Jun 18, 2024 03:54 PM

തിരുവനന്തപുരം: (truevisionnews.com)  വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ സിപിഐ രംഗത്ത്.

വയനാട്ടില്‍ സിപിഐ ശക്തമായി മത്സരം കാഴ്ച്ചവെക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയെ വേഷം കെട്ടിക്കാനായി കോൺ​ഗ്രസുകാർ കേരളത്തിലേക്ക് കൊണ്ടുവരാൻ പാടില്ലായിരുന്നു എന്നും ബിനോയ് വിശ്വം പറഞ്ഞു.

വയനാട് കുടുംബ സ്വത്താക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്ന് ബിജെപിയും കുറ്റപ്പെടുത്തിയിരുന്നു.

പ്രിയങ്ക വയനാട്ടില്‍ മത്സരിക്കുന്നതില്‍ ഇന്ത്യാ മുന്നണിയുടെ ഭാഗമായ സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്.

വയനാട്ടില്‍ ശക്തമായ പോരാട്ടം നടത്തുമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

#RahulGandhi #should #not #brought#dress #up #BenoyVishwam

Next TV

Top Stories