#DEATH | ജോലി ചെയ്യുന്നതിനിടെ ശാരീരിക അസ്വസ്ഥതകൾ; 30 വയസുകാരനായ ബാങ്ക് ജീവനക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു

#DEATH | ജോലി ചെയ്യുന്നതിനിടെ ശാരീരിക അസ്വസ്ഥതകൾ; 30 വയസുകാരനായ ബാങ്ക് ജീവനക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു
Jun 26, 2024 07:35 PM | By VIPIN P V

ലക്നൗ: (truevisionnews.com) ജോലിയ്ക്കിടെ ബാങ്ക് ജീവനക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു.

എച്ച്.ഡി.എഫ്.സി ബാങ്കിൽ അഗ്രി ജനറൽ മാനേജറായി ജോലി ചെയ്ചിരുന്ന രാജേഷ് കുമാർ ഷിൻഡെ എന്നയാളാണ് മരിച്ചത്.

30 വയസുകാരനായ അദ്ദേഹം ബാങ്കിന്റെ ഉത്തർപ്രദേശിലുള്ള മഹോബ ശാഖയിലെ ജീവനക്കാരനായിരുന്നു.

ഏതാനും ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ബാങ്കിനുള്ളിൽ മേശപ്പുറത്ത് ലാപ്‍ടോപ്പ് കംപ്യൂട്ടർ വെച്ച് ജോലി ചെയ്യുന്നതിനിടെ ശാരീരിക അസ്വസ്ഥതകൾ പ്രകടമാവുകയും തുടർന്ന് കുഴഞ്ഞു വീഴുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.

തൊട്ടടുത്ത് ഇരിക്കുകയായിരുന്ന സഹപ്രവർത്തകർ ഓടിയെത്തുകയും മറ്റുള്ളവരെ വിളിച്ചു വരുത്തുകയും ചെയ്തു. ഇരിപ്പിടത്തിന് മുന്നിലെ ഡെസ്കിലേക്ക് വീണ യുവാവിനെ പിന്നീട് ബാങ്കിലെ തുറസായ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി.

സഹപ്രവർത്തകർ മുഖത്ത് വെള്ളം തളിക്കുന്നതും സിപിആർ കൊടുക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. തുടർന്നും ആരോഗ്യനില മോശമായി വന്നതോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

എന്നാൽ അപ്പോഴേക്കും ഏറെ വൈകിയിരുന്നു. അടിയന്തിര ചികിത്സയിൽ ജീവൻ രക്ഷിക്കാനായില്ല.

യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഹൃദ്രോഗങ്ങൾ ഏറെ ആശങ്കയുയർത്തുന്നതിനിടെയാണ് പുതിയ ഒരു സംഭവം കൂടി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

#Physical #discomfort #working #year #old #bankemployee #died #heartattack

Next TV

Related Stories
#NirmalaSitharaman | ഇലക്ടറൽ ബോണ്ട് വഴി പണം തട്ടി; നിർമല സീതാരാമനെതിരെ കേസ്

Sep 28, 2024 09:37 PM

#NirmalaSitharaman | ഇലക്ടറൽ ബോണ്ട് വഴി പണം തട്ടി; നിർമല സീതാരാമനെതിരെ കേസ്

ജനാധികാർ സംഘർഷ പരിഷത്ത് എന്ന സംഘടന നൽകിയ പരാതിയിലാണ് നടപടി. ജനപ്രതിനിധികൾക്ക് വേണ്ടിയുള്ള ബംഗളൂരുവിലെ പ്രത്യേക കോടതിയുടെ നിർദ്ദേശപ്രകാരമാണ്...

Read More >>
#crime | പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്ത് വയസുകാരനെ മ‍ർദിച്ചു കൊന്നു; അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയിൽ

Sep 28, 2024 08:24 PM

#crime | പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്ത് വയസുകാരനെ മ‍ർദിച്ചു കൊന്നു; അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയിൽ

നിസാര കാരണങ്ങൾ പറഞ്ഞ് ഇരുവരും കുട്ടിയെ കഠിനമായി മർദിക്കാറുണ്ടായിരുന്നെന്ന് അയൽവാസികൾ...

Read More >>
 #complaint  | വിമാനയാത്രക്കിടെ പകുതി കഴിച്ച ഓംലെറ്റിനുള്ളിൽ ചത്ത പാറ്റ; എയർ ഇന്ത്യക്ക് പരാതി നൽകി യാത്രക്കാരി

Sep 28, 2024 07:26 PM

#complaint | വിമാനയാത്രക്കിടെ പകുതി കഴിച്ച ഓംലെറ്റിനുള്ളിൽ ചത്ത പാറ്റ; എയർ ഇന്ത്യക്ക് പരാതി നൽകി യാത്രക്കാരി

എയർ ഇന്ത്യയുടെ ഡൽഹി-ന്യൂയോർക്ക് വിമാനത്തിലെ യാത്രക്കാരിക്കാണ് ഓംലെറ്റിൽ നിന്ന് പാറ്റയെ...

Read More >>
#Childdeath | ഇൻജെക്ഷൻ ഓവർഡോസ്: ഏഴു വയസ്സുകാരന് ദാരുണാന്ത്യം, കുത്തിവയ്പ്പെടുത്തത് ആയുർവേദ ഡോക്ടർ

Sep 28, 2024 05:24 PM

#Childdeath | ഇൻജെക്ഷൻ ഓവർഡോസ്: ഏഴു വയസ്സുകാരന് ദാരുണാന്ത്യം, കുത്തിവയ്പ്പെടുത്തത് ആയുർവേദ ഡോക്ടർ

ഇതോടെ പൊലീസ് നടപടികൾ കടുപ്പിക്കുമെന്ന് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം...

Read More >>
#death | ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം; മലയാളി യുവാവിന് ദാരുണാന്ത്യം

Sep 28, 2024 02:26 PM

#death | ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം; മലയാളി യുവാവിന് ദാരുണാന്ത്യം

ഗരുഡ് പീക്കില്‍ ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു....

Read More >>
Top Stories