#tripletalaq | ബി.ജെ.പിയെ പിന്തുണച്ചതിന് ഭർത്താവ് മുത്തലാഖ് നൽകിയെന്ന് ഭാര്യ; നിഷേധിച്ച് ഭർത്താവ്

#tripletalaq | ബി.ജെ.പിയെ പിന്തുണച്ചതിന് ഭർത്താവ് മുത്തലാഖ് നൽകിയെന്ന് ഭാര്യ; നിഷേധിച്ച് ഭർത്താവ്
Jun 25, 2024 10:41 PM | By Susmitha Surendran

ഭോപാൽ: (truevisionnews.com)  ബി.ജെ.പിയെ പിന്തുണച്ചതിന് ഭർത്താവ് മുത്തലാഖ് നൽകിയെന്ന പരാമർശവുമായി യുവതി. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് സംഭവം.

എന്നാൽ ബി.ജെ.പിയെ പിന്തുണച്ചതല്ല യുവതിക്ക് വിവാഹേതര ബന്ധമുണ്ടായതാണ് മുത്തലാഖിലേക്ക് നയിച്ചതെന്നാണ് ഭർത്താവിന്റെ പ്രതികരണം. സംഭവത്തിൽ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഭർത്താവിനെതിരെ കേസെടുത്തിട്ടുണ്ട്.

എട്ട് വർഷങ്ങൾക്ക് മുമ്പാണ് ഇരുവരും വിവാഹിതരായത്. ഏറെകാലമായി സന്തോഷപരമായി മുന്നോട്ടുപോകുകയായിരുന്നുവെങ്കിലും ഭർതൃമാതാവുമായും ഭർത്താവിന്റെ സഹോദരിയുമായും പ്രശ്നമുണ്ടായതിനെ തുടർന്ന് ഇരുവരും വാടകക്ക് മുറിയെടുത്ത് താമസിച്ചുവരികയായിരുന്നു.

തെരഞ്ഞെടുപ്പിൽ യുവതി ഭർത്താവിന്റെ താത്പര്യങ്ങൾക്ക് വിപരീതമായി ബി.ജെ.പിയെ പിന്തുണക്കുകയും വോട്ട് ചെയ്യുകയും ചെയ്തു. ഇതറിഞ്ഞതോടെയാണ് യുവതിയെ മുത്തലാഖ് ചൊല്ലിയതെന്നാണ് പരാതി.

അതേസമയം യുവതിയുടെ ആരോപണങ്ങൾ വ്യാജമാണെന്നാണ് ഭർത്താവിന്റെ പ്രതികരണം. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇതാണ് മുത്തലാഖിന് കാരണമെന്നും ഭർത്താവ് വ്യക്തമാക്കി. എന്നാൽ ഭർത്താവിന്റെ ആരോപണങ്ങൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ഭാര്യ രം​ഗത്തെത്തിയിരുന്നു.

അദ്ദേഹത്തിന്റെ പരാമർശങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഭാര്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 2022 മാർച്ച് 30നാണ് താൻ ആദ്യമായി ഭാര്യക്ക് മുത്തലാഖ് നൽകിയതെന്ന് ഭർത്താവ് പ്രതികരിച്ചു.

പിന്നീട് 2023 ഒക്ടോബർ, നവംബർ എന്നീ മാസങ്ങളിലും മുത്തലാഖ് നൽകിയതായും പറയുന്നു. യുവതി മൂന്ന് വർഷത്തോളമായി കുടുംബത്തിൽ നിന്നും മാറിയാണ് താമസിക്കുന്നതെന്നും തന്റെ കുടുംബവുമായി ആരോപിച്ച വിധത്തിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സഹോദരിമാർ മറ്റ് വീടുകളിൽ താമസിക്കുന്നവരാണ്. കേസിലേക്ക് അവരെ അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും കൃത്യമായി പരിശോധിച്ച ശേഷം വേണ്ട നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. 

#Wife #says #husband #gave #triple #talaq #supporting #BJP #husband #denied

Next TV

Related Stories
#NirmalaSitharaman | ഇലക്ടറൽ ബോണ്ട് വഴി പണം തട്ടി; നിർമല സീതാരാമനെതിരെ കേസ്

Sep 28, 2024 09:37 PM

#NirmalaSitharaman | ഇലക്ടറൽ ബോണ്ട് വഴി പണം തട്ടി; നിർമല സീതാരാമനെതിരെ കേസ്

ജനാധികാർ സംഘർഷ പരിഷത്ത് എന്ന സംഘടന നൽകിയ പരാതിയിലാണ് നടപടി. ജനപ്രതിനിധികൾക്ക് വേണ്ടിയുള്ള ബംഗളൂരുവിലെ പ്രത്യേക കോടതിയുടെ നിർദ്ദേശപ്രകാരമാണ്...

Read More >>
#crime | പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്ത് വയസുകാരനെ മ‍ർദിച്ചു കൊന്നു; അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയിൽ

Sep 28, 2024 08:24 PM

#crime | പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്ത് വയസുകാരനെ മ‍ർദിച്ചു കൊന്നു; അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയിൽ

നിസാര കാരണങ്ങൾ പറഞ്ഞ് ഇരുവരും കുട്ടിയെ കഠിനമായി മർദിക്കാറുണ്ടായിരുന്നെന്ന് അയൽവാസികൾ...

Read More >>
 #complaint  | വിമാനയാത്രക്കിടെ പകുതി കഴിച്ച ഓംലെറ്റിനുള്ളിൽ ചത്ത പാറ്റ; എയർ ഇന്ത്യക്ക് പരാതി നൽകി യാത്രക്കാരി

Sep 28, 2024 07:26 PM

#complaint | വിമാനയാത്രക്കിടെ പകുതി കഴിച്ച ഓംലെറ്റിനുള്ളിൽ ചത്ത പാറ്റ; എയർ ഇന്ത്യക്ക് പരാതി നൽകി യാത്രക്കാരി

എയർ ഇന്ത്യയുടെ ഡൽഹി-ന്യൂയോർക്ക് വിമാനത്തിലെ യാത്രക്കാരിക്കാണ് ഓംലെറ്റിൽ നിന്ന് പാറ്റയെ...

Read More >>
#Childdeath | ഇൻജെക്ഷൻ ഓവർഡോസ്: ഏഴു വയസ്സുകാരന് ദാരുണാന്ത്യം, കുത്തിവയ്പ്പെടുത്തത് ആയുർവേദ ഡോക്ടർ

Sep 28, 2024 05:24 PM

#Childdeath | ഇൻജെക്ഷൻ ഓവർഡോസ്: ഏഴു വയസ്സുകാരന് ദാരുണാന്ത്യം, കുത്തിവയ്പ്പെടുത്തത് ആയുർവേദ ഡോക്ടർ

ഇതോടെ പൊലീസ് നടപടികൾ കടുപ്പിക്കുമെന്ന് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം...

Read More >>
#death | ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം; മലയാളി യുവാവിന് ദാരുണാന്ത്യം

Sep 28, 2024 02:26 PM

#death | ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം; മലയാളി യുവാവിന് ദാരുണാന്ത്യം

ഗരുഡ് പീക്കില്‍ ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു....

Read More >>
Top Stories