#Google | പ്രൈവസി മുഖ്യം, ഓര്‍മ്മിപ്പിച്ച് ഗൂഗിൾ; ടൈംലൈൻ ഫീച്ചറിനായുള്ള വെബ് ആക്‌സസ് നിർത്തുന്നു

#Google | പ്രൈവസി മുഖ്യം, ഓര്‍മ്മിപ്പിച്ച് ഗൂഗിൾ; ടൈംലൈൻ ഫീച്ചറിനായുള്ള വെബ് ആക്‌സസ് നിർത്തുന്നു
Jun 24, 2024 10:15 AM | By Sreenandana. MT

(truevisionnews.com)നിങ്ങൾ എവിടെയൊക്കെ പോകുന്നു... സിനിമകളെതൊക്കെയാണ് കാണുന്നത്.... തുടങ്ങിയ വിവരങ്ങൾ സൂക്ഷിച്ചുവെയ്ക്കുന്ന പരിപാടിക്ക് അടിയവരയിടാൻ ഒരുങ്ങി ഗൂഗിൾ. ഡിസംബർ ഒന്നോടെയാണ് ഇത് പൂർണമായി നടപ്പിലാക്കുക. ഉപയോക്താവിന്റെ സ്വകാര്യത ഉറപ്പാക്കുന്നതിനായാണ് ഇത്തരമൊരു നീക്കം.

കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ടൈംലൈൻ ഫീച്ചറിനായുള്ള വെബ് ആക്‌സസാണ് ഗൂഗിൾ മാപ്സ് നിർത്തുന്നത്. നിർത്തലാക്കിയ ശേഷവും ടൈംലൈൻ ഡേറ്റ നഷ്ടമാകാതിരിക്കാൻ ബാക്കപ്പ് ചെയ്യാനും പുനഃസ്ഥാപിക്കാനും കഴിയും. ഇതിനായി, ഗൂഗിൾ മാപ്സ് ആപ്പിന്റെ ടൈംലൈൻ ഓപ്ഷനിൽ മാറ്റം വരുത്തിയാൽ മതി.

'ഗൂഗിൾ മാപ്സ് ടൈംലൈൻ' വെബിൽ യാത്രകളുടെ വിവരങ്ങൾ കാണിക്കില്ല എങ്കിലും മൊബൈൽ ഫോണുകളിൽ ഈ സേവനം ലഭ്യമാകും. നിലവിൽ ഇമെയിൽ ലോഗിൻ ചെയ്യുന്ന ലാപ്ടോപ്പിലും ടാബിലും ഡെസ്ക്ടോപ്പിലുമെല്ലാം ഈ ടൈംലൈൻ സൗകര്യം ലഭിക്കുന്നുണ്ട്. ഗൂഗിൾ അതിന്റെ ശേഖരണകേന്ദ്രമായ 'ക്ലൗഡിൽ' സൂക്ഷിക്കുന്ന യാത്രാവിവരങ്ങൾ കാണിച്ച് മെയിൽ അയയ്ക്കാറുണ്ടല്ലോ... എന്നാലിത് കൗതുകത്തിൽ ഉപരി സ്വകാര്യത പരസ്യപ്പെടുത്തുന്നതായി തോന്നിയതോടെയാണ് ഗൂഗിൾ പുതിയ മാറ്റവുമായി എത്തിയത്.

യാത്രാവിവരങ്ങൾ അവരുടെ മൊബൈലിൽ സുരക്ഷിതമായിരുന്നാൽ മതിയെന്നും അത്യാവശ്യഘട്ടത്തിൽ ആ മൊബൈൽ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിലൂടെ യാത്രാവിവരങ്ങൾ പുറത്തുവന്നോട്ടെയെന്നുമാണ് പുതിയ തീരുമാനം.

നേരത്തെ മാപ്പ്സ് കൊണ്ടുവന്ന സേവ് ഫ്യുവൽസ് എന്ന അപ്ഡേറ്റ് ശ്രദ്ധിക്കപ്പെട്ടിരുന്നു. പേര് പോലെ കൂടുതൽ ഇന്ധനക്ഷമത ലഭിക്കാൻ വാഹനത്തെ സഹായിക്കുന്നതാണ് ഈ ഫീച്ചർ. അമേരിക്കയിലെയും കാനഡയിലെയും യൂറോപ്പിലെയും ഉപയോക്താക്കൾക്കായി 2022 സെപ്റ്റംബറിലാണ് സേവ് ഫ്യുവൽ ഫീച്ചർ ആരംഭിച്ചത്. ഇപ്പോഴാണ് ഇത് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.

സേവ് ഫ്യൂവൽ എന്ന ഫീച്ചർ ആക്ടിവേറ്റ് ചെയ്യുന്നതോടെ മാപ്പ്സ് നമുക്ക് സഞ്ചരിക്കാനുള്ള വ്യത്യസ്ത റൂട്ടുകൾക്കുള്ള ഇന്ധനമോ ഊർജ ഉപഭോഗം കണക്കാക്കി കാണിക്കും. തത്സമയ ട്രാഫിക് അപ്ഡേറ്റുകളും റോഡ് അവസ്ഥകളും വിശകലനം ചെയ്താണിത് സാധ്യമാക്കുന്നത്. തുടർന്ന് ഏറ്റവും മികച്ച ഇന്ധനക്ഷമത ലഭിക്കുന്ന റൂട്ട് ഈ ഫീച്ചറിലൂടെ നമുക്ക് അറിയാനാകും.

#Privacy #Chief, #Reminder #Google; #Discontinues #web #access #Timeline #feature

Next TV

Related Stories
#upi | യുപിഐയിലൂടെ പണം അയച്ചപ്പോൾ പണി കിട്ടിയോ? പരാതി നൽകേണ്ടത് ആർക്ക്...!  എങ്ങനെ നൽകും, അറിയാം കൂടുതൽ വിവരങ്ങൾ

Dec 21, 2024 10:06 PM

#upi | യുപിഐയിലൂടെ പണം അയച്ചപ്പോൾ പണി കിട്ടിയോ? പരാതി നൽകേണ്ടത് ആർക്ക്...! എങ്ങനെ നൽകും, അറിയാം കൂടുതൽ വിവരങ്ങൾ

2023-24 സാമ്പത്തിക വ‍ർഷത്തിൽ ആദ്യമായി യുപിഐ ഇടപാടുകളുള്ള എണ്ണം 100 ബില്യൻ കടന്ന് 131...

Read More >>
#Realme14x5 | ഉഗ്രന്‍ സ്‌പെക്‌സോടെ 15,000-ല്‍ താഴെയൊരു ഫോണ്‍; റിയല്‍മി 14x 5ജി ഇന്ത്യന്‍ വിപണിയില്‍

Dec 18, 2024 02:53 PM

#Realme14x5 | ഉഗ്രന്‍ സ്‌പെക്‌സോടെ 15,000-ല്‍ താഴെയൊരു ഫോണ്‍; റിയല്‍മി 14x 5ജി ഇന്ത്യന്‍ വിപണിയില്‍

പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനുള്ള IP69 റേറ്റിങ്ങുള്ള ഫോണാണ് റിയല്‍മി 14x 5ജി. ഈ സെഗ്‌മെൻ്റിൽ ആദ്യമായാണ് ഈ ഫീച്ചർ വരുന്നത്. കൂടാതെ 6000mAh ബാറ്ററിയും...

Read More >>
#whatsapp | ദേ..അടുത്തത്; വാട്സാപ്പിൽ ഇനി റിമൈൻഡർ, മിസ് ചെയ്യേണ്ട പ്രിയപ്പെട്ടവരുടെ മെസേജുകളും സ്റ്റാറ്റസുകളും

Dec 9, 2024 02:28 PM

#whatsapp | ദേ..അടുത്തത്; വാട്സാപ്പിൽ ഇനി റിമൈൻഡർ, മിസ് ചെയ്യേണ്ട പ്രിയപ്പെട്ടവരുടെ മെസേജുകളും സ്റ്റാറ്റസുകളും

നമ്മൾ കൂടുതലായി ഇടപെടുന്ന ആളുകളുടെ സ്റ്റാറ്റസുകളും മെസേജുകളെയും കുറിച്ച് വാട്സാപ്പ് തന്നെ ഇനി നമ്മെ...

Read More >>
#caroffer | കാർ വാങ്ങുവാൻ പ്ലാനുണ്ടോ? എങ്കിൽ വർഷാവസാന വിലക്കിഴിവിന് സ്വന്തമാക്കാം

Dec 5, 2024 03:55 PM

#caroffer | കാർ വാങ്ങുവാൻ പ്ലാനുണ്ടോ? എങ്കിൽ വർഷാവസാന വിലക്കിഴിവിന് സ്വന്തമാക്കാം

നിങ്ങൾ ഈ കമ്പനികളുടെ കാറുകൾ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, അവയിൽ ലഭ്യമായ വർഷാവസാന കിഴിവുകളെക്കുറിച്ച്...

Read More >>
#instagram | ഇൻസ്റ്റയ്ക്കും പണികിട്ടിയോ? ഒന്നും പോസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കള്‍

Dec 4, 2024 09:15 PM

#instagram | ഇൻസ്റ്റയ്ക്കും പണികിട്ടിയോ? ഒന്നും പോസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കള്‍

ഇന്ന് ഉച്ച മുതല്‍ സമാനമായ നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ടെന്ന് ഡൗണ്‍ ഡിറ്റക്ടറും...

Read More >>
#otp | ശ്രദ്ധിക്കുക...! ഡിസംബര്‍ 1 മുതല്‍ ഒടിപി സേവനങ്ങള്‍ തടസപ്പെട്ടേക്കാം; കാരണമിതാണ്

Nov 28, 2024 03:47 PM

#otp | ശ്രദ്ധിക്കുക...! ഡിസംബര്‍ 1 മുതല്‍ ഒടിപി സേവനങ്ങള്‍ തടസപ്പെട്ടേക്കാം; കാരണമിതാണ്

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കമ്പനികള്‍ക്ക് കഴിയാതെ വന്നാലാണ് ഈ പ്രതിസന്ധി...

Read More >>
Top Stories