#Kuwaitbildingfire |കുവൈറ്റ് തീപിടിത്തം; പത്തനംതിട്ട സ്വദേശികളായ സിബിന്റെയും സജു വർഗീസിന്റെയും സംസ്ക്കാരം ഇന്ന്

#Kuwaitbildingfire |കുവൈറ്റ് തീപിടിത്തം; പത്തനംതിട്ട സ്വദേശികളായ സിബിന്റെയും സജു വർഗീസിന്റെയും സംസ്ക്കാരം ഇന്ന്
Jun 17, 2024 08:48 AM | By Susmitha Surendran

പത്തനംതിട്ട: (truevisionnews.com)   കുവൈറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച പത്തനംതിട്ട കീഴ് വായ്പ്പൂര് സ്വദേശി സിബിൻ ടി എബ്രഹാം, കോന്നി അട്ടച്ചാക്കൽ സ്വദേശി സജു വർഗീസ് എന്നിവരുടെ സംസ്ക്കാര ചടങ്ങ് ഇന്ന് നടക്കും.

രാവിലെ സിബിൻ ടി എബ്രഹാമിൻ്റെ ഭൗതിക ശരീരം വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് ശേഷം രണ്ടരക്ക് കീഴ് വായ്പൂർ സെൻ്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ സംസ്‌ക്കാര ചടങ്ങ് നടക്കും. സജു വർഗീസിൻ്റെ സംസ്ക്കാരം ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് അട്ടച്ചാക്കൽ സെൻ്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ നടക്കും.

കുഞ്ഞിൻ്റെ ഒന്നാം പിറന്നാളിന് വരുന്ന ഓഗസ്റ്റ് 18 ന് നാട്ടിലെത്താനിരിക്കെയായിരുന്നു സിബിൻ ടി എബ്രഹാമിനെ മരണം കവർന്നത്. കഴിഞ്ഞ 8 വർഷമായി സിബിൻ കുവൈറ്റിൽ ജോലി ചെയ്യുകയായിരുന്നു.

പിതാവ് എബ്രഹാം മാത്യു ജോലി ചെയ്തിരുന്ന അതേ കമ്പനിയിൽ തന്നെ മകൻ സിബിനും ജോലി ലഭിക്കുകയായിരുന്നു. തീ പിടുത്തം ഉണ്ടാകുന്നതിന് മണികൂറുകൾക്ക് മുമ്പ് സിബിൻ പിതാവുമായും ഭാര്യയുമായും ഫോണിൽ സംസാരിച്ചിരുന്നു.

സജു വർഗീസ് 20 വർഷമായി കുവൈറ്റിൽ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഒടുവിലായി നാട്ടിലെത്തിയത്.

#Kuwait #Fire #Sibi #SajuVarghese #natives #Pathanamthitta #cremated #today

Next TV

Related Stories
#Niyamasabha | വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ ഇടപെടുന്നില്ല; പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി

Jun 26, 2024 01:00 PM

#Niyamasabha | വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ ഇടപെടുന്നില്ല; പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി

വിലവർധനവെന്നും,സപ്ലൈകോയെ കുഴിച്ചു മൂടിയവരെന്ന് ഈ സർക്കാരിനെ ചരിത്രത്തിൽ അറിയപ്പെടുമെന്നും പ്രതിപക്ഷ നേതാവ്...

Read More >>
#jailed | വധശ്രമക്കേസ്: എട്ട് ബി.ജെ.പി പ്രവർത്തകർക്ക് തടവും പിഴയും

Jun 26, 2024 12:45 PM

#jailed | വധശ്രമക്കേസ്: എട്ട് ബി.ജെ.പി പ്രവർത്തകർക്ക് തടവും പിഴയും

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​മ്പ​ത് മാ​സ​വും 10 ദി​വ​സ​വും അ​ധി​ക ത​ട​വ്...

Read More >>
#landslides | വ​ട​ക​ര ദേ​ശീ​യ പാ​ത​യി​ൽ മണ്ണിടിച്ചിൽ; വൻ അപകടം ഒഴിവായി

Jun 26, 2024 12:16 PM

#landslides | വ​ട​ക​ര ദേ​ശീ​യ പാ​ത​യി​ൽ മണ്ണിടിച്ചിൽ; വൻ അപകടം ഒഴിവായി

രാ​വി​ലെ ഏ​ഴു​മ​ണി​യോ​ടെ​യാ​ണ് ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന ഉ​യ​ർ​ന്ന ഭാ​ഗ​ത്ത്...

Read More >>
#accident | സ്കൂൾ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Jun 26, 2024 12:15 PM

#accident | സ്കൂൾ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

ബസും സ്കൂട്ടർ യാത്രക്കാരനും മണ്ണമ്പറ്റയിൽ നിന്നും ശ്രീകൃഷ്ണപുരം ഭാഗത്തേക്ക്...

Read More >>
Top Stories