#whatsapp | വീഡിയോ കോളിംഗിന് ഫില്‍ട്ടറുകളും ഇഫക്ടുകളും എഡിറ്റിംഗും; വിപ്ലവകരമായ അപ്‌ഡേറ്റിന് വാട്‌സ്ആപ്പ്

#whatsapp | വീഡിയോ കോളിംഗിന് ഫില്‍ട്ടറുകളും ഇഫക്ടുകളും എഡിറ്റിംഗും; വിപ്ലവകരമായ അപ്‌ഡേറ്റിന് വാട്‌സ്ആപ്പ്
Jun 20, 2024 12:47 PM | By Athira V

( www.truevisionnews.com ) അപ്‌ഡേറ്റുകള്‍ അവതരിപ്പിക്കുന്നതില്‍ ഒരു മടിയുമില്ലാത്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് മെറ്റയുടെ വാട്‌സ്ആപ്പ്. 2015ല്‍ ആരംഭിച്ചതിന് ശേഷം വാട്‌സ്‌ആപ്പിലെ മെസേജ്, കോളിംഗ്, വീഡിയോ കോളിംഗ്, ഫയല്‍ അയക്കല്‍ രീതികളിലൊക്കെ ഏറെ മാറ്റങ്ങളും പുതുമയുമുണ്ടായി.

സമീപകാലത്ത് അനേകം പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന വാട്‌സ്ആപ്പ് എആര്‍ (ഓഗ്‌മെന്‍റഡ് റിയാലിറ്റി) ഫീച്ചറുകള്‍ കൊണ്ട് ഓഡിയോ, വീഡിയോ കോളുകള്‍ ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ്.

വാട്‌സ്ആപ്പിനെ കൂടുതല്‍ മികവുറ്റതാക്കും എന്ന പ്രതീക്ഷയോടെ എആര്‍ ഫീച്ചറുകള്‍ വീഡിയോ കോളുകളില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് മാതൃ കമ്പനിയായ മെറ്റ. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിട്ടുള്ള 2.24.13.14 ബീറ്റ വേര്‍ഷനിലാണ് പുതിയ അപ്‌ഡേറ്റുകള്‍ വരിക. ഇതോടെ വാട്‌സ്ആപ്പ് വീഡിയോ കോളുകള്‍ കസ്റ്റമൈസ് ചെയ്യാനാകും.

വീഡിയോ കോളുകള്‍ വിളിക്കുമ്പോള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഇഫക്ടുകളും ഫേഷ്യല്‍ ഫില്‍ട്ടറുകളും വാട്‌സ്ആപ്പ് 2.24.13.14 ബീറ്റ വേര്‍ഷനില്‍ പരീക്ഷിക്കുന്നതായാണ് WABetaInfoയുടെ റിപ്പോര്‍ട്ട്.

ഇതുവഴി വീഡിയോ കോളുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കാം എന്ന് വാട്‌സ്‌ആപ്പ് കണക്കുകൂട്ടുന്നു. വീഡിയോ കോളുകളില്‍ അവതാറുകള്‍ ഉപയോഗിക്കാനുള്ള സംവിധാനവും ഉടനെത്തും. ഇത് ക്രിയേറ്റിവിറ്റിയും കൗതുകകരവും മാത്രമല്ല, വീഡിയോ കോള്‍ വിളിക്കുന്നയാളുടെ സ്വകാര്യത ഉറപ്പുവരുത്തുകയും ചെയ്യുന്ന ഫീച്ചറാവും.

സ്‌കിന്‍ മനോഹരമാക്കാന്‍ ടച്ച്-അപ് ടൂളും പ്രകാശവും കാഴ്‌ചയും കൂട്ടാന്‍ ലോ-ലൈറ്റ് മോഡും എആര്‍ സാങ്കേതികവിദ്യയുടെ അകമ്പടിയില്‍ വരികയാണ്. വീഡിയോ കോളുകള്‍ വിളിക്കുമ്പോള്‍ പശ്ചാത്തലം (ബാക്ക്‌ഗ്രൗണ്ട്) എഡിറ്റ് ചെയ്യാനും സംവിധാനമുണ്ടാകും. ഭാവിയില്‍ വാട്‌സ്ആപ്പിന്‍റെ ഡെസ്ക്‌ടോപ് വേര്‍ഷനിലും ബാക്ക്‌ഗ്രൗണ്ട് എഡിറ്റിംഗ് സംവിധാനമെത്തും.

അതേസമയം ഓഗ്‌മെന്‍റഡ് റിയാലിറ്റി ഉപയോഗിച്ചുള്ള മാറ്റങ്ങള്‍ പൂര്‍ണമായും അറിവായിട്ടില്ല. വാട്‌സ്ആപ്പിന്‍റെ ഭാവി അപ്‌ഡേറ്റുകളിലാവും ഓഡിയോ, വീഡിയോ കോളുകളിലെ എആര്‍ മാറ്റം വരിക.

#whatsapp #working #on #an #ar #feature #for #call #effects #filters

Next TV

Related Stories
#realme | റിയല്‍മിയുടെ പുതിയ ഫോണ്‍ നാളെ ഇന്ത്യന്‍ വിപണിയില്‍

Jun 27, 2024 02:35 PM

#realme | റിയല്‍മിയുടെ പുതിയ ഫോണ്‍ നാളെ ഇന്ത്യന്‍ വിപണിയില്‍

എന്‍ട്രി ലെവലില്‍ വരുന്ന ഫോര്‍ ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 7699 രൂപയാണ് വില...

Read More >>
#tech |  ഫേസ്ബുക്ക് പരസ്യങ്ങളിലൂടെ വലയിലാക്കുന്നത് ആദ്യ ഘട്ടം, പിന്നെ കൃത്യമായ പ്ലാനിം​ഗ്; മുന്നറിയിപ്പുമായി പൊലീസ്

Jun 26, 2024 03:36 PM

#tech | ഫേസ്ബുക്ക് പരസ്യങ്ങളിലൂടെ വലയിലാക്കുന്നത് ആദ്യ ഘട്ടം, പിന്നെ കൃത്യമായ പ്ലാനിം​ഗ്; മുന്നറിയിപ്പുമായി പൊലീസ്

അവർക്ക് പണം ലഭിച്ചു എന്നു തെളിയിക്കാൻ സ്ക്രീൻഷോട്ടുകളും പങ്കുവെയ്ക്കും. എന്നാൽ, ആ ഗ്രൂപ്പിൽ നിങ്ങൾ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ...

Read More >>
#NASA | ഭൂമിയെ ലക്ഷ്യമിട്ട് ഛിന്നഗ്രഹം; കൂട്ടിയിടിക്ക് 72 ശതമാനം സാധ്യതയെന്ന് നാസ

Jun 25, 2024 01:24 PM

#NASA | ഭൂമിയെ ലക്ഷ്യമിട്ട് ഛിന്നഗ്രഹം; കൂട്ടിയിടിക്ക് 72 ശതമാനം സാധ്യതയെന്ന് നാസ

നിലവിൽ ബഹിരാകാശത്തെ ഛിന്നഗ്രഹങ്ങൾ വലിയ സുരക്ഷാഭീഷണി സൃഷ്ടിക്കുന്നില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു....

Read More >>
#Tech | എക്‌സിൽ ഇനി അഡൽറ്റ് വിഡിയോകളും പോസ്റ്റ് ചെയ്യാം; എന്നാൽ ചിലർക്ക് കാണാൻ പറ്റില്ല

Jun 25, 2024 12:57 PM

#Tech | എക്‌സിൽ ഇനി അഡൽറ്റ് വിഡിയോകളും പോസ്റ്റ് ചെയ്യാം; എന്നാൽ ചിലർക്ക് കാണാൻ പറ്റില്ല

ഇപ്പോഴിതാ ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള കമ്പനി കണ്ടെന്റ് മോഡറേഷന്‍ നിയമങ്ങളിൽ ചില്ലറ മാറ്റങ്ങളൊക്കെ...

Read More >>
#Google | പ്രൈവസി മുഖ്യം, ഓര്‍മ്മിപ്പിച്ച് ഗൂഗിൾ; ടൈംലൈൻ ഫീച്ചറിനായുള്ള വെബ് ആക്‌സസ് നിർത്തുന്നു

Jun 24, 2024 10:15 AM

#Google | പ്രൈവസി മുഖ്യം, ഓര്‍മ്മിപ്പിച്ച് ഗൂഗിൾ; ടൈംലൈൻ ഫീച്ചറിനായുള്ള വെബ് ആക്‌സസ് നിർത്തുന്നു

കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ടൈംലൈൻ ഫീച്ചറിനായുള്ള വെബ് ആക്‌സസാണ് ഗൂഗിൾ മാപ്സ് നിർത്തുന്നത്. നിർത്തലാക്കിയ ശേഷവും ടൈംലൈൻ ഡേറ്റ...

Read More >>
#nasapredicts | ഭൂമിയിൽ ഛിന്ന​ഗ്രഹം ഇടിക്കാൻ 72 ശതമാനം സാധ്യത; കൃത്യമായ വർഷവും ദിവസവും പ്രവചിച്ച് നാസ

Jun 23, 2024 05:10 PM

#nasapredicts | ഭൂമിയിൽ ഛിന്ന​ഗ്രഹം ഇടിക്കാൻ 72 ശതമാനം സാധ്യത; കൃത്യമായ വർഷവും ദിവസവും പ്രവചിച്ച് നാസ

നാസയെ കൂടാതെ, വിവിധ യുഎസ് സർക്കാർ ഏജൻസികളിൽ നിന്നും അന്താരാഷ്ട്ര ഏജൻസികളിൽ നിന്നുമുള്ള നൂറോളം പ്രതിനിധികൾ പരിപാടിയിൽ...

Read More >>
Top Stories