#heavyrain| ദേശീയപാതയ്ക്ക് കുറുകെ മരംവീണു; ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു

#heavyrain|  ദേശീയപാതയ്ക്ക് കുറുകെ മരംവീണു; ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു
Jun 26, 2024 08:22 PM | By Susmitha Surendran

ആറ്റിങ്ങല്‍: (truevisionnews.com) ദേശീയപാതയില്‍ പൂവമ്പാറ പാലത്തിന് സമീപം മരം വീണതിനെത്തുടര്‍ന്ന് ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

അപകടസമയത്ത് റോഡില്‍നിന്ന് വാഹനങ്ങള്‍ പെട്ടെന്ന് മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബുധനാഴ്ച വൈകീട്ട് 6.15 ഓടെയാണ് സംഭവം. പൂവമ്പാറ പി.ഡബ്ല്യൂ.ഡി.റെസ്റ്റ് ഹൗസിന്റെ മതിലിനോട് ചേര്‍ന്നുനിന്ന മരമാണ് മഴയെത്തുടര്‍ന്ന് റോഡിലേയ്ക്ക് മറിഞ്ഞുവീണത്.

റോഡില്‍നിന്ന് 30 അടിയോളം ഉയരത്തിലാണ് മരം നിന്നിരുന്നത്. കനത്ത മഴപെയ്തുകൊണ്ടിരുന്ന സമയമായതിനാല്‍ റോഡില്‍ കാല്‍നട യാത്രക്കാരാരും ഇല്ലായിരുന്നു.

വള്ളിപ്പടര്‍പ്പുകളോടുകൂടിയ മരം സാവധാനത്തിലാണ് റോഡിലേയ്ക്ക് മറിഞ്ഞത്. മരം മറിഞ്ഞുവരുന്നത് കണ്ട് വാഹനങ്ങള്‍ വേഗം റോഡില്‍ നിന്ന് മാറ്റിയതിനാലാണ് വന്‍ അപകടം ഒഴിവാക്കാനായത്.

മരം വീണതിനെത്തുടര്‍ന്ന് ദേശീയപാതയുടെ ഇരുവശത്തേയ്ക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടു. അഗ്‌നിരക്ഷാസേനാംഗങ്ങളെത്തി മരം മുറിച്ച് മാറ്റാന്‍ ശ്രമിച്ചെങ്കിലും വേഗത്തില്‍ പൂര്‍ത്തിയാക്കാനായില്ല.

ഇത് നിമിത്തം ഒരു മണിക്കൂറോളം വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിക്കിടന്നു. ആലംകോട് നിന്നും ആറ്റിങ്ങലില്‍ നിന്നും വാഹനങ്ങളെ വഴിതിരിച്ചുവിട്ടാണ് ഗാതഗതം ക്രമീകരിച്ചത്.

അരമണിക്കൂര്‍നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഒരുവശത്തേയ്ക്കുള്ള പാത തുറന്നുകൊടുക്കാനായത്. വൈദ്യുത കമ്പികള്‍ക്കു മുകളിലൂടെയാണ് മരം വീണത്. ഇതുമൂലം പ്രദേശത്തെ വൈദ്യുതിവിതരണവും തകരാറിലായി. വൈദ്യുതത്തൂണുകളും ഒടിഞ്ഞിട്ടുണ്ട്.

#tree #fell #across #highway #Traffic #blocked #hour

Next TV

Related Stories
#Accident | താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞ് അപകടം;ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

Sep 28, 2024 11:08 PM

#Accident | താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞ് അപകടം;ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

അപകടത്തെ തുടർന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു....

Read More >>
#Tsiddique | മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിക്കണം: ടി.സിദ്ധിഖ്

Sep 28, 2024 10:33 PM

#Tsiddique | മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിക്കണം: ടി.സിദ്ധിഖ്

ജൂലൈ 30ന് ഉരുള്‍പ്പൊട്ടലുണ്ടായതിന് ശേഷം ഓഗസ്റ്റ് 14 വരെയാണു തിരച്ചില്‍ നടത്തിയത്....

Read More >>
#pocso | സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ

Sep 28, 2024 10:29 PM

#pocso | സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പ്രതിയുടെ അറസ്റ്റ്...

Read More >>
Top Stories