#health | ചായ അധികം തിളപ്പിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല; ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

#health | ചായ അധികം തിളപ്പിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല; ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍
Jun 21, 2024 03:30 PM | By Susmitha Surendran

(truevisionnews.com)   നമ്മളില്‍ ഭൂരിഭാഗം പേര്‍ക്ക് ചായ ഒരു പ്രിയപ്പെട്ട പാനീയം തന്നെയാണ്. ചായയില്‍ നിന്നാണ് പലരുടേയും ഒരു ദിവസം ആരംഭിക്കുന്നത്.

എന്നാല്‍ ചായപ്രേമികള്‍ അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പുറത്ത് വിട്ട പുതിയ പഠനത്തിലാണ് ഇത് വിശദമാക്കുന്നത്.

ചായയില്‍ ആരോഗ്യ ഗുണങ്ങള്‍ക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങള്‍ കാറ്റെച്ചിന്‍സ്, തേഫ്‌ലാവിന്‍, ടാന്നിന്‍സ്, ഫ്ളേവനോയ്ഡുകള്‍ തുടങ്ങിയ പോളിഫെനോളുകളാണ്. ഇത്തരത്തിലുള്ള ചായ അധികം നേരം തിളപ്പിക്കുന്നത് ഗുണങ്ങള്‍ കൂട്ടുകയില്ല.

ആദ്യത്തെ അഞ്ച് മിനിറ്റില്‍ തന്നെ തേയിലയുടെ കടുപ്പം ഇറങ്ങും. ഇതില്‍ കൂടുതല്‍ സമയം തിളപ്പിക്കമ്പോള്‍ ചായയിലെ ഗുണങ്ങളെ ഓക്സിഡൈസ് ചെയ്യുന്നതിലേക്ക് നയിക്കുമെന്നും ഗവേഷകര്‍ ചൂട്ടിക്കാട്ടുന്നു.

കഫീന്‍ അടങ്ങിയ പാനീയങ്ങളിലെ ടാന്നിന്‍ ശരീരത്തിലെ ഇരുമ്പ് ആഗിരണത്തെ തടസ്സപ്പെടുത്തുമെന്ന് ഐ.സി.എം.ആര്‍ സൂചിപ്പിക്കുന്നുണ്ട്.

പാല്‍ ചായ അമിതമായി തിളപ്പിക്കുന്നത് പോഷകങ്ങള്‍ കുറയ്ക്കുകയും അസിഡിറ്റി ഉണ്ടാക്കുകയും ചെയ്യും. കൂടാതെ കാന്‍സറിന് കാരണമാകുന്ന കാര്‍സിനോജന്‍ പുറന്തള്ളുകയും ചെയ്യും.

മാത്രമല്ല, അമിതമായി തിളപ്പിച്ച പാല്‍ കുടിക്കുന്നത് നെഞ്ചെരിച്ചില്‍ അല്ലെങ്കില്‍ വയറ്റിലെ അസ്വസ്ഥത തുടങ്ങിയവ വഷളാക്കും. പാല്‍ ചായ അമിതമായി തിളപ്പിക്കുമ്പോള്‍ വിറ്റാമിന്‍ ബി 12, സി തുടങ്ങിയ ചില പോഷകങ്ങള്‍ വലിയ അളവില്‍ കുറയുന്നുണ്ട്.

ഉയര്‍ന്ന താപനിലയില്‍ ലാക്ടോസ് പാലിലെ പ്രോട്ടീനുകളുമായി പ്രതിപ്രവര്‍ത്തിക്കുന്നു, കാലക്രമേണ വലിയ അളവില്‍ കഴിച്ചാല്‍ അപകടകരമായ സംയുക്തങ്ങള്‍ ഉണ്ടാകുകയും ചെയ്‌തേക്കാം.

പാല്‍ ചായ അമിതമായി ചൂടാക്കുന്നത് അക്രിലമൈഡ് പോലുള്ള സംയുക്തങ്ങള്‍ ഉത്പാദിപ്പിക്കും. അക്രിലാമൈഡ് ഒരു അര്‍ബുദ ഘടകമാണ്.

മറ്റൊന്ന് അമിതമായി തിളപ്പിക്കുന്നത് പാലിലെ പ്രോട്ടീനുകളുടെ നിര്‍ജ്ജലീകരണത്തിനും അവയുടെ ഘടനയില്‍ മാറ്റം വരുത്തുന്നതിനും അവയെ ദഹിപ്പിക്കാന്‍ കൂടുതല്‍ പ്രയാസകരമാക്കുന്നതിനും ഇടയാക്കും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

#Boiling #tea #too #much #not #good #health #Note #these #things

Next TV

Related Stories
#sex | സെക്‌സിനു ശേഷം പുരുഷന്‍  തളര്‍ന്നുറങ്ങുന്നത്  എന്തുകൊണ്ട് ?

Dec 23, 2024 10:02 PM

#sex | സെക്‌സിനു ശേഷം പുരുഷന്‍ തളര്‍ന്നുറങ്ങുന്നത് എന്തുകൊണ്ട് ?

ശാരീരിക ബലം കൊണ്ട് കരുത്തനായ പുരുഷന്‍ എന്തുകൊണ്ട് സെക്‌സിനു ശേഷം തളര്‍ന്നുറങ്ങുന്നു എന്നത് ആര്‍ക്കെങ്കിലും...

Read More >>
#cinnamonwater | വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിച്ചാലോ? ഗുണങ്ങൾ ഏറെ ...

Dec 23, 2024 07:12 AM

#cinnamonwater | വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിച്ചാലോ? ഗുണങ്ങൾ ഏറെ ...

കൂടാതെ, ശരീരഭാരം നിയന്ത്രിക്കുന്നത് മുതൽ ദഹനം മെച്ചപ്പെടുത്തുന്നത് വരെ നിരവധി ആരോഗ്യഗുണങ്ങളാണ് കറുവപ്പട്ട വെള്ളം വാഗ്ദാനം...

Read More >>
#health | എന്നും നീണ്ട കുളി കുളിക്കുന്നവരാണോ? എന്നാൽ അത്  അത്രനല്ലതല്ല…

Dec 22, 2024 03:42 PM

#health | എന്നും നീണ്ട കുളി കുളിക്കുന്നവരാണോ? എന്നാൽ അത് അത്രനല്ലതല്ല…

വെള്ളത്തില്‍ കളിക്കാന്‍ കുഞ്ഞുനാള്‍ മുതല്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും....

Read More >>
#health | ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഞെട്ടിക്കുന്നത് !

Dec 22, 2024 10:10 AM

#health | ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഞെട്ടിക്കുന്നത് !

ഉലുവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് ദഹനക്കേട് മുതല്‍ പ്രമേഹം വരെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണെന്ന് ആരോഗ്യ വിദഗ്ധര്‍...

Read More >>
#milk | രാത്രി ഉറങ്ങും മുൻപ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം...

Dec 20, 2024 06:44 PM

#milk | രാത്രി ഉറങ്ങും മുൻപ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം...

ദഹനം ശരിയായി നടക്കാൻ സഹായിക്കുന്നതിനൊപ്പം തന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങളിൽ നിന്നും ഇതു മോചനം...

Read More >>
Top Stories