കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് പുതിയങ്ങാടിയിൽ ബൈക്കിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. എടക്കാട് സ്വദേശി ജയൻ ആണ് മരിച്ചത്. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ ഒരു മണിക്ക് പുതിയങ്ങാടി വച്ചാണ് അപകടം . കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ കുണ്ടൂപ്പറമ്പ് ഭാഗത്തേക്ക് പോയ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ 20 മീറ്ററോളം ബൈക്കിനെ നിരക്കി നീക്കി.
മറ്റൊരു സംഭവത്തിൽ ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. നെട്ടൂര്‍ സ്വദേശി സുജില്‍ (26) ആണ് മരിച്ചത്. ഉദയംപേരൂര്‍ നെടുവേലി ക്ഷേത്രത്തിന് സമീപം രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. ലോറിയുടെ ഡംപ് ബോക്സ് ഉയര്‍ത്തി വച്ചിരുന്നതിനാൽ മഴ നനയാതിരിക്കാന്‍ ഇതിനടിയിലേക്ക് സുജില്‍ കയറി നിന്നു. ഈ സമയം ഡംപ് ബോക്സ് നിലത്തേക്ക് പതിക്കുകയായിരുന്നു. ഡംപ് ബോക്സിനും ചെയ്സിനും ഇടയിലേക്ക് സുജില്‍ പെടുകയായിരുന്നു.
.gif)

അതിനിടെ , ആലപ്പുഴയിൽ കോളേജ് വിദ്യാർത്ഥിനി ഓടിക്കൊണ്ടിരിക്കെ ബസിൽ നിന്ന് തെറിച്ചു വീണു. തിരുവമ്പാടി ജംഗ്ഷന് സമീപത്ത് വെച്ച് അൽ അമീൻ എന്ന ബസിൽ നിന്നാണ് പെൺകുട്ടി തെറിച്ചു വീണത്. വീഴ്ചയിൽ ഇലക്ട്രിക് പോസ്റ്റിലേക്ക് തല ഇടിച്ചതിനെ തുടർന്ന് കുട്ടിയെ ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ചു. ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
biker died after his bike was hit by a car in Puthiyangadi, Kozhikode
