#KCVenugopal | 'മാധ്യമങ്ങളിൽ വന്നത് ശരിയായ രൂപത്തിലല്ല': രാഹുൽ ഗാന്ധിയുടെ കാറുമായി ബന്ധപ്പെട്ട വാർത്തകളിൽ കെ.സി വേണുഗോപാൽ

#KCVenugopal | 'മാധ്യമങ്ങളിൽ വന്നത് ശരിയായ രൂപത്തിലല്ല': രാഹുൽ ഗാന്ധിയുടെ കാറുമായി ബന്ധപ്പെട്ട വാർത്തകളിൽ കെ.സി വേണുഗോപാൽ
Jun 24, 2024 04:05 PM | By VIPIN P V

ന്യൂഡല്‍ഹി: (truevisionnews.com) രാഹുൽ ഗാന്ധി ഉപയോഗിച്ച ഇന്നോവ ക്രിസ്റ്റ കാർ ലഭിച്ച സംഭവത്തില്‍ വിശദാംശങ്ങള്‍ പങ്കുവെച്ച് കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എം.പിയുമായ കെ.സി വേണുഗോപാല്‍.

ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാർട്ടി തന്നതാണെന്നും എഐസിസിയുടെ പ്രധാന ഭാരവാഹികൾക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി വാഹനം നൽകുന്ന പതിവുണ്ടെന്നും കെ.സി വേണുഗോപാല്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ വ്യക്തമാക്കി.

കെ.സി വേണുഗോപാലിന് രാഹുൽ ഗാന്ധിയുടെ സ്നേഹസമ്മാനം എന്ന നിലയക്കായിരുന്നു ചില മാധ്യമങ്ങളില്‍ വന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

വാസ്തവം ഇതാണ്. എ.ഐ.സി.സി നൽകിയ ഇന്നോവ ക്രിസ്റ്റ കാർ ആണ് രാഹുൽഗാന്ധി ദീർഘനാളായി ഉപയോഗിച്ചു വന്നത്.

ഈ അടുത്ത സമയത്ത് അദ്ദേഹം പാർട്ടി നൽകിയ പുതിയൊരു വാഹനത്തിലേക്ക് മാറിയിരുന്നു.

എഐസിസിയുടെ പ്രധാന ഭാരവാഹികൾക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി വാഹനം നൽകുന്ന പതിവുണ്ട്.

രാഹുൽ ഗാന്ധി പുതിയ വാഹനത്തിലേക്ക് മാറിയതോടെ അദ്ദേഹം ഉപയോഗിച്ചിരുന്ന കാർ എ ഐ സി സി യിലേക്ക് കൈമാറിയിരുന്നു.

ഈ വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാർട്ടി എനിക്ക് നൽകുകയായിരുന്നു. ഇന്ന് മാധ്യമപ്രവർത്തകർ ഇതേ കുറിച്ച് ചോദിച്ചപ്പോൾ ഞാൻ ഇത് സംബന്ധിച്ചു പറഞ്ഞ മറുപടി പൂർണമായും ശരിയായ രൂപത്തിലല്ല മാധ്യമങ്ങളിൽ വന്നത്.

അതിനാലാണ് ഈ വിശദാംശങ്ങൾ എല്ലാവരെയും അറിയിക്കണം എന്ന് തോന്നിയത്. ഇത് സംബന്ധിച്ച മറ്റു പ്രചരണങ്ങൾക്കൊന്നും യാതൊരു അടിസ്ഥാനവുമില്ല.

#KCVenugopal #news #related #RahulGandhi #car

Next TV

Related Stories
#NirmalaSitharaman | ഇലക്ടറൽ ബോണ്ട് വഴി പണം തട്ടി; നിർമല സീതാരാമനെതിരെ കേസ്

Sep 28, 2024 09:37 PM

#NirmalaSitharaman | ഇലക്ടറൽ ബോണ്ട് വഴി പണം തട്ടി; നിർമല സീതാരാമനെതിരെ കേസ്

ജനാധികാർ സംഘർഷ പരിഷത്ത് എന്ന സംഘടന നൽകിയ പരാതിയിലാണ് നടപടി. ജനപ്രതിനിധികൾക്ക് വേണ്ടിയുള്ള ബംഗളൂരുവിലെ പ്രത്യേക കോടതിയുടെ നിർദ്ദേശപ്രകാരമാണ്...

Read More >>
#crime | പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്ത് വയസുകാരനെ മ‍ർദിച്ചു കൊന്നു; അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയിൽ

Sep 28, 2024 08:24 PM

#crime | പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്ത് വയസുകാരനെ മ‍ർദിച്ചു കൊന്നു; അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയിൽ

നിസാര കാരണങ്ങൾ പറഞ്ഞ് ഇരുവരും കുട്ടിയെ കഠിനമായി മർദിക്കാറുണ്ടായിരുന്നെന്ന് അയൽവാസികൾ...

Read More >>
 #complaint  | വിമാനയാത്രക്കിടെ പകുതി കഴിച്ച ഓംലെറ്റിനുള്ളിൽ ചത്ത പാറ്റ; എയർ ഇന്ത്യക്ക് പരാതി നൽകി യാത്രക്കാരി

Sep 28, 2024 07:26 PM

#complaint | വിമാനയാത്രക്കിടെ പകുതി കഴിച്ച ഓംലെറ്റിനുള്ളിൽ ചത്ത പാറ്റ; എയർ ഇന്ത്യക്ക് പരാതി നൽകി യാത്രക്കാരി

എയർ ഇന്ത്യയുടെ ഡൽഹി-ന്യൂയോർക്ക് വിമാനത്തിലെ യാത്രക്കാരിക്കാണ് ഓംലെറ്റിൽ നിന്ന് പാറ്റയെ...

Read More >>
#Childdeath | ഇൻജെക്ഷൻ ഓവർഡോസ്: ഏഴു വയസ്സുകാരന് ദാരുണാന്ത്യം, കുത്തിവയ്പ്പെടുത്തത് ആയുർവേദ ഡോക്ടർ

Sep 28, 2024 05:24 PM

#Childdeath | ഇൻജെക്ഷൻ ഓവർഡോസ്: ഏഴു വയസ്സുകാരന് ദാരുണാന്ത്യം, കുത്തിവയ്പ്പെടുത്തത് ആയുർവേദ ഡോക്ടർ

ഇതോടെ പൊലീസ് നടപടികൾ കടുപ്പിക്കുമെന്ന് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം...

Read More >>
#death | ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം; മലയാളി യുവാവിന് ദാരുണാന്ത്യം

Sep 28, 2024 02:26 PM

#death | ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം; മലയാളി യുവാവിന് ദാരുണാന്ത്യം

ഗരുഡ് പീക്കില്‍ ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു....

Read More >>
Top Stories