#mvgovindan | എൽ.ഡി.എഫ് നേരിട്ടത് കനത്ത തിരിച്ചടി; ബി.ജെ.പിക്ക് സീറ്റ് കിട്ടിയത് അപകടം -എം.വി. ഗോവിന്ദൻ

#mvgovindan | എൽ.ഡി.എഫ് നേരിട്ടത് കനത്ത തിരിച്ചടി; ബി.ജെ.പിക്ക് സീറ്റ് കിട്ടിയത് അപകടം -എം.വി. ഗോവിന്ദൻ
Jun 20, 2024 03:10 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേരിട്ടത് കനത്ത തിരിച്ചടിയാണെന്ന് സമ്മതിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ​

തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ സംബന്ധിച്ച് എൽ.ഡി.എഫ് യോഗത്തിലെ വിലയിരുത്തലിനെ കുറിച്ച് മാധ്യമപ്രവർത്തകരോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളു​ടെ മനസറിയുന്നതിൽ ഇടതുപക്ഷം പരാജയപ്പെട്ടു. ക്ഷേമപെൻഷൻ മുടങ്ങിയതും സർക്കാർ ജീവനക്കാരുടെ ഡി.എ കുടിശ്ശികയും തിരിച്ചടിയായി.

ബി.ജെ.പിക്ക് ഇക്കുറി ​കേരളത്തിൽ സീറ്റ് നേടിയത് അത്യന്തം അപകടകരമാണ്. സി.പി.എമ്മിന് 2019 പോലെ ഒരു സീറ്റിൽ തൃപ്തിപ്പെടേണ്ടി വന്നു. ജാതി സംഘടനകൾ വർഗീയ ശക്തികൾക്ക് കീഴടങ്ങി.

മതനിരപേക്ഷതക്ക് പകരം ജാതിബോധവും വർഗീയത ധ്രുവീകരമുണ്ടാക്കി. ഈഴവരിലെ ഒരു വിഭാഗം വർഗീയതയിലേക്ക് നീങ്ങുകയാണെന്നും അവർ ബി.ജെ.പിക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

എസ്.എൻ.ഡി.പിയുടെ പേരെടുത്തു പറഞ്ഞായിരുന്നു എം.വി. ഗോവിന്ദന്റെ വിമർശനം. എല്ലാ രാഷ്ടീയപാർട്ടിയുമായി ബന്ധപ്പെട്ടു നിൽക്കുന്ന എസ്.എൻ.ഡി.പി വിഭാഗം ബി.ജെ.പിയുടെ വർഗീയതയിലേക്ക് നീങ്ങുന്നതും കണ്ടു. ക്രൈസ്തവരിൽ ഒരു വിഭാഗം ബി.ജെ.പിയെ അനുകൂലിച്ചു.ചില സ്ഥലങ്ങളിൽ ബിഷപ്പുമാർ വരെ നേരിട്ടിറങ്ങി.

കോൺഗ്രസ് സർക്കാരുണ്ടാക്കുമെന്ന പ്രചാരണവും എൽ.ഡി.എഫിന് തിരിച്ചടിയായി. ന്യൂനപക്ഷവിഭാഗങ്ങളെ ഇത് കാര്യമായി ബാധിച്ചു. ജമാഅത്തെ ഇസ്‍ലാമിയും എസ്.ഡി.പി​​.ഐയും ഇടതുപക്ഷത്തിനെതിരെ പ്രവർത്തിച്ചു.

യു.ഡി.എഫിനൊപ്പം മുന്നണിയായി ഈ സംഘടനകൾ നിലകൊണ്ടുവെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ജനങ്ങൾക്കുണ്ടായ എല്ലാ തെറ്റിദ്ധാരണകളും തിരുത്തുമെന്നും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമെന്നും അദ്ദേഹം വ്യക്തമാക്കി.

#mvgovindan #admitts #mistake #left #wing #election

Next TV

Related Stories
#niyaspulikkalakath |  'രാജാവ് നഗ്നനാണ്..', അൻവറിന് പരോക്ഷ പിന്തുണയുമായി സിപിഐ ജില്ലാ കൗൺസിൽ അംഗം നിയാസ് പുളിക്കലത്ത്

Sep 26, 2024 11:55 AM

#niyaspulikkalakath | 'രാജാവ് നഗ്നനാണ്..', അൻവറിന് പരോക്ഷ പിന്തുണയുമായി സിപിഐ ജില്ലാ കൗൺസിൽ അംഗം നിയാസ് പുളിക്കലത്ത്

രാജാവ് നഗ്നനാണ്. എന്ന തലക്കെട്ടിൽ ആണ് നിയാസ് പുളിക്കലകത്തിന്‍റെ എഫ്ബി...

Read More >>
#cpm  | 'അൻവറിന്റെ നിലപാടുകൾ പാര്‍ട്ടി ശത്രുക്കള്‍ക്ക്‌ ഗവണ്‍മെന്റിനേയും, പാര്‍ട്ടിയെയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്‌' -സി പി എം

Sep 22, 2024 01:48 PM

#cpm | 'അൻവറിന്റെ നിലപാടുകൾ പാര്‍ട്ടി ശത്രുക്കള്‍ക്ക്‌ ഗവണ്‍മെന്റിനേയും, പാര്‍ട്ടിയെയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്‌' -സി പി എം

നിലപാടുകൾ തിരുത്തി പാർട്ടിയെ ദുർബലപ്പെടുത്താനുള്ള സമീപനത്തിൽനിന്ന് അൻവര്‍ പിന്തിരിയണമെന്നും സെക്രട്ടേറിയറ്റ്...

Read More >>
#PMASalam | ‘സുവ്യക്തമായ ഒരു വാചകത്തെ വളച്ചൊടിക്കുന്നത് മാധ്യമനീതിയല്ല'! കൂടെക്കിടന്ന് രാപ്പനി അറിഞ്ഞ അൻവർ ഉറക്കെ വിളിച്ചുപറയുന്നത് അതാണ്; പി എം എ സലാം

Sep 22, 2024 01:33 PM

#PMASalam | ‘സുവ്യക്തമായ ഒരു വാചകത്തെ വളച്ചൊടിക്കുന്നത് മാധ്യമനീതിയല്ല'! കൂടെക്കിടന്ന് രാപ്പനി അറിഞ്ഞ അൻവർ ഉറക്കെ വിളിച്ചുപറയുന്നത് അതാണ്; പി എം എ സലാം

മാധ്യമങ്ങൾ തന്നെ പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റ് പരിശോധിച്ചു. അതിൽ എവിടെയും അൻവറിനെ മുസ്ലിംലീഗിലേക്ക് സ്വാഗതം ചെയ്യുന്നു എന്നൊരു...

Read More >>
#PVAnwar | 'ആരും ഒരു ചുക്കും ചെയ്യാനില്ല...! ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്'; വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി അന്‍വര്‍

Sep 21, 2024 07:55 PM

#PVAnwar | 'ആരും ഒരു ചുക്കും ചെയ്യാനില്ല...! ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്'; വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി അന്‍വര്‍

ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും,പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും ഒപ്പമുണ്ട്, അത് മതി തനിക്കെന്നും അന്‍വര്‍...

Read More >>
#PVAnwar |  'ഇ.എം.എസ് പഴയ കോൺഗ്രസുകാരനല്ലേ'? 'തന്നെ ചവിട്ടിപ്പുറത്താക്കിയാലും മുഖ്യമന്ത്രിയെ തള്ളിപ്പറയില്ല' -പി വി അൻവർ

Sep 21, 2024 07:38 PM

#PVAnwar | 'ഇ.എം.എസ് പഴയ കോൺഗ്രസുകാരനല്ലേ'? 'തന്നെ ചവിട്ടിപ്പുറത്താക്കിയാലും മുഖ്യമന്ത്രിയെ തള്ളിപ്പറയില്ല' -പി വി അൻവർ

മുഖ്യമന്ത്രിയ്ക്ക് പി.ശശിയെ വിശ്വാസമാണെന്നും തനിക്ക് ആ വിശ്വാസമില്ലെന്നും അദ്ദേഹം...

Read More >>
Top Stories