( www.truevisionnews.com ) ചൂട് കാലത്താണ് സൺ ടാൺ ഉണ്ടാകുന്നത്. സൺ ടാൻ മുഖത്തും കഴുത്തിലും മാത്രമല്ല കാലുകളെയും ബാധിക്കാം. സൂര്യൻ്റെ അൾട്രാവയലറ്റ് രശ്മികൾ എക്സ്പോഷർ ചെയ്യുന്നതിനാൽ പാദങ്ങളിലെ ചർമ്മം കറുപ്പ് നിറത്തിലേക്ക് മാറുന്നു.
അൾട്രാവയലറ്റ് രശ്മികളോടുള്ള പ്രതികരണമായി ചർമ്മത്തിൻ്റെ നിറത്തിന് കാരണമാകുന്ന പിഗ്മെൻ്റായ മെലാനിൻ കൂടുതൽ ഉത്പാദിപ്പിക്കുമ്പോഴാണ് ടാനിംഗ് സംഭവിക്കുന്നത്. പാദങ്ങളിൽ സൺ ടാൻ നീക്കം ചെയ്യുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകളിതാ.
കറ്റാർവാഴ ജെൽ : കറ്റാർവാഴ ജെൽ ഉറങ്ങാൻ പോകുന്നതിന് മുമ്പ് പാദങ്ങളിൽ പുരട്ടുക. തുടർന്ന് രാവിലെ കഴുകുക. കറ്റാർവാഴ പിഗ്മെൻ്റേഷൻ കുറയ്ക്കാൻ സഹായിക്കും.
വെള്ളരിക്ക നീര് : വെള്ളരിക്ക നീര് റോസ് വാട്ടർ ചേർത്ത് പാദങ്ങളിൽ പുരട്ടുക. കുക്കുമ്പർ ജ്യൂസ് പാദങ്ങളിൽ ഏകദേശം 20 മിനിറ്റ് നേരം ഇട്ടേക്കുക. ശേഷം കഴുകി കളയുക. കുക്കുമ്പർ ചർമ്മത്തെ തണുപ്പിക്കുകയും ടാൻ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
തെെരും മഞ്ഞളും : ഒരു ടേബിൾസ്പൂൺ തൈരിൽ അൽപം മഞ്ഞൾ ചേർത്ത് പാദങ്ങളിൽ പുരട്ടുക. ഈ മിശ്രിതം പാദങ്ങളിൽ പുരട്ടി 20 മുതൽ 30 മിനിറ്റ് വരെ ഇട്ടേക്കുക. തൈരിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് സൺ ടാൻ കുറയ്ക്കുന്നതിന് സഹായിക്കും.
തക്കാളി : പാദങ്ങളിൽ ഫ്രഷ് തക്കാളി പൾപ്പ് പുരട്ടി 15 മുതൽ 20 മിനിറ്റ് നേരം ഇട്ടേക്കുക. തക്കാളിയ്ക്ക് പ്രകൃതിദത്തമായ ബ്ലീച്ചിംഗ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
ഉരുളക്കിഴങ്ങ്: ഉരുളക്കിഴങ്ങ് പേസ്റ്റ് പാദങ്ങളിൽ ടാനുള്ള ഭാഗങ്ങളിൽ 20 മുതൽ 30 മിനിറ്റ് നേരം ഇട്ടേക്കുക. ഉരുളക്കിഴങ്ങ് ജ്യൂസിൽ എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് വരണ്ട ചർമ്മം അകറ്റുന്നതിനും സൺ ടാൻ നീക്കം ചെയ്യുന്നതിനും സഹായിക്കും.
#tips #to #remove #sun #tan #feet