#kejriwal | കെജ്‌രിവാള്‍ ഇന്ന് ജയില്‍ മോചിതനാകും; സ്വീകരണമൊരുക്കാന്‍ എഎപി

#kejriwal | കെജ്‌രിവാള്‍ ഇന്ന് ജയില്‍ മോചിതനാകും; സ്വീകരണമൊരുക്കാന്‍ എഎപി
Jun 21, 2024 07:24 AM | By ADITHYA. NP

ന്യൂഡല്‍ഹി:(www.truevisionnews.com) മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് ജയില്‍ മോചിതനാകും. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായി മൂന്നാം മാസമാകുന്ന ദിവസമാണ് ജയില്‍ മോചനം.

തിഹാര്‍ ജയിലില്‍ കഴിയുന്ന കെജ്‌രിവാള്‍ ഇന്ന് ഉച്ചയോടെയാണ് പുറത്തിറങ്ങുക.റൗസ് അവന്യു കോടതിയില്‍ നിന്നുള്ള ജാമ്യ ഉത്തരവ് ലഭിക്കുന്നതോടെയാവും പുറത്തിറങ്ങുക.

കെജ്‌രിവാളിന് ജയില്‍ മുതല്‍ വന്‍ സ്വീകരണമൊരുക്കാനാണ് ആം ആദ്മി പാര്‍ട്ടി തീരുമാനം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, ഡല്‍ഹിയിലെ മന്ത്രിമാര്‍ അടക്കം കെജ്‌രിവാളിനെ സ്വീകരിക്കാന്‍ ജയിലിന് പുറത്ത് എത്തും.

മദ്യനയ കേസ് കെട്ടിച്ചമച്ചതാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു എന്നാണ് എഎപി നേതാക്കളുടെ പ്രതികരണം. അതേസമയം ജാമ്യം ലഭിച്ചതുകൊണ്ടുമാത്രം കെജ്‌രിവാള്‍ നിരപരാധിയാകുന്നില്ല എന്നാണ് ബിജെപി നിലപാട്.

കെജ്‌രിവാളിന് ജാമ്യം നല്‍കിയ വിചാരണക്കോടതി വിധിക്കെതിരെ രാവിലെ തന്നെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയെ സമീപിക്കും. ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ച കോഴപ്പണത്തിന്റെ ഉത്തരവാദിത്തം പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ കെജ്‌രിവാളിന് തന്നെയാണെന്ന് ഇഡി കോടതിയെ അറിയിക്കും.

മാര്‍ച്ച് 21നാണ് ദില്ലി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീം കോടതിയില്‍ നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു.

കെജ്‌രിവാളിന് ജാമ്യം നല്‍കരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു കോടതി വിധി. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മേയ് 10ന് സുപ്രീംകോടതി കെജ്‌രിവാളിന് 21 ദിവസം ജാമ്യം അനുവദിച്ചത്.

ജാമ്യകാലാവധി അവസാനിച്ച് ജൂണ്‍ 2 ന് അദ്ദേഹം ജയിലിലേക്ക് മടങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ചുക്കാന്‍ പിടിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ മടക്കം. 18 ദിവസത്തിന് ശേഷം കെജ്‌രിവാളിന് വീണ്ടും ജാമ്യം ലഭിച്ചത്.

#kejriwal #will #be #released #from #jail #today

Next TV

Related Stories
#suicide | അച്ഛനും നാല് പെണ്‍മക്കളും വീടിനുള്ളിൽ മരിച്ചനിലയിൽ; മൃതദേഹത്തിന് സമീപം വിഷവും ജ്യൂസും വെള്ളവും

Sep 28, 2024 11:00 AM

#suicide | അച്ഛനും നാല് പെണ്‍മക്കളും വീടിനുള്ളിൽ മരിച്ചനിലയിൽ; മൃതദേഹത്തിന് സമീപം വിഷവും ജ്യൂസും വെള്ളവും

വീടിനുള്ളിൽ നിന്നും ദുർഗന്ധം വരുന്നുവെന്ന് അയൽവാസികൾ പറഞ്ഞതനുസരിച്ചാണ് പൊലീസ്...

Read More >>
#Terrorattack |  ജമ്മു കശ്മീരിൽ ഭീകരാക്രമണം; ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം പിടികൂടി

Sep 28, 2024 09:56 AM

#Terrorattack | ജമ്മു കശ്മീരിൽ ഭീകരാക്രമണം; ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം പിടികൂടി

സേനയുടെ ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്. നേരത്തെ, സെപ്റ്റംബർ 15ന് പൂഞ്ച് ജില്ലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ...

Read More >>
#arjunmission |  ഒടുവിൽ അർജുൻ മടങ്ങി, കണ്ണീർവറ്റിയ പ്രിയപ്പെട്ടവർക്കരികിലേക്ക്; നാളെ കണ്ണാടിക്കൽ ബസാറിൽ വിലാപയാത്ര

Sep 27, 2024 07:39 PM

#arjunmission | ഒടുവിൽ അർജുൻ മടങ്ങി, കണ്ണീർവറ്റിയ പ്രിയപ്പെട്ടവർക്കരികിലേക്ക്; നാളെ കണ്ണാടിക്കൽ ബസാറിൽ വിലാപയാത്ര

മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫും കാർവാർ എംഎൽഎ സതീഷ് സെയ്‌ലും മൃതദേഹത്തിനൊപ്പം നാട്ടിലേക്ക്...

Read More >>
#arjunmission | അർജുന്റെ കുടുംബത്തിനു സഹായം പ്രഖ്യാപിച്ച് കർണാടക; അഞ്ച് ലക്ഷം ആശ്വാസധനം നൽകും

Sep 27, 2024 07:06 PM

#arjunmission | അർജുന്റെ കുടുംബത്തിനു സഹായം പ്രഖ്യാപിച്ച് കർണാടക; അഞ്ച് ലക്ഷം ആശ്വാസധനം നൽകും

നിരവധി പ്രതിസന്ധികൾക്കിടയിലും കർണാടക സർക്കാരിന്റേയും കേരളത്തിന്റേയും നിരന്തര ശ്രമങ്ങൾക്കൊടുവിലാണ് മൃതദേഹം...

Read More >>
#MVGovindan |  പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാൻ ആര് ശ്രമിച്ചാലും നടക്കില്ല; അൻവറുമായി ഇനി ബന്ധമില്ലെന്ന് എംവി ഗോവിന്ദൻ

Sep 27, 2024 03:49 PM

#MVGovindan | പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാൻ ആര് ശ്രമിച്ചാലും നടക്കില്ല; അൻവറുമായി ഇനി ബന്ധമില്ലെന്ന് എംവി ഗോവിന്ദൻ

എൽഡിഎഫുമായുള്ള ബന്ധം വിച്ഛേദിച്ചെന്ന് അൻവർ തന്നെ വ്യക്തമാക്കിയിരുന്നു. പാർലമെൻറി പാർട്ടി അംഗത്വം അൻവർ സ്വയം...

Read More >>
Top Stories