#theft | പിൻവാതിൽ തകർത്ത് മോഷണം; പലഹാര നിർമ്മാണ യൂണിറ്റിലെ ഉപകരണങ്ങൾ, കിണറ്റിലെ പമ്പ്, ഒന്നും ബാക്കി വയ്ക്കാതെ കള്ളൻ

#theft | പിൻവാതിൽ തകർത്ത് മോഷണം; പലഹാര നിർമ്മാണ യൂണിറ്റിലെ ഉപകരണങ്ങൾ, കിണറ്റിലെ പമ്പ്, ഒന്നും ബാക്കി വയ്ക്കാതെ കള്ളൻ
Jun 25, 2024 12:42 PM | By Susmitha Surendran

പരവൂർ: (truevisionnews.com)  കൊല്ലം പരവൂരിൽ പ്രവർത്തനം തുടങ്ങാനിരുന്ന പലഹാര നിർമ്മാണ യൂണിറ്റിൽ മോഷണം. പൂതക്കുളം സ്വദേശി മോഹനൻ പിള്ളയുടെ സ്ഥാപനത്തിലെ ലക്ഷങ്ങൾ വില വരുന്ന ഉപകരണങ്ങളാണ് നഷ്ടമായത്.

പ്രദേശത്ത് ലഹരി വിൽപന നടത്തുന്നയാളാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് മോഹനൻ പിള്ളയുടെ ആരോപണം. പൂതക്കുളം മിനിസ്റ്റേഡിയത്തിനു സമീപം പ്രവർത്തനത്തിന് സജ്ജമായ പലഹാര നിർമ്മാണ യൂണിറ്റിലായിരുന്നു മോഷണം.

കെട്ടിടത്തിന്റെ പിൻവാതിൽ തകർത്താണ് മോഷണം നടന്നത്. ഒന്നര ലക്ഷം രൂപ വില വരുന്ന ഹൈഡ്രോളിക് മെഷീനും, കേക്ക് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഇലക്ട്രിക് ഓവൻ്റെ ഭാഗങ്ങളും കവർന്നു.

കൂടാതെ കിണറ്റിൽ സ്ഥാപിച്ചിരുന്ന വാട്ടർ പമ്പും മോഷ്ടിച്ചു. പ്രദേശത്ത് ലഹരി മരുന്ന് സംഘങ്ങളുടെ ശല്യം പതിവാണ്.

ഇവരിലൊരാളെ സംശയമുണ്ടെന്ന് സ്ഥാപന ഉടമയായ മോഹനൻ പിള്ള പറയുന്നു. പരവൂർ പൊലീസിൽ ഉടമ പരാതി നൽകി. പ്രതിക്കായി അന്വേഷണം തുടരുകയാണ്.

#Theft #confectionary #manufacturing #unit #about #start #operations #Kollam

Next TV

Related Stories
#Accident | താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞ് അപകടം;ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

Sep 28, 2024 11:08 PM

#Accident | താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞ് അപകടം;ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

അപകടത്തെ തുടർന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു....

Read More >>
#Tsiddique | മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിക്കണം: ടി.സിദ്ധിഖ്

Sep 28, 2024 10:33 PM

#Tsiddique | മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിക്കണം: ടി.സിദ്ധിഖ്

ജൂലൈ 30ന് ഉരുള്‍പ്പൊട്ടലുണ്ടായതിന് ശേഷം ഓഗസ്റ്റ് 14 വരെയാണു തിരച്ചില്‍ നടത്തിയത്....

Read More >>
#pocso | സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ

Sep 28, 2024 10:29 PM

#pocso | സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പ്രതിയുടെ അറസ്റ്റ്...

Read More >>
Top Stories