#murder | ദുരഭിമാനക്കൊല; പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ തയാറാകാത്ത മകളെ കഴുത്തറുത്ത് കൊന്ന് പിതാവ്

#murder | ദുരഭിമാനക്കൊല; പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ തയാറാകാത്ത മകളെ കഴുത്തറുത്ത് കൊന്ന് പിതാവ്
Jun 18, 2024 03:29 PM | By Athira V

ന്യൂഡൽഹി: ( www.truevisionnews.com ) പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ തയാറാകാത്ത മകളെ കൊലപ്പെടുത്തി മൃതദേഹം ഡൽഹിയിലെ കാഞ്ജവാല മേഖലയിലെ കൃഷിയിടത്തിൽ തള്ളിയ 46കാരൻ അറസ്റ്റിൽ. നന്ദ് കിഷോർ എന്നയാളാണ് അറസ്റ്റിലായത്.

കഴുത്തറുത്തും പേപ്പർ കട്ടർ ബ്ലേഡ് ഉപയോഗിച്ച് കുത്തിയും നന്ദ് കിഷോർ മകളെ കൊലപ്പെടുത്തുകയായിരുന്നു. 16ന് രാത്രി ഒമ്പത് മണിയോടെയാണ് ചാന്ദ്പൂർ ഗ്രാമത്തിലെ വയലിൽ പെൺകുട്ടി കൊല്ലപ്പെട്ടതായി കഞ്ജവാല പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചത്.

പൊലീസ് എത്തി മൃതദേഹം സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ദുരഭിമാനത്തിന്റെ പേരിൽ നടന്ന കൊലപാതകമാണെന്നാണ് പൊലീസ് പ്രാഥമിക നിഗമനത്തിലെത്തിയത്. തിങ്കളാഴ്ച രാവിലെയോടെയാണ് പ്രതി നന്ദ് കിഷോറിനെ പോലീസ് അറസ്റ്റ് ചെയ്തത്.

മകൾ മറ്റൊരു ജാതിയിൽപ്പെട്ട ആൺകുട്ടിയുമായി അടുപ്പത്തിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രതി മകളെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും പ്രണയത്തിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു.

എന്നാൽ, മകൾ സമ്മതിക്കാതായതോടെ പേപ്പർ കട്ടർ എടുത്ത് കുത്തുകയുമായിരുന്നു. കുത്തേറ്റ് കുഴഞ്ഞുവീണ മകളുടെ കഴുത്തറത്ത് പ്രതി സ്ഥലത്ത് നിന്ന് ഓടിപ്പോയി. കുറ്റകൃത്യത്തിന് ഉപയോഗിച്ച പേപ്പർ കട്ടിംഗ് ബ്ലേഡ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

#delhi #man #kills #daughter

Next TV

Related Stories
#murdercase | കൊലപാതകം തന്നെ, 28കാരനെ കാറിൽ തീപിടിച്ച് മരിച്ച സംഭവം; പിന്നിൽ ഉറ്റസുഹൃത്തുക്കൾ, തുടൽ മുറുക്കി കൊലപ്പെടുത്തി, ലക്ഷ്യം സ്വർണം

Oct 24, 2024 03:22 PM

#murdercase | കൊലപാതകം തന്നെ, 28കാരനെ കാറിൽ തീപിടിച്ച് മരിച്ച സംഭവം; പിന്നിൽ ഉറ്റസുഹൃത്തുക്കൾ, തുടൽ മുറുക്കി കൊലപ്പെടുത്തി, ലക്ഷ്യം സ്വർണം

സുഹൃത്തുക്കൾ സ്വർണത്തിനായി സഞ്ജയിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ്...

Read More >>
#AffairSuspicion | അവിഹിതബന്ധമുണ്ടെന്ന് സംശയം; ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തി യുവാവ്

Oct 23, 2024 03:14 PM

#AffairSuspicion | അവിഹിതബന്ധമുണ്ടെന്ന് സംശയം; ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തി യുവാവ്

കൊലപാതകത്തിന് ശേഷം മൂന്ന് ആൺമക്കളുമൊത്ത് പോലീസ് സ്‌റ്റേഷനിലെത്തി താൻ ഭാര്യയെ കൊലപ്പെടുത്തിയെന്നും അറസ്റ്റ് ചെയ്യണമെന്നും പോലീസിനോട്...

Read More >>
#AutorickshawDriver | വാക്ക് തര്‍ക്കം; ഓട്ടോറിക്ഷാ തൊഴിലാളി കുത്തേറ്റു മരിച്ചു, ഒരാൾ കസ്റ്റഡിയിൽ

Oct 23, 2024 06:13 AM

#AutorickshawDriver | വാക്ക് തര്‍ക്കം; ഓട്ടോറിക്ഷാ തൊഴിലാളി കുത്തേറ്റു മരിച്ചു, ഒരാൾ കസ്റ്റഡിയിൽ

കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ രഞ്ജിത്ത് സംഭവസ്ഥലത്തുവച്ച് മരിച്ചു. കൃത്യത്തിനുശേഷം ലക്ഷ്മണന്‍ പോലീസില്‍...

Read More >>
#poisoning | ഭർത്താവിന്റെ ദീർഘായുസിന് വ്രതമെടുത്തു; തൊട്ടുപിന്നാലെ ഭക്ഷണത്തിൽ വിഷം കൊടുത്ത് കൊന്ന് യുവതി

Oct 21, 2024 05:29 PM

#poisoning | ഭർത്താവിന്റെ ദീർഘായുസിന് വ്രതമെടുത്തു; തൊട്ടുപിന്നാലെ ഭക്ഷണത്തിൽ വിഷം കൊടുത്ത് കൊന്ന് യുവതി

ദമ്പതികൾ ഒരുമിച്ച് ഭക്ഷണം കഴിച്ചതിന് ശേഷം സവിത ശൈലേഷിനോട് അയൽവാസിയുടെ വീട്ടിൽ പോകാൻ ആവശ്യപ്പെടുകയും തുടർന്ന് യുവതി ഓടി...

Read More >>
#Chhattisgarh | മുത്തശ്ശിയെ കൊലപ്പെടുത്തി രക്തം ശിവലിംഗത്തില്‍ അര്‍പ്പിച്ച്‌ യുവാവ്; കൊലയ്ക്ക് ശേഷം ത്രിശൂലം കഴുത്തില്‍ കുത്തിയിറക്കി ആത്മഹത്യ ശ്രമം

Oct 20, 2024 07:25 PM

#Chhattisgarh | മുത്തശ്ശിയെ കൊലപ്പെടുത്തി രക്തം ശിവലിംഗത്തില്‍ അര്‍പ്പിച്ച്‌ യുവാവ്; കൊലയ്ക്ക് ശേഷം ത്രിശൂലം കഴുത്തില്‍ കുത്തിയിറക്കി ആത്മഹത്യ ശ്രമം

സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ധംധ ഏരിയയിലെ പോലീസ് സബ് ഡിവിഷണല്‍ ഓഫീസര്‍ സഞ്ജയ് പുണ്ഡിര്‍...

Read More >>
Top Stories










Entertainment News