ്റ് 14 വരെയാണു തിരച്ചില്‍ നടത്തിയത്....

Read More >>
#pocso | സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ

Sep 28, 2024 10:29 PM

#pocso | സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പ്രതിയുടെ അറസ്റ്റ്...

Read More >>
Top Stories