#Whatsapp | വോയ്‌സ് മെസേജ് ടെക്സ്റ്റാക്കി മാറ്റാം; വാട്‌സാപ്പില്‍ പുതിയ 'ട്രാന്‍സ്‌ക്രൈബ്' ഫീച്ചര്‍ വരുന്നു......

#Whatsapp | വോയ്‌സ് മെസേജ് ടെക്സ്റ്റാക്കി മാറ്റാം; വാട്‌സാപ്പില്‍ പുതിയ 'ട്രാന്‍സ്‌ക്രൈബ്' ഫീച്ചര്‍ വരുന്നു......
Jun 18, 2024 05:23 PM | By Sreenandana. MT

(truevisionnews.com)ദൈര്‍ഘ്യമേറിയ സന്ദേശങ്ങള്‍ ടൈപ്പ് ചെയ്യാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് ഏറെ ഉപകാരപ്രദമാണ് വാട്‌സാപ്പിലെ വോയ്‌സ് മെസേജുകള്‍. അറിയിക്കാനുള്ള സന്ദേശം സ്വന്തം ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്തയക്കാം. ഇന്നാല്‍ ഇതിന് സമാനമായ മറ്റൊരു പ്രശ്‌നം സന്ദേശങ്ങളുടെ സ്വീകര്‍ത്താവും നേരിടുന്നുണ്ടാവാം.

വാട്‌സാപ്പില്‍ വരുന്ന ശബ്ദ സന്ദേശങ്ങള്‍ ലൗഡ്‌സ്പീക്കര്‍ വഴിയോ, റിസീവര്‍ വഴിയോ കേള്‍ക്കാന്‍ പറ്റിയ സാഹചര്യത്തില്‍ ആയിരിക്കണം എന്നില്ല അയാള്‍. സന്ദേശങ്ങള്‍ വായിക്കുകയാവും എളുപ്പം.

വാട്‌സാപ്പ് അവതരിപ്പിക്കാനൊരുങ്ങുന്ന പുതിയ ട്രാസ്‌ക്രൈബ് ഓപ്ഷന്‍ അതിന് വേണ്ടിയുള്ളത്. റെക്കോര്‍ഡ് ചെയ്തയക്കുന്ന ശബ്ദ സന്ദേശങ്ങളെ ടെക്‌സ്റ്റ് ആക്കി മാറ്റാനും തര്‍ജ്ജമ ചെയ്യാനും ഇതുവഴി സാധിക്കും. ഹിന്ദി, സ്പാനിഷ്, പോര്‍ച്ചുഗീസ്, റഷ്യന്‍, ഇംഗ്ലീഷ് ഉള്‍പ്പടെയുള്ള ഭാഷകളിലാവും തുടക്കത്തില്‍ ഈ സൗകര്യം ലഭിക്കുക.

വാട്‌സാപ്പിന്റെ 2.24.7.8 ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷനിലാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നത്. വോയ്‌സ് ട്രാന്‍സ്‌ക്രിപ്റ്റ് ഭാഷ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഇതുവഴി വാട്‌സാപ്പിലെത്തും. ശേഷം വാട്‌സാപ്പില്‍ വരുന്ന ശബ്ദസന്ദേശങ്ങളെ ട്രാന്‍സ്‌ക്രൈബ് ചെയ്യാനാവും.

ഫോണില്‍ തന്നെയാവും ഈ ഫീച്ചറിന്റെ പ്രൊസസിങ് നടക്കുക എന്നാണ് വിവരം.അതിനാല്‍ സന്ദേശങ്ങള്‍ ട്രാന്‍സ്‌ക്രൈബ് ചെയ്യാനായി പുറത്തുള്ള സെര്‍വറുകളിലേക്ക് അയക്കില്ല. ശബ്ദ സന്ദേശങ്ങളുടെ എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണിത്.

#Voice #messages #converted #text; #New '#Transcribe' #feature #coming #WhatsApp

Next TV

Related Stories
#hypersonicmissiletest | ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ കരുത്ത്; ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയം

Nov 17, 2024 08:55 PM

#hypersonicmissiletest | ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ കരുത്ത്; ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയം

സൈനികരംഗത്ത് ഇന്ത്യ വലിയ മുന്നേറ്റമാണ് ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണ വിജയത്തിലൂടെ...

Read More >>
#mesyatsevisland | മനോഹര ദ്വീപ്  വെള്ളത്തിൽ അപ്രത്യക്ഷമായതായി കണ്ടെത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

Nov 16, 2024 10:54 PM

#mesyatsevisland | മനോഹര ദ്വീപ് വെള്ളത്തിൽ അപ്രത്യക്ഷമായതായി കണ്ടെത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

പഠനത്തിന്‍റെ ഭാഗമായി നടത്തിയ സാറ്റ്‌ലൈറ്റ് ചിത്രങ്ങളുടെ വിശകലനമാണ് ഈ കണ്ടെത്തലിലേക്ക് കുട്ടി ഗവേഷകരെ...

Read More >>
#Lenovo | പ്രൊഫഷണലുകളെ  ലക്ഷ്യമിട്ട് ലെനോവോയുടെ പുതിയ ടാബ്ലെറ്റും ലാപ്ടോപ്പും

Nov 16, 2024 03:37 PM

#Lenovo | പ്രൊഫഷണലുകളെ ലക്ഷ്യമിട്ട് ലെനോവോയുടെ പുതിയ ടാബ്ലെറ്റും ലാപ്ടോപ്പും

ലെനോവോ ടാബ് കെ11 വിപണിയിലെ വ്യത്യസ്ത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വ്യവസായങ്ങള്‍ക്കും പ്രൊഫഷണലുകള്‍ക്കും അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന...

Read More >>
#upi | ഗൂഗിൾ പേയും ഫോൺപേയും ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; മാറ്റങ്ങളുമായി യുപിഐ

Nov 4, 2024 12:41 PM

#upi | ഗൂഗിൾ പേയും ഫോൺപേയും ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; മാറ്റങ്ങളുമായി യുപിഐ

നവംബർ ഒന്നുമുതൽ യുപിഐ ലൈറ്റിലൂടെയുള്ള ഇടപാടുകളുടെ പരിധി...

Read More >>
#WhatsApp | വാട്സ്ആപ്പ് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; നിങ്ങള്‍ ഒരുപാട് ആഗ്രഹിച്ച പുതിയ അപ്‌ഡേറ്റ് ഇതാ എത്തി

Oct 28, 2024 01:23 PM

#WhatsApp | വാട്സ്ആപ്പ് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; നിങ്ങള്‍ ഒരുപാട് ആഗ്രഹിച്ച പുതിയ അപ്‌ഡേറ്റ് ഇതാ എത്തി

ചാനല്‍ ഫോളോ ചെയ്യാന്‍ ഉയോക്താക്കള്‍ക്ക് ഇനി ലിങ്ക് അയയ്ക്കേണ്ടതില്ല. പകരം, അവര്‍ക്ക് സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന ഒരു ക്യുആര്‍ കോഡ് പങ്കിടാന്‍...

Read More >>
Top Stories