#googlegemini | മലയാളത്തിലും ചാറ്റ്‌ബോട്ടിന്‍റെ സഹായം തേടാം; ഗൂഗിള്‍ ജെമിനി ആപ്പ് ഇന്ത്യയില്‍

#googlegemini | മലയാളത്തിലും ചാറ്റ്‌ബോട്ടിന്‍റെ സഹായം തേടാം; ഗൂഗിള്‍ ജെമിനി ആപ്പ് ഇന്ത്യയില്‍
Jun 18, 2024 02:46 PM | By Athira V

ദില്ലി: ( www.truevisionnews.com ) ഗൂഗിളിന്‍റെ എഐ അസിസ്റ്റന്‍റായ 'ജെമിനി' മൊബൈല്‍ ആപ്ലിക്കേഷനായി ഇന്ത്യയിലെ സ്‌മാര്‍ട്ട്‌ഫോണുകളിലെത്തി. ഇംഗ്ലീഷും മലയാളവും അടക്കം 10 ഭാഷകളില്‍ ജെമിനി ചാറ്റ്‌ബോട്ടിന്‍റെ സേവനം ലഭ്യമാണ്.

ഐഫോണ്‍ ഉപയോക്താക്കള്‍ക്കുള്ള ജെമിനി ആപ്പ് ഉടന്‍ എത്തും എന്നും ഗൂഗിള്‍ അറിയിച്ചു. ടൈപ്പ് ചെയ്‌തോ ശബ്‌ദസന്ദേശത്തിലൂടെയോ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്‌തോ ജെമിനി ചാറ്റ്‌ബോട്ടിന്‍റെ സഹായം തേടാം.

ഗൂഗിളിന്‍റെ ജനറേറ്റീവ് എഐ ചാറ്റ്‌ബോട്ടാണ് ജെമിനി. സൂപ്പർചാർജ് ചെയ്ത ഗൂഗിള്‍ അസിസ്റ്റന്‍റിന് സമാനമാണ് ജെമിനി ആപ്ലിക്കേഷന്‍. ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി പോലെയുള്ളവയോട് മത്സരിക്കാന്‍ ഉറപ്പിച്ചാണ് ഗൂഗിള്‍ ജെമിനി എഐ അവതരിപ്പിച്ചത്. ഇപ്പോള്‍ ജെമിനിയുടെ ആന്‍ഡ്രോയ്‌ഡ് ആപ്പും പുറത്തുവന്നിരിക്കുന്നു. ഗൂഗിളിന്‍റെ ഏറ്റവും നവീനമായ എഐ സാങ്കേതികവിദ്യ ജെമിനി ആപ്പും ജെമിനി അഡ്വാന്‍സ്‌ഡും നല്‍കും എന്നാണ് വാഗ്ദാനം.

ഇംഗ്ലീഷിന് പുറമെ ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, തമിഴ്, തെലുഗു, ഉറുദു ഭാഷകളില്‍ ജെമിനി ഉപയോഗിക്കാം. ജെമിനി അഡ്വാന്‍സ്‌ഡ് ആപ്പില്‍ ഡാറ്റ അനാലിസിസും ഫയല്‍ അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനങ്ങളും പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയെ കൂടാതെ തുര്‍ക്കി, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവിടങ്ങളിലും ജെമിനി ആപ്പ് ഗൂഗിള്‍ പുറത്തിറക്കി.

https://x.com/sundarpichai/status/1802926233052946780

ജെമിനി ആപ്പ് ഇന്ത്യയില്‍ പുറത്തിറക്കിയ വിവരം ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയാണ് സാമൂഹ്യമാധ്യമമായ എക്‌സിലൂടെ (പഴയ ട്വിറ്റര്‍) അറിയിച്ചത്. 'ആകാംക്ഷ നിറയ്ക്കുന്ന വാര്‍ത്ത, ഇന്ന് ജെമിനി മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്ത്യയില്‍ പുറത്തിറക്കുകയാണ്. ഇംഗ്ലീഷിലും മറ്റ് 9 ഇന്ത്യന്‍ ഭാഷകളിലും ഈ ആപ് ലഭ്യമാണ്. ജെമിനി അഡ്വാന്‍സ്‌ഡില്‍ പ്രാദേശിക ഭാഷകള്‍ കൂടി ചേര്‍ക്കുകയാണ്' എന്നും സുന്ദര്‍ പിച്ചൈ ട്വീറ്റില്‍ കുറിച്ചു.

ജെമിനിയില്‍ അപ്‌ലോഡ് ചെയ്യുന്ന ഫയലുകള്‍ സുരക്ഷിതമായിരിക്കുമെന്നും അവ ഉപയോഗിച്ച് എഐ മോഡലുകള്‍ക്ക് ട്രെയിനിംഗ് നല്‍കില്ല എന്നും ജെമിനി എക്‌സ്‌പീരിയന്‍സസ് എഞ്ചിനീയറിംഗ് വിഭാഗം വൈസ് പ്രസിഡന്‍റ് അമര്‍ സുബ്രമണ്യ ബ്ലോഗ് പോസ്റ്റില്‍ അവകാശപ്പെട്ടു. ജെമിനി എത്രത്തോളം പ്രൈവസി ഉറപ്പുവരുത്തും എന്ന ആശങ്കകള്‍ നാളുകളായുണ്ട്.

#google #launches #gemini #mobile #app #india #available #malayalam

Next TV

Related Stories
#Whatsapp | ഇനി മൊബൈൽ നമ്പർ വേണ്ട; പുതിയ ഫീച്ചർ പുറത്തിറക്കാൻ വാട്സ്ആപ്പ്

Jul 22, 2024 03:44 PM

#Whatsapp | ഇനി മൊബൈൽ നമ്പർ വേണ്ട; പുതിയ ഫീച്ചർ പുറത്തിറക്കാൻ വാട്സ്ആപ്പ്

ഇപ്പോഴിതാ ആപ്പിന്റെ പ്രവർത്തനത്തെ തന്നെ മാറ്റിമറിക്കുന്ന അപ്ഡേറ്റിന് കമ്പനി ഒരുങ്ങുന്നതായാണ് റിപ്പോർട്ട്....

Read More >>
#twowheelermileage | ബൈക്ക് മൈലേജ് ഉടനടി കൂടും! ഇതാ ചില പൊടിക്കൈകൾ

Jul 20, 2024 09:37 PM

#twowheelermileage | ബൈക്ക് മൈലേജ് ഉടനടി കൂടും! ഇതാ ചില പൊടിക്കൈകൾ

മുൻ ടയറിലെ വായു 22 പിഎസ്ഐ മുതൽ 29 പിഎസ്ഐ വരെയും പിന്നിലെ ടയറിൽ 30 പിഎസ്ഐ മുതൽ 35 പിഎസ്ഐ വരെയുമാണ് എന്നാണ്...

Read More >>
#Windows | ലോകം നിശ്ചലം: പണിമുടക്കി വിൻഡോസ്; കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആവുന്നു

Jul 19, 2024 01:50 PM

#Windows | ലോകം നിശ്ചലം: പണിമുടക്കി വിൻഡോസ്; കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആവുന്നു

വിൻഡോസിന് സുരക്ഷ സേവനങ്ങൾ നൽകുന്ന സൈബർ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്സ്ട്രൈക്കിന്‍റെ പ്രശ്നമാണ് വ്യാപക പ്രതിസന്ധിക്ക്...

Read More >>
#nasa | വിമാനത്തിന്‍റെ വലിപ്പവും അതിശയിപ്പിക്കുന്ന വേഗവും; ഭീമന്‍ ഛിന്നഗ്രഹം നാളെ ഭൂമിക്ക് അടുത്ത്, മനുഷ്യന് ഭീഷണിയോ?

Jul 16, 2024 12:08 PM

#nasa | വിമാനത്തിന്‍റെ വലിപ്പവും അതിശയിപ്പിക്കുന്ന വേഗവും; ഭീമന്‍ ഛിന്നഗ്രഹം നാളെ ഭൂമിക്ക് അടുത്ത്, മനുഷ്യന് ഭീഷണിയോ?

ഭാവിയില്‍ ഭൂമിക്ക് അരികിലെത്തുന്ന ഛിന്നഗ്രഹങ്ങളെ പ്രതിരോധിക്കുന്നതിനെ കുറിച്ച് ലോകത്തെ പ്രധാന ബഹിരാകാശ ഏജന്‍സികളെല്ലാം...

Read More >>
#caraccident | ദുരൂഹം! പിന്നോട്ട് കുതിച്ചെത്തി, മതിലിൽ തട്ടിവട്ടം കറങ്ങി മുന്നോട്ടോടി കാർ, സംഭവിച്ചത് ഈ പ്രതിഭാസമോ?

Jul 15, 2024 04:41 PM

#caraccident | ദുരൂഹം! പിന്നോട്ട് കുതിച്ചെത്തി, മതിലിൽ തട്ടിവട്ടം കറങ്ങി മുന്നോട്ടോടി കാർ, സംഭവിച്ചത് ഈ പ്രതിഭാസമോ?

പട്ടാമ്പി വിളയൂരിലാണ് അമിത വേ​ഗതയിൽ പിന്നിലോട്ടോടിയ എത്തിയ കാർ നിയന്ത്രണം വിട്ട് വീടിന്റെ മതിലിൽ...

Read More >>
Top Stories