#murder | യുവതിയെ കാമുകൻ സ്‌പാനർ ഉപയോഗിച്ച് ക്രൂരമായി കുത്തി കൊലപ്പെടുത്തി; കാഴ്ചക്കാരായി നിന്ന് ജനം

#murder | യുവതിയെ കാമുകൻ സ്‌പാനർ ഉപയോഗിച്ച് ക്രൂരമായി കുത്തി കൊലപ്പെടുത്തി; കാഴ്ചക്കാരായി നിന്ന്  ജനം
Jun 18, 2024 04:21 PM | By Athira V

വസായ്: ( www.truevisionnews.com ) ചിഞ്ച്പാഡയിൽ യുവതിയെ കാമുകൻ സ്‌പാനർ ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തി. 20 വയസ്സുള്ള ആരതി എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. റോഡിന് നടുവിൽ വെച്ച് രോഹിത് യാദവ് എന്ന 29 കാരനായ അക്രമി യുവതിയുടെ തലയിലും നെഞ്ചിലും തുടരെ തുടരെ കുത്തുകയായിരുന്നു.

സംഭവസ്ഥലത്തുവെച്ചുതന്നെ ആരതി മരണപ്പെട്ടു. രണ്ട് വർഷത്തെ പ്രണയ ബന്ധത്തിന് ശേഷം അടുത്തിടെ ഉണ്ടായ വേർപിരിയലാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. കാഴ്ചക്കാരായി നിരവധി പേർ എത്തിയിട്ടും ആരും ആക്രമണം തടയാൻ തുനിഞ്ഞില്ല.

അനക്കമില്ലാതെ റോഡിൽ വീണുകിടന്ന യുവതിയെ അക്രമി ക്രൂരമായി ആക്രമിക്കുന്നതിന്‍റെ വീഡിയോ ദ‍ൃശ‍്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

രക്തത്തിൽ കുളിച്ചുകിടക്കുന്ന യുവതിയെ സഹായിക്കാൻ യാതൊരു ശ്രമവും നടത്താതെ വാഹനമോടിക്കുന്നവരുൾപ്പെടെ കടന്നുപോകുന്നത് ദ‍ൃശ‍്യങ്ങളിൽ വ്യക്തമാണ്. പ്രണയം നിരസിച്ചതിനെ തുടർന്നുണ്ടായ ക്രൂരതയിൽ കാഴ്ചക്കാരായി നിന്നവർക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വൻ വിമർശനമാണുള്ളത്.

#man #kills #woman #public #road

Next TV

Related Stories
#murdercase | കൊലപാതകം തന്നെ, 28കാരനെ കാറിൽ തീപിടിച്ച് മരിച്ച സംഭവം; പിന്നിൽ ഉറ്റസുഹൃത്തുക്കൾ, തുടൽ മുറുക്കി കൊലപ്പെടുത്തി, ലക്ഷ്യം സ്വർണം

Oct 24, 2024 03:22 PM

#murdercase | കൊലപാതകം തന്നെ, 28കാരനെ കാറിൽ തീപിടിച്ച് മരിച്ച സംഭവം; പിന്നിൽ ഉറ്റസുഹൃത്തുക്കൾ, തുടൽ മുറുക്കി കൊലപ്പെടുത്തി, ലക്ഷ്യം സ്വർണം

സുഹൃത്തുക്കൾ സ്വർണത്തിനായി സഞ്ജയിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ്...

Read More >>
#AffairSuspicion | അവിഹിതബന്ധമുണ്ടെന്ന് സംശയം; ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തി യുവാവ്

Oct 23, 2024 03:14 PM

#AffairSuspicion | അവിഹിതബന്ധമുണ്ടെന്ന് സംശയം; ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തി യുവാവ്

കൊലപാതകത്തിന് ശേഷം മൂന്ന് ആൺമക്കളുമൊത്ത് പോലീസ് സ്‌റ്റേഷനിലെത്തി താൻ ഭാര്യയെ കൊലപ്പെടുത്തിയെന്നും അറസ്റ്റ് ചെയ്യണമെന്നും പോലീസിനോട്...

Read More >>
#AutorickshawDriver | വാക്ക് തര്‍ക്കം; ഓട്ടോറിക്ഷാ തൊഴിലാളി കുത്തേറ്റു മരിച്ചു, ഒരാൾ കസ്റ്റഡിയിൽ

Oct 23, 2024 06:13 AM

#AutorickshawDriver | വാക്ക് തര്‍ക്കം; ഓട്ടോറിക്ഷാ തൊഴിലാളി കുത്തേറ്റു മരിച്ചു, ഒരാൾ കസ്റ്റഡിയിൽ

കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ രഞ്ജിത്ത് സംഭവസ്ഥലത്തുവച്ച് മരിച്ചു. കൃത്യത്തിനുശേഷം ലക്ഷ്മണന്‍ പോലീസില്‍...

Read More >>
#poisoning | ഭർത്താവിന്റെ ദീർഘായുസിന് വ്രതമെടുത്തു; തൊട്ടുപിന്നാലെ ഭക്ഷണത്തിൽ വിഷം കൊടുത്ത് കൊന്ന് യുവതി

Oct 21, 2024 05:29 PM

#poisoning | ഭർത്താവിന്റെ ദീർഘായുസിന് വ്രതമെടുത്തു; തൊട്ടുപിന്നാലെ ഭക്ഷണത്തിൽ വിഷം കൊടുത്ത് കൊന്ന് യുവതി

ദമ്പതികൾ ഒരുമിച്ച് ഭക്ഷണം കഴിച്ചതിന് ശേഷം സവിത ശൈലേഷിനോട് അയൽവാസിയുടെ വീട്ടിൽ പോകാൻ ആവശ്യപ്പെടുകയും തുടർന്ന് യുവതി ഓടി...

Read More >>
#Chhattisgarh | മുത്തശ്ശിയെ കൊലപ്പെടുത്തി രക്തം ശിവലിംഗത്തില്‍ അര്‍പ്പിച്ച്‌ യുവാവ്; കൊലയ്ക്ക് ശേഷം ത്രിശൂലം കഴുത്തില്‍ കുത്തിയിറക്കി ആത്മഹത്യ ശ്രമം

Oct 20, 2024 07:25 PM

#Chhattisgarh | മുത്തശ്ശിയെ കൊലപ്പെടുത്തി രക്തം ശിവലിംഗത്തില്‍ അര്‍പ്പിച്ച്‌ യുവാവ്; കൊലയ്ക്ക് ശേഷം ത്രിശൂലം കഴുത്തില്‍ കുത്തിയിറക്കി ആത്മഹത്യ ശ്രമം

സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ധംധ ഏരിയയിലെ പോലീസ് സബ് ഡിവിഷണല്‍ ഓഫീസര്‍ സഞ്ജയ് പുണ്ഡിര്‍...

Read More >>
Top Stories










Entertainment News