Jun 17, 2024 02:48 PM

തിരുവനന്തപുരം: (truevisionnews.com)  കേരള കോൺ​ഗ്രസിന് സംസ്ഥാന പാർട്ടിയെന്ന അംഗീകാരം ലഭിക്കുകയാണെന്ന് പി.ജെ. ജോസഫ്.

ഫ്രാൻസിസ് ജോർജ് മത്സരിച്ച​പ്പോൾ ചിഹ്നമായ ഓട്ടോറിക്ഷ തന്നെ സ്വീകരിക്കാനാണ് തീരുമാനം. യു.ഡി.എഫിന് കേരളത്തിൽ വൻ വിജയമാണ് ലഭിച്ചത്.

ക്രൈസ്തവ വോട്ടുകൾ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന ആശങ്കയില്ലെന്ന് ജോസഫ് പറഞ്ഞു.

ബി.ജെ.പിക്ക് വോട്ട് വർധിച്ചത് പ്രത്യേകം പഠിക്കേണ്ട ഒന്നാണ്. അത്, വിലയിരുത്താൻ കോൺഗ്രസ് പാർട്ടി പ്രത്യേകമായി കെ.സി. ജോസഫിന്റെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടു​ണ്ടെന്നും പി.ജെ. ​ജോസഫ് പറഞ്ഞു.

#PJJoseph #said #Kerala #Congress #ask #state #party #recognition #autorickshaw #symbol.

Next TV

Top Stories