#FilmShooting | താലൂക്കാശുപത്രിയിലെ ഷൂട്ടിം​ഗ്; വിവാദമായതോടെ ചിത്രീകരണം ഉപേക്ഷിച്ചു, നിർത്തിവെച്ചത് ഫഹദിന്റെ പൈങ്കിളി

#FilmShooting | താലൂക്കാശുപത്രിയിലെ ഷൂട്ടിം​ഗ്; വിവാദമായതോടെ ചിത്രീകരണം ഉപേക്ഷിച്ചു, നിർത്തിവെച്ചത് ഫഹദിന്റെ പൈങ്കിളി
Jun 29, 2024 07:19 AM | By VIPIN P V

കൊച്ചി: (truevisionnews.com) അങ്കമാലി താലൂക്കാശുപത്രിയിലെ സിനിമാ ചിത്രീകരണം വിവാദമായതോടെ രണ്ടാം ദിവസത്തെ ഷൂട്ടിങ് ഉപേക്ഷിച്ചു.

ഫഹദ് ഫാസിൽ നിർമിക്കുന്ന പൈങ്കിളിയെന്ന സിനിമയുടെ ചിത്രീകരണമാണ് താലൂക്കാശുപത്രി ക്വാഷ്വാലിറ്റിയിൽ നടന്നത്.

രണ്ടുദിവസത്തെ ചിത്രീകരണത്തിനാണ് ആരോഗ്യവകുപ്പ് അനുമതി നൽകിയിരുന്നത്. ആദ്യദിവസം രാത്രിയിലെ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു.

രോഗികളെ ബുദ്ധിമുട്ടിച്ച് ആശുപത്രി ക്വാഷ്വാലിറ്റിയിൽ ചിത്രീകരണം നടത്തിയതിനെതിരെയായിരുന്നു നടപടി.

ഇതോടെയാണ് രണ്ടാം ദിവസത്തെ ഷൂട്ടിങ് ഉപേക്ഷിച്ചത്. അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിംഗ് നടത്തിയ സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് വിശദീകരണം തേടിയിരുന്നു.

വിഷയത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടറോടാണ് മന്ത്രി വിശദീകരണം തേടിയത്. മാനദണ്ഡങ്ങൾ പാലിച്ചാണ് ഷൂട്ടിങ്ങിന് അനുമതി നൽകിയതെന്ന് താലൂക്കാശുപത്രി സൂപ്രണ്ട് പ്രതികരിച്ചത്.

രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ പ്രത്യേകം നിർദേശം നൽകിയിരുന്നുവെന്ന് സൂപ്രണ്ട് പറഞ്ഞു.

ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിന്‍റെയടക്കം അനുമതിയും നിർദേശങ്ങളും പാലിച്ചാണ് ഷൂട്ടിങ് നടന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

#Shooting #TalukaHospital #Due #controversy #shoot #abandoned #Fahadh #hold

Next TV

Related Stories
 #GaneshKumar  |  'കെഎസ്ആർടിസി ജീവനക്കാരുടെ സുരക്ഷ പ്രധാനം, കണ്ടക്ടറെ അസഭ്യം പറഞ്ഞ സംഭവത്തിൽ കർശന നടപടി'; മന്ത്രി ​ഗണേഷ്കുമാർ

Jul 1, 2024 11:09 AM

#GaneshKumar | 'കെഎസ്ആർടിസി ജീവനക്കാരുടെ സുരക്ഷ പ്രധാനം, കണ്ടക്ടറെ അസഭ്യം പറഞ്ഞ സംഭവത്തിൽ കർശന നടപടി'; മന്ത്രി ​ഗണേഷ്കുമാർ

ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടെന്ന ഒറ്റ കാരണത്തിലാണ് യാത്രക്കാരൻ തന്നെ അസഭ്യം പറഞ്ഞതെന്നും ആക്രമിക്കാൻ ശ്രമിച്ചതെന്നും കെഎസ്ആർടിസി അടൂർ...

Read More >>
#wallcollapsed |  വടകര മുക്കാളി ദേശീയപാതയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞു; ഗതാഗതം സ്തംഭിച്ചു

Jul 1, 2024 11:03 AM

#wallcollapsed | വടകര മുക്കാളി ദേശീയപാതയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞു; ഗതാഗതം സ്തംഭിച്ചു

മീത്തലെ മുക്കാളിയില്‍ കിഴക്ക് ഭാഗത്തെ കുന്നിടിഞ്ഞ് മണ്ണ് റോഡിലേക്ക്...

Read More >>
#bodyfound  |  മകന്റെ ഭാര്യ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ വയോധികൻ ഭാരതപ്പുഴയിൽ മരിച്ചനിലയിൽ

Jul 1, 2024 10:46 AM

#bodyfound | മകന്റെ ഭാര്യ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ വയോധികൻ ഭാരതപ്പുഴയിൽ മരിച്ചനിലയിൽ

ദേശമംഗലം പഞ്ചായത്തിലെ ഭാരതപ്പുഴയിൽ ചെങ്ങനംകുന്നു കടവിലാണ് മൃതദേഹം...

Read More >>
#deepumurder |  ദീപുവിന്റെ കൊലപാതകം; നിര്‍ണായക വഴിത്തിരിവ്, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

Jul 1, 2024 10:32 AM

#deepumurder | ദീപുവിന്റെ കൊലപാതകം; നിര്‍ണായക വഴിത്തിരിവ്, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം പാറശ്ശാലയില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍...

Read More >>
#goldsmuggling | കണ്ണൂരിൽ പാസ്​പോർട്ട് രൂപത്തിൽ സ്വർണക്കടത്ത്; പിടികൂടിയത് 87.32 ലക്ഷം രൂപയുടെ സ്വർണം

Jul 1, 2024 10:22 AM

#goldsmuggling | കണ്ണൂരിൽ പാസ്​പോർട്ട് രൂപത്തിൽ സ്വർണക്കടത്ത്; പിടികൂടിയത് 87.32 ലക്ഷം രൂപയുടെ സ്വർണം

കഴിഞ്ഞ ദിവസം മട്ടന്നൂരിലെ കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ടിൽനിന്നാണ് സ്വർണക്കടത്തിന്റെ പുതിയരൂപം കണ്ട് ഉ​ദ്യോഗസ്ഥരടക്കം മൂക്കത്ത്...

Read More >>
Top Stories