#privatebus | അപസ്മാരം വന്ന് തളർന്നുവീണ യുവാവിനെ ആശുപത്രിയിലെത്തിച്ച് സ്വകാര്യബസ്ജീവനക്കാർ; ഒപ്പംകൂടി യാത്രക്കാരും

#privatebus | അപസ്മാരം വന്ന് തളർന്നുവീണ യുവാവിനെ ആശുപത്രിയിലെത്തിച്ച് സ്വകാര്യബസ്ജീവനക്കാർ; ഒപ്പംകൂടി യാത്രക്കാരും
Jun 25, 2024 11:01 PM | By Athira V

പാലക്കാട്: ( www.truevisionnews.com  ) ബസ് യാത്രയ്ക്കിടയില്‍ അപസ്മാരംവന്ന് തളര്‍ന്നുവീണ യുവാവിനെ ആശുപത്രിയിലെത്തിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍.

ബസിന്റെ സര്‍വീസ് സമയം നോക്കാതെ യുവാവുമായി ആശുപത്രിയിലേക്കുപാഞ്ഞ ജീവനക്കാര്‍, യുവാവിന് ചികിത്സ ഉറപ്പാക്കിയാണ് മടങ്ങിയത്. തിരക്കുകാണിക്കാതെ ക്ഷമയോടെ കാത്തിരുന്ന ബസിലെ യാത്രക്കാരും നന്മയുടെ മുഖങ്ങളായി.

നെന്മാറ-പാലക്കാട് റൂട്ടിലോടുന്ന തരംഗിണി ബസിലെ ഡ്രൈവര്‍ വിവേകും കണ്ടക്ടര്‍ ശിവകുമാറുമാണ് ഒരുജീവന് കരുതലായത്. തിങ്കളാഴ്ച പുലര്‍ച്ചെ ആറേമുക്കാലോടെയായിരുന്നു സംഭവം. നെന്മാറയില്‍നിന്ന് പതിവുപോലെ ആറുമണിക്കാണ് ബസ് പാലക്കാട്ടേക്ക് സര്‍വീസ് ആരംഭിച്ചത്. 30 -തിലധികം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു.

ബസ് തേങ്കുറുശ്ശിയിലെത്തിയപ്പോഴാണ് യാത്രക്കാരിലൊരാളായ, തേങ്കുറുശ്ശി തില്ലങ്കോട് സ്വദേശിക്ക് അപസ്മാരമുണ്ടായത്. വായില്‍ നുരയുംപതയുംവന്ന യുവാവ് ബസിനകത്ത് തളര്‍ന്നുവീണു.

കണ്ടക്ടറും യാത്രക്കാരില്‍ ചിലരുംചേര്‍ന്ന് യുവാവിനെ താങ്ങിപ്പിടിച്ച്, താഴെ കിടത്തി. യുവാവിനെ വിളിച്ചിട്ടും ബോധംതെളിയുന്നില്ലെന്ന് കണ്ടതോടെ, കണ്ടക്ടര്‍ ഉടന്‍ ഡ്രൈവറെ വിവരമറിയിക്കയായിരുന്നു. പിന്നീട് ബസ് നേരെ ജില്ലാ ആശുപത്രിയിലേക്ക് വിട്ടു. ഏഴുമണിയോടെ ജില്ലാ ആശുപത്രിയിലെത്തി.

ഒരുവര്‍ഷമായി ബസിലെ ഡ്രൈവറാണ് ചിതലി സ്വദേശിയായ വിവേക്. തേങ്കുറുശ്ശി വിളയന്‍ചാത്തനൂര്‍ സ്വദേശിയായ വി. ശിവകുമാര്‍ കണ്ടക്ടറായിട്ട് 10 വര്‍ഷത്തോളമായി.

മാതൃകാപരമായ ഇടപെടല്‍ നടത്തിയ ബസ് ഡ്രൈവറെയും കണ്ടക്ടറെയും പാലക്കാട് പൗരസമിതി ആദരിച്ചു. പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ എം. സുലൈമാന്‍ പൊന്നാടയണിയിച്ചു.

#privatebus #employees #turns #saviour #man #who #collapsed #due #epiliepsy

Next TV

Related Stories
#Accident | താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞ് അപകടം;ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

Sep 28, 2024 11:08 PM

#Accident | താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞ് അപകടം;ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

അപകടത്തെ തുടർന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു....

Read More >>
#Tsiddique | മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിക്കണം: ടി.സിദ്ധിഖ്

Sep 28, 2024 10:33 PM

#Tsiddique | മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിക്കണം: ടി.സിദ്ധിഖ്

ജൂലൈ 30ന് ഉരുള്‍പ്പൊട്ടലുണ്ടായതിന് ശേഷം ഓഗസ്റ്റ് 14 വരെയാണു തിരച്ചില്‍ നടത്തിയത്....

Read More >>
#pocso | സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ

Sep 28, 2024 10:29 PM

#pocso | സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പ്രതിയുടെ അറസ്റ്റ്...

Read More >>
Top Stories