പത്തനാപുരം: (truevisionnews.com) വാക്ക് തര്‍ക്കത്തെത്തുടര്‍ന്ന് ഓട്ടോറിക്ഷാ തൊഴിലാളി കുത്തേറ്റു മരിച്ചു. മൈലം തെക്കേക്കര പുള്ളോര്കോണം ചരുവിളപുത്തന്‍വീട്ടില്‍ രഞ്ജിത്ത്(28) ആണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് തലവൂര്‍ രണ്ടാലുംമൂട്ടില്‍ പൂക്കട നടത്തുന്ന തമിഴ്നാട് സ്വദേശി തലവൂര്‍ ചാമല പീലിക്കോട്ടുവീട്ടില് ലക്ഷ്മണനെ(46) പോലീസ് കസ്റ്റഡിയിലെടുത്തു.
കുര പതിനെട്ടാംപടി ജങ്ഷനില്‍ വച്ച് ചൊവ്വാഴ്ച രാത്രി 9.30 നായിരുന്നു സംഭവം. രഞ്ജിത്ത് ഓടിച്ചിരുന്ന ഓട്ടോ തടഞ്ഞുനിര്‍ത്തി ലക്ഷമണന് കത്തികൊണ്ട് കുത്തുകയായിരുന്നു.
കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ രഞ്ജിത്ത് സംഭവസ്ഥലത്തുവച്ച് മരിച്ചു. കൃത്യത്തിനുശേഷം ലക്ഷ്മണന് പോലീസില്‍ കീഴടങ്ങുകയായിരുന്നു.
ലക്ഷ്മണന്റെ ഭാര്യയുമായി രഞ്ജിത്തിന് അടുപ്പം ഉണ്ടെന്നാരോപിച്ച് ഇരുവരും തമ്മില്‍ നാളുകളായി പ്രശ്നം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. സംഭവദിവസം ഇവര്‍ തമ്മില്‍ ഉണ്ടായ വാക്കേറ്റം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു.
#Argument #AutorickshawDriver #stabbed #death #one #custody