#pricehike | വിലക്കയറ്റത്തിൽ നട്ടംതിരിഞ്ഞ് ജനം; പച്ചക്കറിക്കൊപ്പം ധാന്യങ്ങൾക്കും വില കുതിക്കുന്നു, തുവരപരിപ്പിന് 190 രൂപ

#pricehike | വിലക്കയറ്റത്തിൽ നട്ടംതിരിഞ്ഞ് ജനം; പച്ചക്കറിക്കൊപ്പം ധാന്യങ്ങൾക്കും വില കുതിക്കുന്നു, തുവരപരിപ്പിന് 190 രൂപ
Jun 20, 2024 04:02 PM | By Sreenandana. MT

തിരുവനന്തപുരം:(truevisionnews.com) സംസ്ഥാനത്ത് കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ പൊറുതിമുട്ടി പൊതുജനം. പലവ്യഞ്ജന വസ്തുക്കൾക്കും പച്ചക്കറിക്കും ഒപ്പം ധ്യാന്യവർഗങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ഒരു കിലോ തുവരപരിപ്പിന് ചില്ലറ വിപണിയിൽ 190 രൂപ വരെ വിലയെത്തി.

വിലക്കയറ്റത്തിൽ പൊറുതിമുട്ടുകയാണ് മലയാളികള്‍. ഒരു മാസത്തതിനിടെ തക്കാളിയുടെ വില 30 ൽ നിന്നും 64 രൂപയായി ഉയർന്നു. ഒരു കിലോ തക്കാളിക്ക് ഇന്നലെ കോട്ടയത്തെ വില നൂറ് രൂപ വരെയെത്തി. ഉള്ളിയും ബീൻസ് അടക്കം പച്ചക്കറികൾക്കും 5 മുതൽ 10 രൂപവരെ വില ഉയർന്നിട്ടുണ്ട്. നേരത്തെ പടവലം 15 രൂപയായിരുന്നു വില, ഇപ്പോളത് 25 രൂപയായി ഉയർന്നു.

25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങ 40 രൂപയിലേക്കെത്തി. 40 രൂപ വിലയുണ്ടായിരുന്ന കടച്ചക്കയുടെ നിലവിലെ വില 60 രൂപയാണ്. 25 രൂപ വിലയുള്ള വെണ്ട 45 രൂപയിലെത്തി. 30 രൂപ വിലയുള്ള പയർ 80 രൂപ വരെയെത്തി. ട്രോളിംഗ് നിരോധനം കാരണം മത്സ്യത്തിനും പൊള്ളുന്ന വിലയാണ്. മത്തിക്ക് പ്രാദേശിക വിപണിയിൽ വില 400 പിന്നിട്ടു.

നിലവിലെ ധ്യാന്യവർഗങ്ങളുടെ വില

തുവരപരിപ്പ് - 170 - 190

ചെറുപയർ - 150

വൻപയർ - 110

ഉഴുന്ന് പരിപ്പ് - 150

ഗ്രീൻപീസ് - 110

കടല - 125

#People #reeling #price #hikes; #Along #vegetables, #prices #cereals #skyrocket, #190 #rupees #per #dal

Next TV

Related Stories
#goldrate | അപ്പൊ നിനക്ക് തിരിച്ച് വരാൻ അറിയാല്ലേ? പത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവില താഴേക്ക്

Sep 28, 2024 10:54 AM

#goldrate | അപ്പൊ നിനക്ക് തിരിച്ച് വരാൻ അറിയാല്ലേ? പത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവില താഴേക്ക്

ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 99 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 5870...

Read More >>
 #arrest |  ജീവനക്കാരിക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയ സ്ഥാപന ഉടമ പിടിയിൽ

Sep 28, 2024 10:12 AM

#arrest | ജീവനക്കാരിക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയ സ്ഥാപന ഉടമ പിടിയിൽ

കേസിൽ നടത്തിപ്പുകാരനായ കന്യാകുമാരി ജില്ലയിലെ അടയ്ക്കാക്കുഴി, മങ്കുഴി, പുത്തൻ വീട്ടിൽ അഭിലാഷ് ബെർലിൻ 42 നെയാണ് പാറശ്ശാല പൊലീസ് അറസ്റ്റ്...

Read More >>
#Arjundeath | കണ്ണാടിക്കലിന് തീരാനഷ്ടമായി അര്‍ജുന്‍ മടങ്ങിയെത്തുന്നു; കണ്ണീരോടെ വിട പറയാൻ ജനപ്രവാഹം

Sep 28, 2024 08:39 AM

#Arjundeath | കണ്ണാടിക്കലിന് തീരാനഷ്ടമായി അര്‍ജുന്‍ മടങ്ങിയെത്തുന്നു; കണ്ണീരോടെ വിട പറയാൻ ജനപ്രവാഹം

ജോലിക്ക് പോവാത്ത സമയത്തൊക്കെ നാട്ടിലെ കണ്ണാടിക്കൽ യുവജന ആർട്സ് ക്ലബ്ബിന്‍റെ പ്രവർത്തനങ്ങളിലും സാമൂഹ്യപ്രവർത്തനങ്ങളിലും സജീവമായിരുന്നു...

Read More >>
#WayanadLandslide | ഉരുൾ പൊട്ടൽ ദുരന്തം:  കാണാമറയത്ത് ഇനിയും 47 പേർ,അനുമതി ഇല്ലാതെ തെരച്ചില്‍ നടത്താൻ കഴിയാതെ നിസ്സാഹയതയിലാണ് പ്രദേശം

Sep 28, 2024 08:19 AM

#WayanadLandslide | ഉരുൾ പൊട്ടൽ ദുരന്തം: കാണാമറയത്ത് ഇനിയും 47 പേർ,അനുമതി ഇല്ലാതെ തെരച്ചില്‍ നടത്താൻ കഴിയാതെ നിസ്സാഹയതയിലാണ് പ്രദേശം

നിരവധി പേരുടെ മൃതദേഹങ്ങളും മൃതദേഹ ഭാഗങ്ങളും കണ്ടെത്തിയ ആനടിക്കാപ്പ് സൂചിപ്പാറ മേഖലയില്‍ തെരച്ചില്‍ തുടരാൻ അധികൃതർ...

Read More >>
Top Stories