#arrest | വീട് കുത്തിതുറന്ന് സാധനങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

#arrest | വീട് കുത്തിതുറന്ന് സാധനങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
Jun 29, 2024 07:16 AM | By VIPIN P V

നെയ്യാറ്റിൻകര: (truevisionnews.com) തിരുവനന്തപുരത്ത് വീട് കുത്തിതുറന്ന് സാധന സാമഗ്രികകൾ അപഹരിച്ച കേസിലെ രണ്ട് പേരെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തു.

നേമം പഴയ കാരയ്ക്കാമണ്ഡപം കടത്തറവിളാകം ചാനൽക്കര വീട്ടിൽ സുധീർ (45), എരുത്താവൂർ പ്ലാവിള പുത്തൻ വീട്ടിൽ മുജീബ് (40) എന്നിവരെയാണ് നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 16ന് പെരുമ്പഴുതൂർ കാഞ്ഞിരവിള അഭിലാഷിന്റെ വീട് കുത്തിതുറന്ന് സ്വർണ്ണം, ബ്ലൂടൂത്ത് സ്പീക്കർ, നാണയങ്ങൾ സൂക്ഷിച്ചിരുന്ന പെട്ടി എന്നിവ മോഷ്ടിച്ച കേസിലാണ് പ്രതികൾ പടിയിലായത്.

ദിവസങ്ങൾക്ക് മുമ്പാണ് മോഷണം നടന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, മറ്റ് വിവിധ കേസുകളിൽ കൂടി പ്രതികളായ ഇവരെ തിരിച്ചറിയുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാലരാമപുരത്തിന് സമീപത്ത് നിന്ന് ഇവർ പടിയിലായത്.

നെയ്യാറ്റിൻകര സർക്കിൾ ഇൻസ്പെക്ടർ വിപിൻ, എസ്.ഐ വിപിൻ, സിവിൽ പൊലീസ് ഓഫീസർമാരായ എ.വി.പത്മകുമാർ, ഷിജിൻ ദാസ്, ലെനിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

#accused #case #breaking #house #stealing #goods #arrested

Next TV

Related Stories
 #GaneshKumar  |  'കെഎസ്ആർടിസി ജീവനക്കാരുടെ സുരക്ഷ പ്രധാനം, കണ്ടക്ടറെ അസഭ്യം പറഞ്ഞ സംഭവത്തിൽ കർശന നടപടി'; മന്ത്രി ​ഗണേഷ്കുമാർ

Jul 1, 2024 11:09 AM

#GaneshKumar | 'കെഎസ്ആർടിസി ജീവനക്കാരുടെ സുരക്ഷ പ്രധാനം, കണ്ടക്ടറെ അസഭ്യം പറഞ്ഞ സംഭവത്തിൽ കർശന നടപടി'; മന്ത്രി ​ഗണേഷ്കുമാർ

ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടെന്ന ഒറ്റ കാരണത്തിലാണ് യാത്രക്കാരൻ തന്നെ അസഭ്യം പറഞ്ഞതെന്നും ആക്രമിക്കാൻ ശ്രമിച്ചതെന്നും കെഎസ്ആർടിസി അടൂർ...

Read More >>
#wallcollapsed |  വടകര മുക്കാളി ദേശീയപാതയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞു; ഗതാഗതം സ്തംഭിച്ചു

Jul 1, 2024 11:03 AM

#wallcollapsed | വടകര മുക്കാളി ദേശീയപാതയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞു; ഗതാഗതം സ്തംഭിച്ചു

മീത്തലെ മുക്കാളിയില്‍ കിഴക്ക് ഭാഗത്തെ കുന്നിടിഞ്ഞ് മണ്ണ് റോഡിലേക്ക്...

Read More >>
#bodyfound  |  മകന്റെ ഭാര്യ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ വയോധികൻ ഭാരതപ്പുഴയിൽ മരിച്ചനിലയിൽ

Jul 1, 2024 10:46 AM

#bodyfound | മകന്റെ ഭാര്യ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ വയോധികൻ ഭാരതപ്പുഴയിൽ മരിച്ചനിലയിൽ

ദേശമംഗലം പഞ്ചായത്തിലെ ഭാരതപ്പുഴയിൽ ചെങ്ങനംകുന്നു കടവിലാണ് മൃതദേഹം...

Read More >>
#deepumurder |  ദീപുവിന്റെ കൊലപാതകം; നിര്‍ണായക വഴിത്തിരിവ്, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

Jul 1, 2024 10:32 AM

#deepumurder | ദീപുവിന്റെ കൊലപാതകം; നിര്‍ണായക വഴിത്തിരിവ്, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം പാറശ്ശാലയില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍...

Read More >>
#goldsmuggling | കണ്ണൂരിൽ പാസ്​പോർട്ട് രൂപത്തിൽ സ്വർണക്കടത്ത്; പിടികൂടിയത് 87.32 ലക്ഷം രൂപയുടെ സ്വർണം

Jul 1, 2024 10:22 AM

#goldsmuggling | കണ്ണൂരിൽ പാസ്​പോർട്ട് രൂപത്തിൽ സ്വർണക്കടത്ത്; പിടികൂടിയത് 87.32 ലക്ഷം രൂപയുടെ സ്വർണം

കഴിഞ്ഞ ദിവസം മട്ടന്നൂരിലെ കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ടിൽനിന്നാണ് സ്വർണക്കടത്തിന്റെ പുതിയരൂപം കണ്ട് ഉ​ദ്യോഗസ്ഥരടക്കം മൂക്കത്ത്...

Read More >>
Top Stories