#MathewKuzhalNadan | മാസപ്പടി ആരോപണം വീണ്ടും നിയമ സഭയിൽ ഉയർത്തി മാത്യു കുഴൽ നാടൻ എംഎൽഎ; തടഞ്ഞ് സ്പീക്കര്‍

#MathewKuzhalNadan | മാസപ്പടി ആരോപണം വീണ്ടും നിയമ സഭയിൽ ഉയർത്തി മാത്യു കുഴൽ നാടൻ എംഎൽഎ; തടഞ്ഞ് സ്പീക്കര്‍
Jun 20, 2024 04:21 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) മാസപ്പടി ആരോപണം വീണ്ടും നിയമ സഭയിൽ ഉയർത്തി മാത്യു കുഴൽ നാടൻ എംഎൽഎ.

വ്യവസായ വകുപ്പ് ചർച്ചക്കിടെയാണ് മുഖ്യമന്ത്രിയുടെ മകൾക്കെതിരെ പുതിയ ആരോപണം ഉന്നയിച്ചത്. രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ രേഖകളിൽ എല്ലാ മാസവും അനാഥാലയങ്ങളിൽ നിന്ന് വീണാ വിജയൻ പണം പറ്റി എന്ന് വ്യക്തമാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.

കോടതിയിൽ നിൽക്കുന്ന വിഷയം സഭയിൽ ഉന്നയിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ച് പറഞ്ഞു കൊണ്ട് മാത്യു കുഴൽ നാടന്റെ മൈക്ക് സ്പീക്കർ എഎൻ ഷംസീര്‍ ഓഫ് ചെയ്തു.

മാസപ്പടിയിൽ ഞാൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് പറഞ്ഞാണ് മാത്യു കുഴൽനാടൻ എഴുന്നേറ്റത്.

നിങ്ങൾ ഈ വിഷയം സ്ഥിരമായി ഉന്നയിക്കുന്ന വിഷയമാണെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ചാനലിനും സോഷ്യൽ മീഡിയക്കും വേണ്ടി നിയമസഭയിൽ പ്രസംഗിക്കാൻ പാടില്ലെന്ന് സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു.

എന്നാൽ മാത്യു കുഴൽനാടൻ പിന്മാറാൻ തയ്യാറായില്ല. പിവി എന്നത് താനല്ല എന്നാണ് പിണറായി പറയുന്നതെന്നും ഹൈക്കോടതി പിണറായിക്ക് നോട്ടീസ് അയച്ചുവെന്നും പിവി താനല്ലെന്ന് ഹൈക്കോടതിയിൽ പിണറായി വിജയൻ പറയട്ടെയെന്നും പറഞ്ഞ മാത്യു പി എന്നത് പിണറായി അല്ലെന്ന് തെളിയിച്ചാൽ എംഎൽഎ സ്ഥാനം രാജിവെക്കാമെന്നും പറഞ്ഞു.

ചട്ടവും ക്രമവും പാലിക്കാത്ത ഒന്നും രേഖകളിലുണ്ടാകില്ലെന്ന് വ്യക്തമാക്കിയ സ്പീക്കര്‍ കോടതിയിൽ നിൽക്കുന്ന വിഷയം സഭയിൽ ഉന്നയിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ച് പറഞ്ഞു.

എന്നിട്ടും മാത്യു പിന്മാറാൻ തയ്യാറാകാതെ വന്നതോടെ സ്പീക്കര്‍ എംഎൽഎയുടെ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു.

#MathewKuzhalNadan #MLA #raised #allegation #LegislativeAssembly

Next TV

Related Stories
#attack | കോഴിക്കോട് നാദാപുരത്ത്‌ അഭിഭാഷകന്റെ ഓഫീസിൽകയറി ആക്രമണം; എടച്ചേരി സ്വദേശി പിടിയില്‍

Sep 28, 2024 12:59 PM

#attack | കോഴിക്കോട് നാദാപുരത്ത്‌ അഭിഭാഷകന്റെ ഓഫീസിൽകയറി ആക്രമണം; എടച്ചേരി സ്വദേശി പിടിയില്‍

നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി അഭിഭാഷകനും ബാർ അസോസിയേഷൻ സെക്രട്ടറിയുമായ പി.സി ലിനീഷിനെയാണ് പ്രതി...

Read More >>
#Fire | പാലക്കാട് സോഫ കമ്പനിയിൽ തീപിടുത്തം; ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം

Sep 28, 2024 12:27 PM

#Fire | പാലക്കാട് സോഫ കമ്പനിയിൽ തീപിടുത്തം; ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം

രാവിലെ ആറ് മണിയോടെ സമീപവാസികളാണ് പുക ഉയരുന്നത് ആദ്യം...

Read More >>
#arjundeath | അർജുനെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി; വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരം

Sep 28, 2024 12:14 PM

#arjundeath | അർജുനെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി; വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരം

ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചശേഷമാണ് അര്‍ജുന്‍റെ മൃതദേഹം ചിതയിലേക്ക്...

Read More >>
#ksrtc | ശീതീകരിച്ച വിശ്രമ കേന്ദ്രം സന്ദർശിച്ച് കെഎസ്‌ആർടിസി മാനേജിംഗ് ഡയറക്ടർ പി. എസ്. പ്രമോജ് ശങ്കർ; ഉദ്‌ഘാടനം അല്പസമയത്തിനകം

Sep 28, 2024 12:04 PM

#ksrtc | ശീതീകരിച്ച വിശ്രമ കേന്ദ്രം സന്ദർശിച്ച് കെഎസ്‌ആർടിസി മാനേജിംഗ് ഡയറക്ടർ പി. എസ്. പ്രമോജ് ശങ്കർ; ഉദ്‌ഘാടനം അല്പസമയത്തിനകം

വിശ്രമ കേന്ദ്രത്തിന്റെ ഔദ്യോഗിക ഉത്ഘാടനം അല്പസമയത്തിനകം ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ...

Read More >>
#IshwarMalpe | ജാതി മത ഭേതമന്യേ കേരളത്തിലെ ആളുകളെല്ലാം അര്‍ജുനായി പ്രാര്‍ത്ഥിച്ചു, ആ പ്രാര്‍ത്ഥന ഫലിച്ചു -ഈശ്വര്‍ മാല്‍പേ

Sep 28, 2024 11:53 AM

#IshwarMalpe | ജാതി മത ഭേതമന്യേ കേരളത്തിലെ ആളുകളെല്ലാം അര്‍ജുനായി പ്രാര്‍ത്ഥിച്ചു, ആ പ്രാര്‍ത്ഥന ഫലിച്ചു -ഈശ്വര്‍ മാല്‍പേ

കുത്തിയൊഴുകുന്ന ഗംഗാവലി പുഴയിലേക്ക് ഒന്നും പ്രതിബന്ധങ്ങള്‍ ഒന്നും നോക്കാതെയാണ് മാല്‍പെ എടുത്ത് ചാടിയതെന്ന് ലോറിയുടമ മനാഫ്...

Read More >>
Top Stories