#elephant | ചെളിക്കുഴിയിൽ വീണ ആനക്കുട്ടിക്ക് പുതുജീവനേകി വനം വകുപ്പ്; തുള്ളിച്ചാടി അമ്മയോടൊപ്പം മടക്കം

#elephant | ചെളിക്കുഴിയിൽ വീണ ആനക്കുട്ടിക്ക് പുതുജീവനേകി വനം വകുപ്പ്; തുള്ളിച്ചാടി അമ്മയോടൊപ്പം മടക്കം
Jun 25, 2024 09:42 PM | By VIPIN P V

നീല​ഗിരി: (truevisionnews.com) കഴിഞ്ഞ ദിവസമാണ് തമിഴ്നാട് നീല​ഗിരി ജില്ലയിലെ മുതുമല ടൈ​ഗർ റിസർവിലെ ഉൾക്കാട്ടിൽ വച്ച് അമ്മയാനക്കൊപ്പം എത്തിയ കുട്ടിയാന ചെളിക്കുഴിയിൽ വീണത്.

ആദ്യഘട്ടത്തിൽ കുട്ടിയാനയെ പുറത്തെത്തിക്കാൻ അമ്മയാന ശ്രമിച്ചെങ്കിലും ഇതിനു സാധിച്ചില്ല. ഒടുവിൽ പതിവു പട്രോളിങ്ങിനിറങ്ങിയ വനംവകുപ്പ് ജീവനക്കാർ ജീവനു വേണ്ടി പിടയുകയായിരുന്ന കുട്ടിയാനയെ കണ്ടെത്തുകയായിരുന്നു.

നിസഹായവസ്ഥയിൽ മീറ്ററുകൾക്കപ്പുറം മാറി നിൽക്കുന്ന അമ്മയാനയുടെയും ജീവനു വേണ്ടി നിലവിളിക്കുന്ന കുട്ടിയാനയുടെയും കാഴ്ച ഒരു നിമിഷത്തേക്കു വനംവകുപ്പ് ജീവനക്കാരുടെ ഉള്ളുലച്ചു.

പിന്നെ ഒട്ടും വൈകാതെ വനപാലക സംഘം ആനക്കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ തമിഴ്നാട് വനം വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി സുപ്രിയാ സാഹു ഐഎഎസാണു തന്റെ എക്സ് പേജിലൂടെ പങ്കുവച്ചത്.

ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കഴിഞ്ഞു. രക്ഷപ്പെടുത്തിയെടുത്ത കുട്ടിയാനയെ വൈകാതെ തന്നെ അമ്മയാനയൊടൊപ്പം ചേർക്കാനും വനം വകുപ്പിനു സാധിച്ചു. തുള്ളിച്ചാടി കുട്ടിയാന അമ്മയാനയോടൊപ്പം കാട് കയറുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

എന്തായാലും ഒരു കുഞ്ഞ് ജീവനെ തിരികെ പിടിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഫോറസ്റ്റ് ഓഫിസറായ വിദ്യയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം.

മൃ​ഗ ഡോക്ടർമാർ അടങ്ങുന്ന പ്രത്യേക സംഘം അമ്മയെയും കുട്ടിയാനയെയും നിരീക്ഷിച്ചുവരികയാണെന്നും ഇരുവരും സുരക്ഷിതരാണെന്നും തമിഴ്നാട് വനംവകുപ്പും വ്യക്തമാക്കി.

എന്തായാലും വലിയ കയ്യടിയാണു തമിഴ്നാട് വനം വകുപ്പിന്റെ പ്രവർത്തനങ്ങൾക്കു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.

#forest #department #new #life #babyelephant #fell #mudpit #jump #back #mother

Next TV

Related Stories
#NirmalaSitharaman | ഇലക്ടറൽ ബോണ്ട് വഴി പണം തട്ടി; നിർമല സീതാരാമനെതിരെ കേസ്

Sep 28, 2024 09:37 PM

#NirmalaSitharaman | ഇലക്ടറൽ ബോണ്ട് വഴി പണം തട്ടി; നിർമല സീതാരാമനെതിരെ കേസ്

ജനാധികാർ സംഘർഷ പരിഷത്ത് എന്ന സംഘടന നൽകിയ പരാതിയിലാണ് നടപടി. ജനപ്രതിനിധികൾക്ക് വേണ്ടിയുള്ള ബംഗളൂരുവിലെ പ്രത്യേക കോടതിയുടെ നിർദ്ദേശപ്രകാരമാണ്...

Read More >>
#crime | പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്ത് വയസുകാരനെ മ‍ർദിച്ചു കൊന്നു; അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയിൽ

Sep 28, 2024 08:24 PM

#crime | പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്ത് വയസുകാരനെ മ‍ർദിച്ചു കൊന്നു; അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയിൽ

നിസാര കാരണങ്ങൾ പറഞ്ഞ് ഇരുവരും കുട്ടിയെ കഠിനമായി മർദിക്കാറുണ്ടായിരുന്നെന്ന് അയൽവാസികൾ...

Read More >>
 #complaint  | വിമാനയാത്രക്കിടെ പകുതി കഴിച്ച ഓംലെറ്റിനുള്ളിൽ ചത്ത പാറ്റ; എയർ ഇന്ത്യക്ക് പരാതി നൽകി യാത്രക്കാരി

Sep 28, 2024 07:26 PM

#complaint | വിമാനയാത്രക്കിടെ പകുതി കഴിച്ച ഓംലെറ്റിനുള്ളിൽ ചത്ത പാറ്റ; എയർ ഇന്ത്യക്ക് പരാതി നൽകി യാത്രക്കാരി

എയർ ഇന്ത്യയുടെ ഡൽഹി-ന്യൂയോർക്ക് വിമാനത്തിലെ യാത്രക്കാരിക്കാണ് ഓംലെറ്റിൽ നിന്ന് പാറ്റയെ...

Read More >>
#Childdeath | ഇൻജെക്ഷൻ ഓവർഡോസ്: ഏഴു വയസ്സുകാരന് ദാരുണാന്ത്യം, കുത്തിവയ്പ്പെടുത്തത് ആയുർവേദ ഡോക്ടർ

Sep 28, 2024 05:24 PM

#Childdeath | ഇൻജെക്ഷൻ ഓവർഡോസ്: ഏഴു വയസ്സുകാരന് ദാരുണാന്ത്യം, കുത്തിവയ്പ്പെടുത്തത് ആയുർവേദ ഡോക്ടർ

ഇതോടെ പൊലീസ് നടപടികൾ കടുപ്പിക്കുമെന്ന് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം...

Read More >>
#death | ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം; മലയാളി യുവാവിന് ദാരുണാന്ത്യം

Sep 28, 2024 02:26 PM

#death | ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം; മലയാളി യുവാവിന് ദാരുണാന്ത്യം

ഗരുഡ് പീക്കില്‍ ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു....

Read More >>
Top Stories