#Oppoa3 | കീശ കാലിയാക്കാത്ത ഒപ്പോ എ3 പ്രോ വരുന്നു; ഇന്ത്യന്‍ മോഡലിന് ലുക്കിലും വര്‍ക്കിലും ചൈനയില്‍ നിന്ന് വ്യത്യാസം

#Oppoa3 | കീശ കാലിയാക്കാത്ത ഒപ്പോ എ3 പ്രോ വരുന്നു; ഇന്ത്യന്‍ മോഡലിന് ലുക്കിലും വര്‍ക്കിലും ചൈനയില്‍ നിന്ന് വ്യത്യാസം
Jun 20, 2024 11:33 AM | By Sreenandana. MT

ദില്ലി:(truevisionnews.com) ഒപ്പോ എ3 പ്രോ സ്‌മാര്‍ട്ട്‌ഫോണിന്‍റെ ചിത്രങ്ങള്‍ ലീക്കായി. ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയില്‍ ഇറങ്ങിയ ഒപ്പോ എ3 പ്രോയില്‍ നിന്ന് ചില മാറ്റങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്തുന്ന മോഡലിലുണ്ടാകും.

 കാത്തിരിപ്പിനൊടുവില്‍ ഒപ്പോ എ3 പ്രോ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുകയാണ്. ചൈനയില്‍ ഇറങ്ങിയ മോഡലില്‍ നിന്ന് ഡിസൈനിലും സ്പെസിഫിക്കേഷനുകളിലും ഒപ്പോ എ3 പ്രോയുടെ ഇന്ത്യന്‍ മോഡലിന് മാറ്റങ്ങളുണ്ടാകും. എട്ട് ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡലിന് 17,999 രൂപയാണ് പ്രതീക്ഷിക്കുന്നത്.

8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് വില 19,999 രൂപയാകുമെന്ന് കരുതുന്നു. ഗോളാക‍ൃതിയിലുള്ള ക്യാമറ മൊഡ്യൂളിന് പകരം ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് ഇന്ത്യന്‍ മോഡലിലുണ്ടാവുക. സ്ക്രീനിന്‍റെ വശങ്ങളില്‍ കട്ടികൂടിയ എജ്‌ഡോടെയാണ് ഫോണിന്‍റെ രൂപ കല്‍പന. 120Hz എല്‍സിഡി സ്‌ക്രീനാണ് ഫോണിന് പ്രതീക്ഷിക്കുന്നത്.

50 മെഗാപിക്‌സല്‍ പ്രൈമറി റിയര്‍ സെന്‍സറും 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സുമാണ് ഒപ്പോ എ3 പ്രോയിലുള്ളത്. 16 മെഗാപിക്‌സിലായിരിക്കും മുന്‍ഭാഗത്തെ ക്യാമറ വരിക. 5,100 എംഎഎച്ച് ബാറ്ററിയില്‍ 45 വാട്ട് സൂപ്പര്‍വോക് ഫ്ലാഷ് ചാര്‍ജിംഗ് ടെക്‌നോളജിയാവും ഒപ്പോ എ3 പ്രോയുടെ ഇന്ത്യന്‍ വേരിയന്‍റിലുണ്ടാവുക. ആന്‍ഡ്രോയ്‌ഡ് 14നായിരിക്കും ഒഎസ്. കമ്പനിയുടെ ഗ്രേറ്റര്‍ നോയിഡയിലെ പ്ലാന്‍റിലാണ് ഒപ്പോ എ3 പ്രോ നിര്‍മിക്കുന്നത് എന്നാണ് വിവരം.  

#Oppo #A3 #Pro #comes #pocket #emptying; #Indian #model #differs #China #looks #work

Next TV

Related Stories
#hypersonicmissiletest | ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ കരുത്ത്; ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയം

Nov 17, 2024 08:55 PM

#hypersonicmissiletest | ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ കരുത്ത്; ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയം

സൈനികരംഗത്ത് ഇന്ത്യ വലിയ മുന്നേറ്റമാണ് ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണ വിജയത്തിലൂടെ...

Read More >>
#mesyatsevisland | മനോഹര ദ്വീപ്  വെള്ളത്തിൽ അപ്രത്യക്ഷമായതായി കണ്ടെത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

Nov 16, 2024 10:54 PM

#mesyatsevisland | മനോഹര ദ്വീപ് വെള്ളത്തിൽ അപ്രത്യക്ഷമായതായി കണ്ടെത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

പഠനത്തിന്‍റെ ഭാഗമായി നടത്തിയ സാറ്റ്‌ലൈറ്റ് ചിത്രങ്ങളുടെ വിശകലനമാണ് ഈ കണ്ടെത്തലിലേക്ക് കുട്ടി ഗവേഷകരെ...

Read More >>
#Lenovo | പ്രൊഫഷണലുകളെ  ലക്ഷ്യമിട്ട് ലെനോവോയുടെ പുതിയ ടാബ്ലെറ്റും ലാപ്ടോപ്പും

Nov 16, 2024 03:37 PM

#Lenovo | പ്രൊഫഷണലുകളെ ലക്ഷ്യമിട്ട് ലെനോവോയുടെ പുതിയ ടാബ്ലെറ്റും ലാപ്ടോപ്പും

ലെനോവോ ടാബ് കെ11 വിപണിയിലെ വ്യത്യസ്ത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വ്യവസായങ്ങള്‍ക്കും പ്രൊഫഷണലുകള്‍ക്കും അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന...

Read More >>
#upi | ഗൂഗിൾ പേയും ഫോൺപേയും ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; മാറ്റങ്ങളുമായി യുപിഐ

Nov 4, 2024 12:41 PM

#upi | ഗൂഗിൾ പേയും ഫോൺപേയും ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; മാറ്റങ്ങളുമായി യുപിഐ

നവംബർ ഒന്നുമുതൽ യുപിഐ ലൈറ്റിലൂടെയുള്ള ഇടപാടുകളുടെ പരിധി...

Read More >>
#WhatsApp | വാട്സ്ആപ്പ് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; നിങ്ങള്‍ ഒരുപാട് ആഗ്രഹിച്ച പുതിയ അപ്‌ഡേറ്റ് ഇതാ എത്തി

Oct 28, 2024 01:23 PM

#WhatsApp | വാട്സ്ആപ്പ് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; നിങ്ങള്‍ ഒരുപാട് ആഗ്രഹിച്ച പുതിയ അപ്‌ഡേറ്റ് ഇതാ എത്തി

ചാനല്‍ ഫോളോ ചെയ്യാന്‍ ഉയോക്താക്കള്‍ക്ക് ഇനി ലിങ്ക് അയയ്ക്കേണ്ടതില്ല. പകരം, അവര്‍ക്ക് സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന ഒരു ക്യുആര്‍ കോഡ് പങ്കിടാന്‍...

Read More >>
Top Stories