മീററ്റ്: (truevisionnews.com) ചെറുപ്പക്കാർ കുഴഞ്ഞുവീണ് മരിക്കുന്ന സംഭവങ്ങൾ വ്യാപകമായിരിക്കെ വീണ്ടും സമാന മരണം.
ഉത്തർപ്രദേശിലെ മീററ്റിൽ 15 വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. സ്വിമ്മിങ് പൂളിൽ നീന്താനായി ചാടാനൊരുങ്ങവെയാണ് കുട്ടി തറയിൽ കുഴഞ്ഞുവീണത്.
.gif)

സിവൽഖാസ് സ്വദേശിയായ 15കാരനാണ് മരണത്തിന് കീഴടങ്ങിയത്. വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സ്വിമ്മിങ് പൂളിൽ നീന്തിയ ശേഷം കരയ്ക്കു കയറി വീണ്ടും ചാടാനായി അടുത്ത വശത്തേക്ക് നടക്കവെ പൊടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിനു പിന്നാലെ സ്വിമ്മിങ് പൂളും പരിസരവും അടച്ചു.
പൂളിന്റെ മാനേജർ ഒളിവിലാണ്. അതേസമയം, കുട്ടിയുടെ കുടുംബം പൊലീസിൽ മൊഴി നൽകിയിട്ടില്ല. എങ്കിലും അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
#year #old #boy #fell #died #trying #jump #swimmingpool
