#arjunmission | അർജുന്റെ കുടുംബത്തിനു സഹായം പ്രഖ്യാപിച്ച് കർണാടക; അഞ്ച് ലക്ഷം ആശ്വാസധനം നൽകും

#arjunmission | അർജുന്റെ കുടുംബത്തിനു സഹായം പ്രഖ്യാപിച്ച് കർണാടക; അഞ്ച് ലക്ഷം ആശ്വാസധനം നൽകും
Sep 27, 2024 07:06 PM | By Athira V

ബെം​ഗളൂരു: ( www.truevisionnews.com )ഷിരൂരിലെ മണ്ണിടിച്ചിലിൽ പെട്ട് മരിച്ച മലയാളി ലോറി ഡ്രൈവർ അർജുന്റെ കുടുംബത്തിനു സഹായധനം പ്രഖ്യാപിച്ച് കർണാടക സർക്കാർ.

കുടുംബത്തിന് 5 ലക്ഷം രൂപ കർണാടക സർക്കാർ ആശ്വാസധനം നൽകുമെന്നാണ് പ്രഖ്യാപനം. 72 ദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് അർജുനെ കണ്ടെത്താനായത്.

നിരവധി പ്രതിസന്ധികൾക്കിടയിലും കർണാടക സർക്കാരിന്റേയും കേരളത്തിന്റേയും നിരന്തര ശ്രമങ്ങൾക്കൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

അതേസമയം, ഗംഗാവലി പുഴയിൽ നിന്നെടുത്ത ലോറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം അർജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഡിഎൻഎ ഫലം വന്ന സാഹചര്യത്തിൽ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുളള നടപടിക്രമങ്ങൾ ആരംഭിക്കും. ഇനി സാങ്കേതിക നടപടികൾ മാത്രമേ ഉള്ളൂവെന്നും നാളെ രാവിലെയോടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് സഹോദരീ ഭർത്താവ് ജിതിൻ അറിയിച്ചു.

കർണാടക പൊലീസിലെ സിഐ റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനാണ് അർജുനുമായെത്തുന്ന ആംബുലൻസിന്റെ സുരക്ഷാ ചുമതല നൽകിയിരിക്കുന്നത്. കാർവാർ എംഎൽഎ സതീഷ് സെയിൽ ആംബുലൻസിനെ അനുഗമിക്കും.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുമതി കിട്ടിയാൽ കാർവാർ എസ്പി എം നാരായണ കൂടി മൃതദേഹത്തെ അനുഗമിക്കും. മൃതദേഹവുമായുള്ള കേരളത്തിലേക്കുള്ള യാത്രക്കായി ആംബുലൻസും മൊബൈൽ ഫ്രീസറും അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണ്.

ജൂലൈ 16 നാണ് കർണാടകയിലെ ഷിരൂരിൽ നടന്ന മണ്ണിടിച്ചിലിൽ ലോറി ഡ്രൈവറായ അർജുനെ കാണാതായത്. രാവിലെ 8.45 നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. 4 ദിവസത്തിന് ശേഷം ജൂലൈ 19ന് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് അർജുനെ കാണാതായെന്ന വാർത്ത ആദ്യമായി പുറത്ത് വന്നത്. മണ്ണിടിച്ചിലിന് ശേഷവും ഷിരൂരിൽ കനത്ത മഴയായതിനാൽ തിരച്ചിൽ ദുഷ്കരമായിരുന്നു.

ആദ്യ ഘട്ടത്തിൽ നദിയിൽ തിരച്ചിൽ നടത്തിയെങ്കിലും വെളളമുയർന്നതിനാൽ ഫലപ്രദമായില്ല. പിന്നീട് കരയിലെ മണ്ണിനടിയിലാണ് ലോറിയെന്ന രീതിയിൽ പ്രചാരണമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ കരയിലെ മണ്ണിടിഞ്ഞ് വീണിടത്ത് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഇതിനിടെ തെരച്ചിൽ നിർത്തി വെച്ചു. പിന്നീട് ഗോവയിൽ നിന്നും ഡ്രഡ്ജറടക്കം എത്തിച്ച് അർജുൻ മിഷൻ പുനരാരംഭിച്ചു. 72 ദിവസങ്ങൾക്ക് ശേഷമാണ് കഴിഞ്ഞ ദിവസം അർജുന്റെ ലോറി ഗംഗാവലി പുഴയിൽ കണ്ടെത്തിയത്. ക്യാബിനിൽ അഴുകിയ നിലയിൽ മൃതദേഹഭാഗവുമുണ്ടായിരുന്നു.

#Karnataka #announces #help #Arjun #family #5lakh #will #be #given #compensation

Next TV

Related Stories
#cyclone | ഫെങ്കൽ ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ സ്‌കൂളുകൾക്ക് അവധി

Nov 27, 2024 10:54 AM

#cyclone | ഫെങ്കൽ ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ സ്‌കൂളുകൾക്ക് അവധി

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്....

Read More >>
#foodpoisoning | ‘ഉരുളക്കിഴങ്ങും വഴുതനങ്ങയും നന്നായി പാകം ചെയ്തില്ല’:  ഉച്ചഭക്ഷണം കഴിച്ച 22 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Nov 27, 2024 10:29 AM

#foodpoisoning | ‘ഉരുളക്കിഴങ്ങും വഴുതനങ്ങയും നന്നായി പാകം ചെയ്തില്ല’: ഉച്ചഭക്ഷണം കഴിച്ച 22 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

ലബോറട്ടറി പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിച്ചതായി ജില്ലാ വിദ്യാഭ്യാസ ഓഫിസർ (ഡിഇഒ)...

Read More >>
#accident | കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ടി​ച്ച് കാ​ൽ​ന​ട​ക്കാ​ര​ന് ദാരുണാന്ത്യം

Nov 27, 2024 09:02 AM

#accident | കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ടി​ച്ച് കാ​ൽ​ന​ട​ക്കാ​ര​ന് ദാരുണാന്ത്യം

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും...

Read More >>
#deathcase |   യു​വ​തി  ബ​ന്ധു വീ​ട്ടി​ല്‍ മ​രി​ച്ച സം​ഭ​വം;   മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് ഭ​ർ​ത്താ​വ്

Nov 27, 2024 08:12 AM

#deathcase | യു​വ​തി ബ​ന്ധു വീ​ട്ടി​ല്‍ മ​രി​ച്ച സം​ഭ​വം; മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് ഭ​ർ​ത്താ​വ്

മു​ഖ​ത്ത് ദു​രൂ​ഹ​മാ​യ പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു. വീ​ട്ടു​കാ​ർ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും...

Read More >>
Top Stories