( www.truevisionnews.com ) വന്‍കിട മദ്യ കമ്പനികള്‍ കേരളത്തിലേക്ക് വരുന്നതിന്റെ സൂചനകളൊക്കെ വാര്‍ത്തകളിലൂടെ വന്നു കഴിഞ്ഞു. വീര്യം കുറഞ്ഞ മദ്യം വില്‍ക്കാന്‍ ബക്കാര്‍ഡി അനുമതി തേടിയിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവില്‍ വരുന്ന റിപ്പോര്‍ട്ട്.
മനുഷ്യന്മാര്‍ക്ക് കുടിക്കാന്‍ വേണ്ടിയാണല്ലോ സര്‍ക്കാര് മദ്യം വില്‍ക്കുന്നത് എന്ന സിനിമാ ഡയലോഗ് ഒക്കെ കൊള്ളാം, പക്ഷേ നോക്കി കണ്ടും കുടിച്ചില്ലെങ്കില്‍ പണി വരുന്ന വഴി അറിയില്ല. ആരോഗ്യം കേടാകാതെ എങ്ങനെ മദ്യപിക്കാം എന്ന് മലയാളിക്ക് ഇനിയും അറിയില്ലെന്നാണ് പൊതുവേ പറയാറുള്ളത്. കാര്യം നിസാരമല്ല, ഇതാ അറിഞ്ഞിരിക്കേണ്ട ചില ടിപ്പുകള്‍.....
ഒഴിഞ്ഞ വയറ്റില്‍ ഒരിക്കലും മദ്യം കുടിക്കരുത്. നിങ്ങള്‍ ഒന്നും കഴിച്ചിട്ടില്ലെങ്കില്‍ നിങ്ങളുടെ ശരീരം വേഗത്തില്‍ മദ്യത്തെ ആഗിരണം ചെയ്യുന്നു ഇത് പെട്ടെന്ന് കിക്കാകുന്നതിന് കാരണമാകുന്നു. ഇതുമൂലം ഊര്‍ജം നഷ്ടപ്പെടുകും മറ്റുള്ളവരുടെ സഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു.
മദ്യപിക്കുമ്പോള്‍ നിര്‍ബന്ധമായും വെള്ളം കുടിക്കണമെന്നു പറയുന്നതിന് കാരണമുണ്ട്. മദ്യം ഒരു ഡൈയൂററ്റിക് ആണ്. അതായത് ഇതിലൂടെ നിങ്ങളുടെ ശരീരത്തില്‍ നിന്ന് സാരണയിലേതിനെക്കാള്‍ കൂടുതല്‍ ജലാംശം നഷ്ടപ്പെടും. ഇതുകൊണ്ടാണ് മദ്യപിച്ച് കിടന്നാല്‍ പാതിരാത്രിയില്‍ ദാഹിച്ചുണരുന്നത്. ഇത് പരിഹരിക്കുന്നതിന് നിങ്ങള്‍ മദ്യപിക്കുന്നതിനിടയില്‍ വെള്ളം കുടിക്കുന്നത് ശീലമാക്കണം.
'കുറവ് കൂടുതല്‍' എന്ന ജനപ്രിയ വാചകം മദ്യപാനത്തിന് ബാധകമാണ്. വില കുറവില്‍ ഒരുപാട് മദ്യം വാങ്ങിക്കാം എന്നതിലുപരി കുറച്ച് വില കൂടിയാലും ക്വാളിറ്റിയുള്ള മദ്യം കുടിക്കുക. ഉയര്‍ന്ന നിലവാരമുള്ള പാനീയങ്ങളില്‍ ദോഷഫലം കുറവായിരിക്കും.
മദ്യപിച്ച് വാഹനമോടിക്കരുത്! നിങ്ങള്‍ എങ്ങനെ വീട്ടിലെത്തുമെന്ന് എപ്പോഴും പ്ലാന്‍ ചെയ്യുക. ഒന്നുങ്കില്‍ ഒരു ഡ്രൈവറെ ക്രമീകരിക്കുക, അല്ലെങ്കില്‍ പൊതുഗതാഗതത്തെ ആശ്രയിക്കുക. പരിണിതഫലങ്ങളെക്കുറിച്ച് ആകുലപ്പെടാതെ വീട്ടിലേക്ക് മടങ്ങാന്‍ നിങ്ങള്‍ക്ക് സുരക്ഷിതമായ മാര്‍ഗമുണ്ടെന്ന് അറിയുന്നത് കൂടുതല്‍ വിശ്രമിക്കാനും മദ്യം ആസ്വദിക്കാനും സഹായിക്കും. അതിനാല്‍, നിങ്ങള്‍ മദ്യപിക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് വീട്ടിലേക്ക് പോകാന്‍ ഗതാഗതം ക്രമീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
മദ്യത്തോടൊപ്പം മിക്‌സ് ചെയ്ത് കഴിക്കുന്ന പാനീയത്തെ കുറിച്ച് സുഹൃത്തുക്കളോടോ പരിചയസമ്പന്നരായ ആളുകളോടോ അഭിപ്രായം ചോദിക്കുക. ഉയര്‍ന്ന പഞ്ചസാര സോഡകളും എനര്‍ജി ഡ്രിങ്കുകളും മദ്യത്തിന്റെ രുചി മറയ്ക്കുകയും കൂടുതല്‍ കുടിക്കാനുള്ള സാധ്യത ഉണ്ടാവുകയും ചെയ്യുന്നു. പാനീയങ്ങള്‍ കലര്‍ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സ്വാഭാവിക ജ്യൂസുകളോ കുറഞ്ഞ പഞ്ചസാരയുടെ അംശമോ ഉള്ളവ തിരഞ്ഞെടുക്കുക.
നിങ്ങള്‍ക്ക് എത്ര വരെ മദ്യം കുടിക്കാന്‍ കഴിയുമെന്നതിനെ കുറിച്ച് നിങ്ങള്‍ക്കൊരു ധാരണയുണ്ടാകണം. ഭാരം, മെറ്റബോളിസം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി മദ്യം എല്ലാവരേയും വ്യത്യസ്തമായി ബാധിക്കുന്നു. മദ്യത്തോട് നിങ്ങളുടെ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്ന് നിരീക്ഷിച്ച് മദ്യപാനം ആരംഭിക്കുക. രണ്ട് പെഗിന് ശേഷം കിക്കാകുന്നതു പോലെ തോന്നിയാല്‍ കുടിക്കുന്നതിന്റെ അളവ് കുറയ്ക്കുന്നതിനുള്ള അടയാളമാണത്.
ഉത്തരവാദിത്തത്തോടെ മദ്യപിക്കുന്നത് നിങ്ങളുടെ മാത്രം കാര്യമല്ല, ഇത് നിങ്ങളുടെ സുഹൃത്തുക്കളോട് കരുതല്‍ കാണിക്കുന്നതുകൂടിയാണ്. നിങ്ങളുടെ സുഹൃത്തുക്കളെ നിരീക്ഷിക്കുകയും അവര്‍ അമിതമായി മദ്യപിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുക. ആരെങ്കിലും അമിതമായി മദ്യപിക്കുന്നത് നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍, സഹായം വാഗ്ദാനം ചെയ്യുക. വെള്ളം നല്‍കുക, അവരെ സുരക്ഷിതമായി വീട്ടിലേക്ക് കൊണ്ടുപോകുക.
#to #be #responsible #drinker